Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈന മുഴിവന്‍ വായിച്ചു രാജ്യദ്രോഹിയായ ഈ ചതിയനെ ഞങ്ങള്‍ക്കുവേണ്ട. ഷീ പ്രതിസന്ധിയില്‍...

14 OCTOBER 2022 08:08 PM IST
മലയാളി വാര്‍ത്ത

ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിനെ പുറത്താക്കിയെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയില്‍ പ്രചരിച്ചത്. എന്നാല്‍ അതില്‍ വസ്തുതാപരമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ചൈനീസ് ഉദ്യോഗസ്ഥരോ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയോ ഒന്നും ഒരു പ്രതികരണവും നടത്തിയില്ല. ചൈനയെ സൂക്ഷ്മമായി വിലയിരുത്തുന്ന നയതന്ത്ര വിദഗ്ദര്‍ ചൈനീസ് പ്രസിഡന്റിനെ പുറത്താക്കിയ വാര്‍ത്ത് നിഷേധിച്ചു എങ്കിലും. പാര്‍ട്ടിക്കുള്ളില്‍ ഷീയെ പുറത്താക്കാന്‍ ഉള്ളുകളികള്‍ നടക്കുന്നുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞാല്‍ ആരാലും പിടിച്ചുകെട്ടാനാകാത്ത രീതിയില്‍ ചൈനയിലെ സര്‍വ്വ അധികാരങ്ങളും ഷീയില്‍ നിക്ഷിപ്തമാകും. സൈനീക മേധാവി പാര്‍ട്ടിയുടെ അവസാന വാക്ക്, പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ഷീയുടെ മുകളില്‍ ആരുമില്ലാതെയാകും. ഇത് അപകടമാണെന്ന് മനസ്സിലാക്കി പലര്‍ക്കും ഷീയെ തടയണമെന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം ചൈനയില്‍ ആര്‍ക്കുമില്ല. തന്ത്ര പരമായി നീങ്ങിയാല്‍ ഷീയെ പൂട്ടാനാകുമെങ്കിലും ഒന്നു പാളിയാല്‍ മരണം ഉറപ്പായതുകൊണ്ടാണ് ചൈനയില്‍ ആരും ആ റിസ്‌ക്ക് എടുക്കാത്തത്.

ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്ന് ചില അസ്വഭാവികമായിട്ടുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ചൈനയുടെ 'പരമാധികാരി'യായി പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അവരോധിക്കാനുള്ള നിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്ചയാണ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ അതിന് മുന്നോടിയായി. ആരാലും എതിര്‍ക്കാനാകാത്ത ഷീയ്‌ക്കെതിരെ നഗര മധ്യത്തില്‍ 2 പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. ചൈന മുഴുവന്‍ അത് വായിക്കുകയും ചെയ്തു. എന്നാല്‍ ഈ ബാനര്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകകള്‍ക്കകം തന്നെ അവ സര്‍ക്കാര്‍ നീക്കം ചെയ്ുതു, എന്നാല്‍ ഈ വീഡിയോ ട്വിറ്ററില്‍ വൈറലായി. പിന്നാലെ വിഡിയോയും സര്‍ക്കാര്‍ തടയഞ്ഞു.

പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ സ്ഥിതിചെയ്യുന്ന വടക്കു പടിഞ്ഞാറന്‍ ഹെയ്ദിയന്‍ മേഖലയിലാണ് അത്യപൂര്‍വമായ പ്രതിഷേധമുണ്ടായത്. 'ഏകാധിപതിയും വഞ്ചകനുമായ ഷി ചിന്‍പിങ്ങിനെ പുറത്താക്കാന്‍ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സമരം നടത്തുക' എന്നാണ് ഒരു ബാനറിലുണ്ടായിരുന്നത്. രണ്ടാമത്തെ ബാനറിലെ വാചകങ്ങള്‍ ഇങ്ങനെ: 'കോവിഡ് പരിശോധനയല്ല, ഭക്ഷണമാണ് വേണ്ടത്; നിയന്ത്രണങ്ങളല്ല, സ്വാതന്ത്ര്യമാണ് വേണ്ടത്; കള്ളമല്ല, അന്തസ്സാണ് വേണ്ടത്; സാംസ്‌കാരിക വിപ്ലവമല്ല, പരിഷ്‌കരണമാണ് വേണ്ടത്; നേതാക്കളെയല്ല, വോട്ടാണ് വേണ്ടത്; അടിമകളാകാതെ ഞങ്ങള്‍ക്ക് പൗരന്മാരാകണം'.

2296 പ്രതിനിധികള്‍ പങ്കെടുക്കുന്ന 20–ാം പാര്‍ട്ടി കോണ്‍ഗ്രസ് ഷിക്ക് 'ഏറ്റവും പ്രമുഖ നേതാവ്' എന്ന പദവി നല്‍കുമെന്നാണ് സൂചന. 2012ല്‍ അധികാരമേറ്റ ഷി പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നിവയ്ക്കു പുറമേ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ്. പരമാവധി 10 വര്‍ഷം എന്ന നിയമം മറികടക്കാന്‍ വേണ്ട ഭരണഘടനാ ഭേദഗതി നേരത്തേ നടത്തിയിരുന്നു. ഇതിനു മുന്‍പ് ചെയര്‍മാന്‍ മാവോ മാത്രമാണ് 1976ല്‍ അന്തരിക്കുന്നതു വരെ അധികാരത്തിലിരുന്നത്.

ഒരൊറ്റ നേതാവിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന അപകടം ഒഴിവാക്കാനാണ് ഒരാള്‍ 2 തവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവിയില്‍ തുടരരുതെന്ന് മാവോയുടെ പിന്‍ഗാമി ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് 12–ാം കോണ്‍ഗ്രസ് (1982) തീരുമാനിച്ചത്. ഷിയുടെ മുന്‍ഗാമികളായ ജിയാങ് സെമിന്‍, ഹു ജിന്റാവോ എന്നിവര്‍ 10 വര്‍ഷം കഴിഞ്ഞ് അധികാരമൊഴിഞ്ഞു.

സ്ഥാനശ്രേണിയില്‍ രണ്ടാമനായ പ്രധാനമന്ത്രി ലി കെചിയാങ് (67) മാര്‍ച്ചില്‍ അധികാരമൊഴിയുമ്പോള്‍ വാങ് യങ് (67), ഹു ചുന്‍ഹുവ (59) എന്നിവരിലൊരാള്‍ ആ പദവിയിലേക്ക് എത്താനാണു സാധ്യത. ഷാങ്ഹായ് മുന്‍ മേയര്‍ ഹാന്‍ ഷെങ്ങിനെയാണ് (68) ഈ സ്ഥാനത്തേക്ക് ഷി കണ്ടുവച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. പിബിയിലെ ഏക വനിതയും ഉപപ്രധാനമന്ത്രിയുമായ സണ്‍ ചുന്‍ലാന്‍ (72) പ്രായപരിധി കാരണം ഒഴിയും. വനിതയായ ഷെന്‍ ഇഖിന്‍ (62) പൊളിറ്റ് ബ്യൂറോയിലേക്കു വരാന്‍ സാധ്യതയുണ്ട്. 25 അംഗ പൊളിറ്റ് ബ്യൂറോയെയും 7 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (17 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (53 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends