Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മുന്നാം തവണയും ഷീ അമേരിക്കയ്ക്ക് നെഞ്ചിടിപ്പ് ഇനി ഏറ്റുമുട്ടലിന്റെ നാളുകള്‍

19 OCTOBER 2022 08:56 PM IST
മലയാളി വാര്‍ത്ത

ഷീ ജിന്‍ പിംഗിന്റെ ശക്തി പലരും തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം. അദ്ദേഹം സൈനിക അട്ടിമറിയിലൂടെ പുറത്തായെന്നും തടവിലായെന്നും വരെ ഊഹോപോഹങ്ങള്‍ പരന്നു. എന്നാല്‍, എതിരാളികളുടെ പ്രചരണങ്ങളെയെല്ലാം അര്‍ത്ഥശൂന്യമാക്കിക്കൊണ്ട് ഷീ ജിന്‍ പിങ് മൂന്നാം തവണയും ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുമ്പോള്‍, ഒരു സ്വേച്ഛാധികാരിയുടെ കൈകള്‍ക്ക് കൂടുതല്‍ ശക്തി വരികയാണ്.

ചോദിക്കുവാന്‍ ആരുമില്ലാത്ത നിലയിലേക്ക് ഷീ ജിന്‍ പിങ് വളര്‍ന്നു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ച് എതിര്‍പ്പുകളെ ഇല്ലാതെയാക്കുകയും, എല്ലാവരേയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ രാജ്യം എന്ന പേര് ഇപ്പോള്‍ ചൈനക്ക് അന്വര്‍ത്ഥമാവുകയാണ്. ലോക രാഷ്ട്രീയത്തില്‍ ആണെങ്കില്‍, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ലിബറല്‍ ജനാധിപത്യവും ഷീ മുന്‍പോട്ട് വയ്ക്കുന്ന ലെനിനിസ്റ്റ് സ്വേച്ഛാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇനിയുള്ള നാളുകളില്‍ ദൃശ്യമാവുക.

കൗണ്‍സില്‍ ഓഫ് ജിയോസ്ട്രാറ്റജിയിലെ ഉദ്യോഗസ്ഥനും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായ ചാള്‍സ് പാര്‍ട്ടണും, സി ഐ എസ് എസ് ഉദ്യോഗസ്ഥനും സി ഐ എയിലെ മുന്‍ ചൈനാ അനലിസ്റ്റുമായ ക്രിസ് ജോണ്‍സനുമാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍, ലോക മേധാവിത്വം എന്ന തന്റെ സ്വപ്നം സാക്ഷാക്കരിക്കുവാന്‍ ഷീയ്ക്ക് മുന്‍പില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. ആഗോള തലത്തില്‍ തന്നെ ഒരു സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയാണ്. അതിനു പുറമെയണ് ചൈനയുടെ സീറോ കോവിഡ് നയം ചൈനീസ് സമ്പദ്ഘടനയില്‍ വരുത്തുന്ന തളര്‍ച്ച.

ചൈനയുടെ ആഭ്യന്തര കടം പെരുകി വരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ തുടങ്ങുന്നു. അതിനൊപ്പം അനിശ്ചതത്തിലായിരിക്കുന്ന തെയ്വാന്റെ ഭാവിയും ഏറെവെല്ലുവിളികള്‍ ഷീക്ക് മുന്‍പില്‍ ഉയര്‍ത്തുകയാണ്. ഈ പ്രതിസന്ധിയിലൂടെയെല്ലാം രാജ്യത്തെ നയിച്ച് പശ്ചാത്യ ലോകത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിക്കാന്‍ ഷീക്ക് കെല്‍പുണ്ടോ അതോ അധികാരകൊതി മൂത്ത ഷീ രാജ്യത്തെ ഒരു വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

മാവോ സേതുങ്ങിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയ കമ്മ്യുണിസ്റ്റ് വിപ്ലവകാരിയുടെ മകനായി ജനിച്ച ഷീ വളര്‍ന്നത് ബെയ്ജിംഗിലെ വരേണ്യവര്‍ഗ്ഗക്കാരുടെ ആവസസ്ഥലമായ ഷോങ്ങായിയില്‍ ആയിരുന്നു. എന്നല്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവസമയത്ത് പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഷീയുടെ കുടുംബത്തിനും അനുഭവിക്കേണ്ടി വന്നു. ഷീയെ കുടുംബത്തില്‍ നിന്നും അകറ്റി ദൂരെ ഒരു ഗ്രാമത്തിലെ ലേബര്‍ ക്യാമ്പില്‍ എത്തിച്ചു. പകലന്തിയോളം പാടത്ത് പണിയെടുത്ത് തളരേണ്ടി വന്നതിനേയും, രാത്രികള്‍ കൊതുകു കടിയാല്‍ നിദ്രാവിഹീനങ്ങളായതിനെയും കുറിച്ചൊക്കെ ഷീ പിന്നീട് പറഞ്ഞിട്ടുണ്ട്.

മാവോയുടെ മരണത്തോടെയാണ് പിന്നീട് ഷീയുടെ കുടുംബം രക്ഷപ്പെടുന്നത്. അവിടം മുതല്ക്കായിരുന്നു രാഷ്ട്രീയാധികാരത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തന്റെ ലേബര്‍ ക്യാമ്പിലെ ജീവിത കാലത്ത് ഷീ പഠിച്ച സുപ്രധാനമായ പാഠം ചൈനീസ് രാഷ്ട്രീയം വളരെ ഇടുങ്ങിയ ഒന്നാണെന്നതായിരുന്നു. നിങ്ങള്‍ പൊരുതുകയാണെങ്കില്‍ ജയിക്കാനായി പൊരുതണം അതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അധികരത്തിലെത്തിയതിനു ശേഷവും ഷീ ഈ നയം പിന്തുടര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (15 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (51 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends