Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പട്ടാള നിയമവുമായി പുടിൻ യുക്രൈനെ തവിട് പൊടിയാക്കും... പോരിനിറങ്ങി അമേരിക്ക... നിർണായക ശക്തിയായി ഇന്ത്യ... ഇന്ത്യന്‍ പൗരന്മാരോട് ഉക്രൈന്‍ വിടാന്‍ എംബസി

20 OCTOBER 2022 02:26 PM IST
മലയാളി വാര്‍ത്ത

റഷ്യക്കാര്‍ സ്വന്തമാക്കിയ ഉക്രൈന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉക്രൈന്‍ സേന ആക്രമണം കടുപ്പിച്ചതോടെ റഷ്യ വീര്യം കുറഞ്ഞ ആണവായുധ പ്രയോഗത്തിലേക്കടക്കം കടന്നേക്കാം എന്ന് ആശങ്ക. പുതുതായി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളായ ഖെര്‍സോണ്‍, ലുഹാന്‍സ്ക്, ഡൊണെട്സ്ക്, സപോറീഷ്യ എന്നിവിടങ്ങളില്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇനി പുടിന് ഇവിടെ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്താനും സ്വത്ത് പിടിച്ചെടുക്കാനും പ്രദേശവാസികളെ ഫലം പ്രയോഗിച്ച് വേറൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനും രേഖകളില്ലാതെ വസിക്കുന്നവരെ ജയിലിലടക്കാനും പരിശോധന കേന്ദ്രങ്ങള്‍ തുറക്കാനും ആളുകളെ വിചാരണ കൂടാതെ 30 ദിവസത്തോളം ജയിലിലടക്കാനും സാധിക്കും. അതായത് റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ റഷ്യയുടെ അധികാരം കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ പട്ടാള നിയമ പ്രഖ്യാപനത്തിനര്‍ത്ഥം.

എന്തായാലും റഷ്യ-ഉക്രൈന്‍ യുദ്ധം കടുക്കുമെന്ന ആശങ്ക ഉണ്ടായതോടെ ഇന്ത്യക്കാരോട് ഉക്രൈന്‍ വിട്ടുപോരാന്‍ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്. റഷ്യയുമായി കൂടി സംവദിച്ചതില്‍ നിന്നും ലഭിച്ച അറിവ് പ്രകാരം റഷ്യ ഉക്രൈനില്‍ ശക്തമായ ആക്രമണം വരും ദിവസങ്ങളില്‍ നടത്തിയേക്കുമെന്നാണ് അറിയുന്നത്.

യുക്രെയിനിലേക്കുള്ള യാത്ര നിറുത്തി വയ്ക്കണം,​ വിദ്യാർത്ഥികൾ അടക്കം യുക്രെയിനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രെയിനിലെ നാലിടത്ത് പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാെയാണ് എംബസിയുടെ നിർദ്ദേശം വന്നത്,.

ഉക്രൈന്‍ സേന ഇപ്പോള്‍ ഖെര്‍സോണ്‍ തിരിച്ചു പിടിക്കാന്‍ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇവിടെ നിന്നും ഏകദേശം 60,000 റഷ്യന്‍ പൗരന്മാര്‍ ആക്രമണം ഭയന്ന് ഓടിപ്പോകുന്നതായി വാര്‍ത്തയുണ്ട്. യുദ്ധം അതിന്‍റെ തീവ്രഘട്ടത്തിലേക്ക് കടക്കുകയാണ്. എന്തും സംഭവിച്ചേക്കാം എന്ന ആശങ്ക പരക്കെയുണ്ട്.

ചിലപ്പോള്‍ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ വരെ പ്രതിരോധത്തിന്‍റെ ഭാഗമായി പുടിന്‍ പ്രയോഗിച്ചേക്കാം. അതോടെ ഉക്രൈനെ മുന്നില്‍ നിര്‍ത്തിയുള്ള അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിഴല്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും പുടിന്‍ കരുതുന്നു. യുദ്ധത്തിന് കരുത്ത് കൂട്ടുന്നതിന് മുന്നോടിയായി പുടിന്‍ കഴിഞ്ഞ ആഴ്ചയാണ് പട്ടാള ജനറലിനെ മാറ്റിയത്. എന്ത് തരം യുദ്ധത്തിനും പേര് കേട്ട വ്യക്തിയാണ് പുതിയ ജനറല്‍.

ആഴ്ചകള്‍ക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ അടക്കമുള്ള നഗരങ്ങളില്‍ യുക്രൈന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നല്‍കുന്നതെന്ന് തുറന്ന് സമ്മതിച്ച റഷ്യന്‍ സൈനിക മേധാവി. തെക്കന്‍ നഗരമായ ഖേര്‍സണിന്റെ സ്ഥിതി വളരെ മോശമായേക്കുമെന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും റഷ്യന്‍ കമാന്‍ഡര്‍ ജനറല്‍ സെര്‍ജി സുറോവികിന്‍ പറഞ്ഞു.

യുക്രൈന്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപൂര്‍വ്വമായിട്ടാണ് റഷ്യ ഇത്തരത്തില്‍ തിരിച്ചടികള്‍ തുറന്ന് സമ്മതിക്കാറുള്ളത്. റഷ്യയിലെ ഒരു ചാനലിനോട് സംസാരിക്കവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.

റഷ്യ അധിനിവേശത്തിലൂടെ പിടിച്ചടുത്ത യുക്രൈന്റെ ഒരേയൊരു പ്രാദേശിക തലസ്ഥാനമാണ് ഖേഴ്സണ്‍. ഇത് കൂടാതെ മറ്റു മൂന്ന് യുക്രൈന്‍ പ്രദേശങ്ങള്‍കൂടി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. യുദ്ധത്തിന് മുമ്പ് 3 ലക്ഷത്തിനടുത്തായിരുന്നു ഖേര്‍സണിലെ ജനസംഖ്യ. അതില്‍ പകുതിയോളം പേര്‍ ഇവിടെ നിന്നും പലായനം ചെയ്തുവെന്നാണ് യുക്രൈന്‍ കണക്കാക്കുന്നത്.

അതേസമയം യുക്രെയിൻ നഗരങ്ങളിൽ റഷ്യൻ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. ഇറാൻ നിർമ്മിത കമികാസി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു,​എസ് പ്രസിഡന്റ് ജോ ബൈഡന്റെ മാദ്ധ്യമ സെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends