Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

10 ചക്രങ്ങളുമായി ദാബിയാന്‍ കണ്ടു ഞെട്ടി; ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി

19 OCTOBER 2022 09:32 PM IST
മലയാളി വാര്‍ത്ത

വാഹന പ്രേമികൾ ഞെട്ടിയിരിക്കുകയാണ്. 35 അടി വലിപ്പവും പത്ത് വീലുകളുമുള്ള 'ദാബിയാനാണ്' യുഎഇയിലെ ഏറ്റവും പുതിയ വിശേഷം. ഭീമാകാരമായ രൂപമാണ് ദാബിയാന്റെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി പേരെ ആകര്‍ഷിച്ച ദാബിയാന്‍ ആരാധകരെയും വിമര്‍ശകരെയും ഒരേസമയം നേടിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

മരുഭൂമിയിലെ കപ്പലെന്നും യാതൊരു ഉപകാരവുമില്ലാത്ത പ്രാന്തന്‍ വാഹനമെന്നുമെല്ലാം ദാബിയാനെ ആളുകള്‍ വിശേഷിപ്പിക്കുകയാണ്. മറ്റ് ചിലരുടെ വീക്ഷണത്തില്‍ ദാബിയാന്‍ എന്നത് അമിതമായി ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയ വാഹനം മാത്രമാണ്. എന്നാല്‍ ചിലര്‍ ദാബിയാനെ കണക്കാക്കുന്നത് ലോകത്തിലെ തന്നെ ഒരു മാസ്റ്റര്‍പീസായാണ്. നിരര്‍ത്ഥകമായ സൃഷ്ടി മാത്രമാണ് ഈ വാഹനമെന്നും ദാബിയാനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ആരാധകരും വിമര്‍ശകരും ഒരു പോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എസ്‌യുവിയാണ് ദാബിയാന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമില്ല. ദാബിയാന്റെ ഓഫ്-റോഡ് കേപ്പബിളിറ്റിയോട് മുട്ടാന്‍ മറ്റൊരു വാഹനത്തിനുമാകില്ലെന്നതും ദാബിയാന്റെ മാത്രം പ്രത്യേകതയാണ്.

യുഎഇയിലെ പൂഴിമണലില്‍ നിന്ന് തന്നെ പൊന്തിവന്ന ഒരു സംഭവമൊന്നുമല്ല ദാബിയാന്‍ എന്നാണ് വിമര്‍ശകര്‍ക്ക് ആരാധകര്‍ നല്‍കുന്ന മറുപടി. മിടുക്കന്‍മാരായ നിരവധി എഞ്ചിനീയര്‍മാരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ദാബിയാന്‍. യുഎഇ ഷെയ്ഖായ ഹമദിന്റെ സ്വന്തം രൂപകല്‍പനയാണ് ഒടുവില്‍ ദാബിയാനായി മാറിയത്. അദ്ദേഹത്തിന്റെ മനസില്‍ ഉരുത്തിരിഞ്ഞുവന്ന ഡിസൈനുകളെ വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് പണിതെടുത്തപ്പോള്‍ ദാബിയാന്‍ ഉടലെടുത്തു. ജീപ്പ് റാംഗ്ലര്‍, ഡോഡ്ജ് ഡാര്‍ട്ട്, ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി, ഓഷ്‌കോഷ് എം1075 മിലിട്ടറി ട്രക്ക് എന്നീ വാഹനങ്ങളുടെ രൂപകല്‍പനകളെ കോര്‍ത്തിണക്കിയതാണ് ദാബിയാന്റെ ഡിസൈന്‍.

600 ഹോഴ്‌സ്പവറുള്ള ഓഷ്‌കോഷിന്റെ അതേ ശക്തിയാണ് ദാബിയാന്റെ എഞ്ചിനുമുള്ളത്. ജീപ്പ് റാംഗ്ലറിന് സമാനമായ ഡ്രൈവേഴ്‌സ് സീറ്റും ഡോഡ്ജ് ഡാര്‍ട്ടിന്റെ പിന്‍ഭാഗവും ദാബിയാന് നല്‍കി. മുന്‍വശവും ഹെഡ്‌ലൈറ്റുകളും മറ്റ് മോഡിഫിക്കേഷനുമെല്ലാം ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടിയുടേതിന് സമാനമായി ദാബിയാനില്‍ ആവിഷ്‌കരിച്ചു. വര്‍ക്കിംഗ് കാര്‍ എന്നതിനേക്കാള്‍ ഒരു കോണ്‍സെപ്റ്റ് കാറാണ് ദാബിയാന്‍. റോഡില്‍ തിളങ്ങിയതിനേക്കാള്‍ മ്യൂസിയത്തിലും മോട്ടോര്‍ ഷോകളിലുമാണ് ദാബിയാന്‍ ഇടംപിടിച്ചതെന്നുമാത്രം.

വാഹന നിര്‍മാണ മേഖലയില്‍ ഏറെ പേരും പ്രശസ്തിയും നേടിയ രാജ്യമാണ് യുഎഇ. സറൂഖിന്റെ 518 ഹോഴ്‌സ്പവറുള്ള സാന്‍ഡ്രാസര്‍ ലക്ഷ്വറി ഡ്യൂണ്‍ ബഗ്ഗി മുതല്‍ ആദ്യത്തെ സൗരോര്‍ജ്ജ കാര്‍ വരെ യുഎഇ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന വാഹനങ്ങളാണ്. യുഎഇ ഷെയ്ഖായ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റെയിന്‍ബോ ഷെയ്ഖ് എന്ന് പോലും അറിയപ്പെടുന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്. മെഴ്സിഡസ് എസ്-ക്ലാസിന്റെ ബഹുവര്‍ണങ്ങളിലുള്ള എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ദാബിയാന്‍ കൂടി വന്നതോടെ വാഹന നിര്‍മാണ മേഖലയില്‍ യുഎഇ മാറ്റുരയ്‌ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends