Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ക്ഷീണവും തളര്‍ച്ചയും തോന്നി ഡോക്ടറെ സമീപിച്ചു... പിന്നെ സംഭവിച്ചത് 23കാരിയുടെ പ്രസവം

18 OCTOBER 2022 11:03 PM IST
മലയാളി വാര്‍ത്ത

ക്ഷീണവും തളര്‍ച്ചയും തോന്നി ഡോക്ടറെ സമീപിച്ചതിന് പിന്നാലെ 23കാരിയുടെ പ്രസവം നടന്നതാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പെയ്ടണ്‍ സ്‌റ്റോവര്‍ എന്ന 23കാരിയായ യുവതി യുഎസിലെ ഒമാഹയിലുള്ള അദ്ധ്യാപികയാണ്. ക്ഷീണവും തളര്‍ച്ചയും തോന്നി ഡോക്ടറെ സമീപിച്ചതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതും തൊട്ടുപിന്നാലെ പ്രസവിക്കേണ്ടി വന്നതെന്നുമെന്ന് സ്‌റ്റോവര്‍ പറയുന്നു.

തനിക്ക് നാളുകളായി അനുഭവപ്പെട്ടിരുന്ന ക്ഷീണത്തിന് കാരണം ഗര്‍ഭാവസ്ഥയായിരുന്നുവെന്ന് യുവതി അറിഞ്ഞില്ല. തൊഴില്‍പരമായ പല സമ്മര്‍ദ്ദങ്ങളും നേരിട്ടിരുന്നതാണ് ക്ഷീണം തോന്നാന്‍ കാരണമെന്നായിരുന്നു യുവതി കരുതിയിരുന്നത്. ക്ഷീണത്തിന് മരുന്ന് വാങ്ങാന്‍ വന്നതോടെ ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയാതിരുന്ന യുവതി മറ്റ് ടെസ്റ്റുകള്‍ നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. അല്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയതോടെ യുവതി ഗര്‍ഭിണിയാണെന്ന് തന്നെ ഡോക്ടര്‍ ആവര്‍ത്തിച്ചു. ഒപ്പം യുവതിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യവും ഡോക്ടര്‍ അവരെ അറിയിച്ചു.

യുവതിയുടെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തല്‍. പ്ലീക്ലാംപ്‌സിയ എന്ന അസുഖമാണ് യുവതിക്കുണ്ടായത്. ഗര്‍ഭധാരണം മൂലം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിക്കുന്നതാണ് പ്ലീക്ലാംപ്‌സിയ എന്ന രോഗാവസ്ഥ. ഈ രോഗം പിടിപെട്ടാല്‍ വയറ്റിലുള്ള കുഞ്ഞിന് ഗര്‍ഭാശയത്തില്‍ അതിജീവിക്കാന്‍ കഴിയില്ല. മാത്രവുമല്ല, കുഞ്ഞ് വയറ്റില്‍ തന്നെ തുടരുന്നത് അമ്മയുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ അടിയന്തിരമായി സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. പ്രസവം നടക്കേണ്ടതിന് പത്ത് ആഴ്ചകള്‍ മുമ്ബ് തന്നെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. ഇതോടെ നാല് പൗണ്ട് (1.81 കിലോ ഗ്രാം) തൂക്കം മാത്രമുള്ള ആണ്‍കുഞ്ഞിനെ യുവതിയുടെ വയറ്റില്‍ നിന്നും സിസേറിയനിലൂടെ പുറത്തെടുത്തു.

ഭാവിയില്‍ തനിക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അത് സംഭവിക്കുമെന്ന് കരുതിയില്ലെന്നാണ് യുവതിയും പങ്കാളിയും പ്രതികരിച്ചത്. നിലവില്‍ മെതോഡിസ്റ്റ് വിമണ്‍ ഹോസ്പിറ്റലില്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (18 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (54 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends