ഇറാക്ക് സൈന്യത്തിന്റെ നേര്‍ക്ക് യുഎസിന്റെ ആക്രമണം 20 ഇറാക്ക് സൈനികര്‍ മരിച്ചു
ഇറാക്ക്-സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് ഐഎസ് ഭീകരരെന്നു കരുതി യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇറാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇറാക്ക് പാര്‍ലമെന്റ് സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 55-ാം ബ്രിഡ്ജിലാണ് ആക്രമണം നടന്നത്. ഐഎസിന്റെ നിയന്ത്രണത്തില്‍ നിന്ന് പ്രദേശം ഇറാക്ക് സൈന്യം തിരിച്ചു പിടിച്ചിരുന്നു. മൂടല്‍മഞ്ഞ് മൂലം അബദ്ധത്തില്‍ ഇറാക്ക് സൈന്യത്തിന്റെ നേര്‍ക്ക് ആക്രമണം നടക്കാന്‍ കാരണമായതെന്നാണ് യുഎസിന്റെ വിശദീകരണം. എന്നാല്‍, ഇത് മുഖവിലയ്ക്ക് എടുക്കാന്‍ ഇറാക്ക് തയാറായിട്ടില്ല. സംഭവത്തിനെതിരേ ഇറാക്ക് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ നാല് യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ടുഡെയുടെ റിപ്പോര്‍ട്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha