ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു...

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. ടിവി പരമ്പരയായ ക്രാക്കറിലെ അഭിനയത്തിന് 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം നേടിയിട്ടുണ്ട്.
ജയിംസ് ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐയിലും ദ് വേള്‍ഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി വേഷമിട്ടു. രണ്ടു വര്‍ഷമായി രോഗബാധിതനായിരുന്ന റോബിയുടെ അന്ത്യം സ്‌കോട്ലന്‍ഡിലെ ഫാല്‍ക്രിക്കിലെ ആശുപത്രിയിലായിരുന്നു.
ഹാരി പോട്ടറിന്റെ മാര്‍ഗനിര്‍ദേശകനായ 'റൂബസ് ഹഗ്രിഡ്' എന്ന കഥാപാത്രത്തെയാണ് കോള്‍ട്രന്‍ അവതരിപ്പിച്ചത്. 1950ല്‍ സ്‌കോട്ട്‌ലന്‍ഡിലാണ് ആന്റണി റോബര്‍ട്ട് മക്മില്ലന്‍ എന്ന റോബി കോള്‍ട്രെയ്ന്റെ ജനനം.
1979ല്‍ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം അമ്പതിലേറെ ചലച്ചിത്രങ്ങളിലും നാല്പതിലേറെ ടെ ലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 1990കളിലെ ത്രില്ലര്‍ സീരിയലായ 'ക്രാക്കറി'ലെ ഡിക്റ്റീവ് വേഷത്തിലൂടെയാണ് കോള്‍ട്രെയ്ന്‍ ശ്രദ്ധ നേടുന്നത്.
ക്രാക്കറിലെ പ്രകടനത്തിലൂടെ മൂന്നുതവണ മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷന്‍ പുരസ്‌കാരം അദ്ദേഹം നേടി. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലെ റഷ്യന്‍ മാഫിയ തലവന്റെ വേഷവും കോള്‍ട്രെയ്ന്‍ ഗംഭീരമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























