ചൈനീസ് വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് ബന്ധം..കൂടുതൽ ദൃഢമാക്കുവാൻ നരേന്ദ്ര മോദിക്ക് ബൈഡന്‍ അത്താഴവിരുന്ന് ഒരുക്കി ബൈഡൻ

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കും..നരേന്ദ്ര മോദിക്കുമുള്ള പവർ ..അത് വേറെ ആണ്..നമ്മുക്ക് ആലോചിക്കാൻ പോലും കഴിയുന്നതിനപ്പുറമാണ്..ഇന്ത്യയുടെ വാല്യൂ...പല ലോക നേതാക്കളുമായിട്ടുള്ള നമ്മുടെ സൗഹൃദം നരേന്ദര് മോദി അധികാരത്തിൽ വന്നതിന് ശേഷം വർധിക്കുകയാണ് ചെയ്തിട്ടുള്ളത്...ആരെയും ശത്രുക്കൾ ആക്കാതെ ആരോടും പ്രകോപനപരമായിട്ടുള്ള രീതിക്ക് നിൽക്കാറുമില്ല..അത് കൊണ്ട് ആ മികവുകൾ എല്ലാം തന്നെ..ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ ഉയർത്തുകയാണ്..അതുകൊണ്ട് ഒരു പ്രെശ്നം ഉണ്ടാകുമ്പോൾ ഇന്ത്യയുടെ നിലപാട് അറിയാൻ മാധ്യമങ്ങൾക്ക് തിരക്കാണ്..ഇപ്പോൾ മോദിക്കായി ഒരു അത്താഴ വിരുന്ന് ഒരുക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ..യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗികമായി അത്താഴ വിരുന്ന് ഒരുക്കുമെന്ന് ആണ് ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയുന്നത്..
രാഷ്ട്രത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎസില്‍ സ്‌റ്റേറ്റ് ഡിന്നര്‍ സംഘടിപ്പിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ ഒരുപാട് കാര്യങ്ങൾ ചർച്ചയാകാനുള്ള സാധ്യത ഏറെയാണ് , കാരണം അമേരിക്കയെ സംബന്ധിച്ച്..ഇപ്പോൾ ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്...ആ സമയത്ത് തന്നെ മറ്റൊരു ശക്തിയായ മോദിയെ കാണേണ്ടത് ബൈഡന്റെ ആവശ്യം കൂടെയാണ്... ചൈനീസ് വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈഡന്‍ അത്താഴവിരുന്ന് ഒരുക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തീയതിയില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
മേയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഓസ്‌ട്രേലിയയില്‍ വച്ച് ക്വാഡ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് ബൈഡന്‍ ഡിസംബറില്‍ സ്‌റ്റേറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനായി ഏപ്രില്‍ 26-ന് അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. സെപ്റ്റംബറില്‍ ജി20 നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്ത്യ ആതിഥ്യമരുളുകയാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മുഖ്യ ചര്‍ച്ചാവിഷയം ആകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ എത്തുമോ എന്ന് വ്യക്തമായിട്ടില്ല. ആ ഒരു ഇടവേളയിലാണ് യുഎസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷണിച്ചിരുന്നു. ജൂണിലോ ജൂലൈയിലോ മോദി യുഎസ് സന്ദര്‍ശിക്കുമെന്നാണ് സൂചന. കൃത്യം തീയതി നിശ്ചയിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. ജി 20 അധ്യക്ഷന്‍ എന്ന നിലയില്‍ ഈ വര്‍ഷം മോദിക്ക് നിരവധി പരിപാടികളുണ്ട്. സെപ്റ്റംബറിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ അതില്‍ പങ്കെടുക്കും.
പ്രതിരോധ, സാങ്കേതിക മേഖലകളില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചയ്ക്ക് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും വാഷിങ്ടനില്‍ തുടക്കം കുറിച്ചിരുന്നു..മുൻപും ചൈനക്കെതിരെ ഇരുരാജ്യങ്ങളും കൈകോര്ക്ക സ്ഥിതി വിശേഷമുണ്ടയിട്ടുണ്ട്..ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നു. പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിനൊരുങ്ങുകയാണ് ഇരുരാജ്യങ്ങളും.അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ സഹകരണത്തില്‍ ഇന്ത്യയില്‍ ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുമെന്ന റിപോർട്ടുകൾ എല്ലാം പുറത്തു വന്നിരുന്നു..ജെറ്റ് എന്‍ജിന്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ പ്രധാനിയാണ് ജനറല്‍ ഇലക്ട്ര്.ജിഇക്കൊപ്പം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായും ഒരു സ്വകാര്യ പ്രതിരോധ കമ്പനിയുമായും സഹകരിച്ചാണ് ജിഇ 414 ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുക. എല്‍സിഎ മാര്‍ക്ക് ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ പെടുന്ന ജെറ്റുവിമാനങ്ങളിലാണ് ഈ എന്‍ജിനുകള്‍ ഉപയോഗിക്കാനാവുക.അടുത്തവര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എന്‍ജിനുകളുള്ള പോര്‍വിമാനങ്ങള്‍ പറന്നു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.ജിഇ എന്‍ജിനുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാനും സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനുമുള്ള തീരുമാനം പ്രതിരോധ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമാവും. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളി റഷ്യയാണ്.
നിലവില്‍ റഷ്യയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും തദ്ദേശീയമായി നിര്‍മിച്ചതുമായ പോര്‍വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.4+ തലമുറയില്‍ പെടുന്ന എല്‍സിഎ തേജസ് മാര്‍ക് പോര്‍വിമാനങ്ങളിലാണ് ജിഇ 404 എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന ജിഇ 414 എന്‍ജിനുകള്‍ 4.5 തലമുറയിലെ മാര്‍ക് തേജസ് വിമാനങ്ങളിലാണ് ഉപയോഗിക്കുക. ആയുധങ്ങളും മിസൈലുകളും അടക്കം 6.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളവയാണ് ഈ പോര്‍വിമാനങ്ങള്‍. ഇന്ത്യന്‍ സൈന്യത്തില്‍ മിറാഷ് 2000, മിഗ് 29 പോര്‍വിമാനങ്ങളുടെ പകരക്കാരായിരിക്കും ഈ പോര്‍വിമാനങ്ങള്‍.ഇത്രയും പണികൾ നമ്മുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്...അതുകൊണ്ട് സ്വാഭാവികമായും ഈ കൂടി കാഴ്‌ചയിൽ ചൈന തന്നെയാവും പ്രധാന വിഷയവും..ചൈനയെ നശിപ്പിക്കാൻ ഇരു രാജ്യങ്ങളും ഒന്നിക്കാൻ പോകുന്നതിന്റെ സൂചനയാണ്...ഈ അത്താഴവിരുന്ന് തരുന്നത്..
https://www.facebook.com/Malayalivartha