Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്ഥാന് മുട്ടന്‍ പണികൊടുക്കാന്‍ റഷ്യ പിന്നില്‍ നിന്ന കുത്തിയ ചതിയന്മാര്‍ക്ക് മാപ്പില്ല

19 OCTOBER 2022 08:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് നല്‍കുന്ന വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ വാങ്ങാമെന്ന് റഷ്യയോട് പാകിസ്ഥാന്‍. ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോസ്‌കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും, വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ രക്ഷിക്കാന്‍ റഷ്യ ഇടപെടണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.

റഷ്യ യുക്രെയിനുമായി യുദ്ധം ആരംഭിച്ച ദിവസമാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചത്. ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എല്ല ലക്ഷ്യത്തോടെയായിരുന്നു ഇമ്രാന്റെ സന്ദര്‍ശനം. അമേരിക്കയുടെ ഇഷ്ടക്കേടിന് ഇത് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞതിനെ ഇമ്രാന്‍ പ്രകീര്‍ത്തിക്കുകയായിരുന്നു.

ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. 202021 കാലഘട്ടത്തില്‍ 1.92 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാകിസ്ഥാന്‍ ഇറക്കുമതി ചെയ്തത്.

ക്രൂഡ് ഓയില്‍ മാത്രമല്ല റഷ്യയില്‍ നിന്ന് ഗോതമ്പും ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് മോസ്‌കോയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ ഷഫത് അലി ഖാന്‍ പ്രതികരിച്ചു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാകിസ്ഥാന് ഇപ്പോള്‍ റഷ്യന്‍ പ്രേമം ഉടലെടുത്തിരിക്കുന്നതെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അനുമാനം. ജോ ബൈഡന്‍ പ്രസിഡന്റായതിന് ശേഷമാണ് പാകിസ്ഥാന്‍ പരുങ്ങലിലായത്. ആണവായുധം കൈവശമുള്ള ഏറ്റവും അപകരകാരിയായ രാജ്യമാണ് പാകിസ്ഥാന്‍ എന്നായിരുന്നു ബൈഡന്റെ പ്രസ്താവന.

അതേസമയം വില സ്ഥിരത ഉറപ്പാക്കാന്‍ ഉദ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം സൗദി ചേര്‍ന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്നും 14 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള നിര്‍ണായക തീരുമാനം അമേരിക്ക കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുന്ന വിമര്‍ശനവും തണുപ്പിക്കുക എന്ന ഉദ്ദേശവും കരുതല്‍ ശേഖരം തുറക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഈ വര്‍ഷം അമേരിക്ക കരുതല്‍ ശേഖരം തുറക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിലും 14 ദശലക്ഷം ബാരല്‍ എണ്ണ പുറത്തെടുത്തിരുന്നു. 180 ദശലക്ഷം ബാരലാണ് അമേരിക്കയുടെ കരുതല്‍ ശേഖരത്തിലുള്ളത്.

റഷ്യന്‍ എണ്ണയ്ക്ക് മേല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഉപരോധമാണ് ലോകമെമ്പാടും എണ്ണ വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. എണ്ണ വില വരും മാസങ്ങളിലും കത്തിക്കയറിയാല്‍ കരുതല്‍ ശേഖരം വീണ്ടും തുറക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (19 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (55 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends