Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വിമാനത്തിൽ പൂരത്തെറിവിളി, കലിപൂണ്ട് യാത്രക്കാരന് നേരെ കുപ്പിയേറിഞ്ഞ് യുവതി, വിമാനത്തിൽ അസഭ്യവർഷം ചൊരിയുന്ന യുവതിയുടെ വീ‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ, യുവതിക്കെതിരെ പൊലീസ് കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

16 OCTOBER 2022 04:47 PM IST
മലയാളി വാര്‍ത്ത

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര.അതിന് യാത്രക്കാരുടെ കൂടി സഹകരണം ആവശ്യമാണ്. എന്നിരിക്കേ ചിലർ യാത്രക്കാക്ക് ബുദ്ധിമൂട്ടാക്കുന്ന രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ തുടക്കഥയാകുകയാണ്. മദ്യപിച്ച് ബഹളം വയ്ക്കുക,ലഹരി ഉപയോഗിച്ച് അക്രമാസക്തമാകുക തുടങ്ങി ഇത്തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെയായി വരുന്നുണ്ട്.

എന്നാൽ ഇപ്പോൾ വിമാനത്തിൽ അസഭ്യവർഷം ചൊരിയുന്ന യുവതിയുടെ വീ‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അറ്റ്ലാന്‍റയില്‍ നിന്ന് ന്യൂയോർക്കിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വീഡിയോയിലുടനീളം വിമാനത്തിലെ സഹയാത്രികരെയും ക്രൂ അംഗങ്ങളെയും യുവതി ചീത്തവിളിക്കുന്നുണ്ട്. വളർത്തു നായയെ അവരുടെ സമീപത്തു നിന്നും മാറ്റിയതിനാണ് യുവതി വിമാനത്തിലെ ഉദ്യോഗസ്ഥരോട് മോശം വാക്കുകൾ ഉപയോഗിച്ച് പെരുമാറിയത്.

വളർത്തു നായയുമായി യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്.ഇവർ കയ്യിലുണ്ടായിരുന്ന വെള്ളത്തിന്‍റെ കുപ്പി ഒരാളുടെ ദേഹത്തേയ്ക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. തൊട്ടടുത്തിരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന ഒരു യാത്രക്കാരനോട് മൊബൈൽ ഫോൺ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു.

തന്റെ ദൃശ്യങ്ങൾ പകർത്തിയവരെയും യുവതി ചീത്ത വിളിക്കുന്നുണ്ട്. വളർ‍ത്തു നായയെ മടിയിലിരുത്താൻ അനുവദിക്കാത്തതിനാൽ തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകിയെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് എയർക്രാഫ്റ്റിൽ നിന്ന് യുവതിയെ പുറത്താക്കി. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെഡ്ഡിറ്റൂലൂടെ ആണ് പ്രചരിക്കുന്നത്.

പിന്നീട് വീഡിയോ യൂട്യൂബിലൂടെയും പ്രചരിച്ചു. വീഡിയോ വൈറലായതോടെ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതുപോലെ വിമാനത്തിൽ മയക്കുമരുന്ന് കഴിച്ച്‌ അതിക്രമം കാണിച്ച് പരിഭ്രാന്തി പരത്തിയ ഒരു യാത്രക്കാരന്റെ വാർത്തയും പുറത്തുവന്നിരുന്നു.
വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച്‌ അക്രമാസക്തനായത്. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്. ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാള്‍ ചവിട്ടി തകര്‍ത്തു. ഇതിന് ശേഷം വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി.

മറ്റ് യാത്രക്കാരുടെ അടുത്ത് പോയി അവരെ ബുദ്ധിമുട്ടിച്ചതായും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
ഇതിനിടെ വിമാനത്തിലെ ഒരു ജീവനക്കാരിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. പിന്നീട് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

വിമാനത്തില്‍ കിടന്ന് സെവില്ല അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും, ഉച്ചത്തില്‍ കിടന്ന് അലറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതിയില്‍ ഹാജരായപ്പോള്‍ ഇയാള്‍ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുന്‍പായി സൈലോസിബിന്‍ കഴിച്ചിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കുറ്റം ഏല്‍ക്കുന്നുവെന്നും, ചെയ്ത തെറ്റിന് ക്ഷമ പറയുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ ഇയാളെ സ്വന്തം ജാമ്യത്തില്‍ കോടതി വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (17 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (53 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends