Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യയുടെ ഇരുട്ടടി പാകിസ്ഥാനെ കൈവിട്ട് യുഎസ്; ഏറ്റവും അപകട രാജ്യമെന്ന് ബൈഡന്‍..

15 OCTOBER 2022 08:26 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനുമായി അമേരിക്ക ആയുധക്കരാര്‍ പുതുക്കിയതോടെ ശക്തമായിട്ടുള്ള താക്കീതാണ് ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയത്. വിവാദ നീക്കത്തില്‍ നിന്ന് തടിയൂരാനായി അമേരിക്ക പല വിവരണങ്ങളും നല്‍കി. ലോക വേദികളിലെല്ലാം ഇന്ത്യ അമേരിക്കയോടുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല അമേരിക്കന്‍ പ്രതിനിധിയെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ഇന്ത്യയുടെ കലിപ്പ് തീര്‍ന്നിരുന്നില്ല. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ഇറങ്ങി. പാകിസ്ഥാനെ ഏറ്റവും നികൃഷ്ടമായ രാജ്യമാക്കിക്കൊണ്ടുള്ള പരാമര്‍ശമാണ് ബൈഡന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യയോടുള്ള പിണക്കം മാറ്റുരയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയെ എതിര്‍ പക്ഷത്താക്കി റഷ്യ ചൈന ഇന്ത്യ അച്യുതണ്ട് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ്. അമേരിക്കയുടെ ഈ അനുനയ നീക്കങ്ങള്‍..

'ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങള്‍' കൈവശം വച്ചിരിക്കുന്ന ലോകത്തിലെ 'ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്' പാക്കിസ്ഥാനെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ ക്യാമ്പൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ബൈഡന്‍ രംഗത്തെത്തിയത്.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡന്‍ പാക്കിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റതായി വിലയിരുത്തപ്പെടുന്നു.

യുഎസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്ഥാനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയില്‍ പാക്കിസ്ഥാനെ കുറിച്ച് പരാമര്‍ശങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയും റഷ്യയും യുഎസിന് ഉയര്‍ത്തുന്ന ഭീഷണിയെ എടുത്ത് പറയുന്ന നയരേഖ, ബുധനാഴ്ചയാണ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കിയത്.

യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ചൈനയും റഷ്യയും തമ്മില്‍ 'പരിധിയില്ലാത്ത പങ്കാളിത്തം' പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇരുരാഷ്ട്രങ്ങളും യുഎസിന് ഉയര്‍ത്തുന്ന വെല്ലുവിളി വ്യത്യസ്തമാണെന്ന് ദേശീയ സുരക്ഷാ രേഖ വ്യക്തമാക്കുന്നു. ചൈനയുമായുള്ള മത്സരം ഇന്‍ഡോപസഫിക്കിലാണ് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്, എന്നാല്‍ അത് ആഗോളതലത്തില്‍ വര്‍ദ്ധിച്ച് വരുന്നതായി യുഎസ് നയരേഖ അവകാശപ്പെട്ടു. അടുത്ത പത്ത് വര്‍ഷക്കാലം ചൈനയുമായുള്ള മത്സരത്തിന്റെ നിര്‍ണായക ദശകമാകുമെന്ന് യുഎസ് സുരക്ഷാ രേഖ വിശദമാക്കുന്നു. റഷ്യയുക്രൈന്‍ സംഘര്‍ഷത്തെ കുറിച്ച്, റഷ്യയുടെ 'സാമ്രാജ്യത്വ വിദേശനയം' യുക്രൈന്‍ സര്‍ക്കാറിനെ താഴെയിറക്കി റഷ്യന്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തില്‍ യുക്രൈന്റെ പൂര്‍ണ്ണമായ അധിനിവേശത്തില്‍ അവസാനിച്ചുവെന്നാണ് പറയുന്നത്.

അതേസമയം ഈ യുദ്ധ നീക്കങ്ങള്‍ക്കിടയിലും റഷ്യ ഇന്ത്യ ചൈന ഇറാന്‍ സഖ്യം വരണമെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ ചൈന തര്‍ക്കത്തിന് പരിഹാരം കണ്ടാല്‍ ഈ സഖ്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന് തന്നെയാണ് റഷ്യയുടെ വിലയിരുത്തല്‍. അത് സംഭവിച്ചാല്‍ ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ശക്തികളുടെ കയ്യിലാവും. അമേരിക്ക ഭയപ്പെടുന്നതും ഈ സഖ്യത്തെയാണ്. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ആ നിമിഷം പുതിയ സഖ്യം യാഥാര്‍ത്ഥ്യമാകും. എന്തൊക്കെ ക്ഷമിച്ചാലും പാക്കിസ്ഥാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെയും നിലപാട്. ഒപ്പം നിന്ന് ശത്രുവിനെ സഹായിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചത് ഇന്ത്യയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. ഇതിനുള്ള ഇന്ത്യന്‍ മറുപടിക്കായാണ് ലോകവും ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (18 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (54 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends