യെമനില്‍ വീണ്ടും കനത്ത പോരാട്ടം, 68 പേര് കൊല്ലപ്പെട്ടു
സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഹൂതി വിമതര്‍ ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷം ഏറ്റുമുട്ടല്‍ ശക്തമാക്കി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 68 പേര് കൊല്ലപ്പെട്ടു. 28 സൈനികരും 40 ഹൂതികളുമാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് മാസങ്ങളായി യെമനില്‍ വെടിനിര്‍ത്തല്‍ പാലിക്കുകയായിരുന്നു.
40 സൈനികര്‍ക്കും 50 ഹൂതികള്‍ക്കും പരിക്കേറ്റതായും വിവരമുണ്ട്. മോര്‍ട്ടാറുകളും മിസൈലുകളും ഉപയോഗിച്ച് അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘിച്ച് യെമന്‍ സര്‍ക്കാര്‍ തങ്ങളെ ആക്രമിച്ചുവെന്ന് ആരോപിച്ചാണ് ഹൂതികള്‍ തിരിച്ചടിച്ചത്. യെമനിലെ ആഭ്യന്തരകലാപത്തില്‍ 5700 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയും സാധാരണ
പൗരന്മാരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha