മോഡിയുടെ സാമ്പത്തിക അത്ഭുതം പഠിക്കാന്‍ അറബ് രാഷ്ടങ്ങള്‍ ഇന്ത്യയിലേക്ക്, പെട്രോളിന് ലോക രാജ്യങ്ങള്‍ വിലകുറച്ചിട്ടും ഇന്ത്യയില്‍ വിലകുറയാത്തത് ലോക രാജ്യങ്ങള്‍ക്ക് അത്ഭുതം

പെട്രോളിന് വിലകുറഞ്ഞ് തങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലായ അറേബ്യന്‍ രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ. ലോകത്ത് പെട്രോളിനും ഡീസലിനും വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ വിലകുറയാതെ സര്‍ക്കാര്‍ എങ്ങനെ വില പിടിച്ചു നിര്‍ത്തുന്നുവെന്നതാണ് ലോകരാഷ്ടങ്ങളുടെ ഇടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യ എങ്ങനെ വില പിടിച്ചുനിര്‍ത്തുന്നുവെന്ന് പഠിക്കാനായി ഒപെക് രാജ്യങ്ങളുടെ പ്രധിനിധികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തും. യുഎഇ, സൗദി, ഖത്തര്‍, ഇറാന്‍ ഇറാഖ്, കുവൈറ്റ്, അള്‍ജീരിയ, അംഗോള, ഇക്വഡോര്‍, ഇന്തോനേഷ്യ, വെനിസുലേ, ലിബിയ, നൈജീരിയ തുടങ്ങിയ രാഷ്ടങ്ങളാണ് ഒപെകിലുള്ളത്.
അമേരിക്ക കൂടി എണ്ണ കയറ്റുമതി ആരംഭിച്ചാല്‍ അറേബ്യന്‍ രാഷ്ടങ്ങളുടെ നില കൂടുതല്‍ പരുങ്ങലിലാവും. ഉടന്‍ തന്നെ പെട്രോളിയം കയറ്റുമതി ആരംഭിക്കുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വളരുന്ന അത്ഭുതമായ ഇന്ത്യ എങ്ങനെ പെട്രോളിന്റെ വില പിടിച്ചു നിര്‍ത്തുന്നുവെന്ന് പഠിക്കാനായി അറേബ്യന്‍ രാഷ്ടങ്ങള്‍ തങ്ങളുടെ സാമ്പത്തിക തലവന്‍മാരെ ഇന്ത്യയിലേക്ക് അയക്കുന്നത്. ഉടന്‍ തന്നെ ഇന്ത്യയിലെത്തുന്ന സംഘം പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളും സാമ്പത്തിക വിദഗ്തരുമായി ചര്‍ച്ച നടത്തും.
അന്താരാഷ്ട വിപണിയില്‍ എണ്ണവില പതിനൊന്ന് വര്‍ഷത്തിനിടെ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയില്‍ എണ്ണവില കാര്യമായി കുറഞ്ഞിട്ടില്ല. ഇത് തന്നെയാണ് ലോക രാജ്യങ്ങളുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയവും.2012ല്‍ വീപ്പയ്ക്ക് 147 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയ്ക്ക് 2015 ഡിസംബറില്‍ 37.19 ഡോളറായി കുറഞ്ഞതാണ് അറേബ്യന്‍ രാജ്യങ്ങളുടെ നില പരുങ്ങലിലായത്. എന്നാല്‍ ഇന്ത്യയില്‍ 2008ല്‍ പെട്രോളിന്റെ വില 50.62 രൂപയായിരുന്നത് 2015 ഡിസംബറില്‍ 61.06 രൂപയായി വര്‍ദ്ധിച്ചു. ഡീസലിന് 2008ല്‍ 34.60 ആയിരുന്നത് ഇന്ന് 46.80 രൂപയായി വര്‍ദ്ധിച്ചു.ഇതാണ് ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ അത്ഭുതമായത്.
ലോകത്ത് ഇണ്ണവില കുറയുബോള്‍ ഇന്ത്യയില്‍ കൂടുന്നുവെന്നതാണ് സത്യം. പേരിനുവേണ്ടി ചില്ലറകളല്‍ കുറയ്ക്കുമെന്നല്ലാതെ വില കുറയ്ക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. പെട്രേളിയത്തിന് അന്താരാഷഅട വിപിണിയില്‍ വിലകുറയുബോള്‍ തീരുവയും നികുതിയും കൂട്ടി വില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്.
അന്താരാഷഅട വില എന്തായാലും ന്യായവിലയ്ക്ക് പെട്രോളിയം ഉള്‍പന്നങ്ങള്‍ (ഉദാഹരണം ഗ്യാസ് സിലിണ്ടറുകള്‍ ) കിട്ടുന്ന സംവിധാനമായിരുന്നു നമ്മുക്ക് ഉണഅടായിരുന്നത്. എന്നാല്‍ എണ്ണകമ്പനികളുടെ സമ്മര്‍ദ്ദം മൂലം പെട്രൂളിയത്തിനുള്ള തീരുവ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. അന്താരാഷ്ട വില കിട്ടില്ലെന്ന പെട്രോളിയ കമ്പനികളുടെ കൂത്തിനെത്ത് തുള്ളുകയായിരുന്നു അന്നത്തെ യുപിഎ സര്‍ക്കാര്‍.അന്ന് ഇതിന്റെ പേരില്‍ പാര്‍ലമെന്റ് സ്ഥംഭിപ്പിക്കുന്നതടക്കുമുള്ള നടപടികളാലും ഹര്‍ത്താലുകള്‍ നടത്തിയും രാജ്യത്ത് ശര്തമായ പ്രക്ഷോഭങ്ങളഅ# നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ലോകത്ത് വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ വിലകുറയ്ക്കാതെ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മോഡി സര്‍ക്കാരും സ്വീകരിച്ചു പോരുന്നത്. പെട്രോളിയത്തിനുള്ള അധിക നികുതിയിലൂടെ രണ്ട്‌ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലെത്തിക്കാനാണ് മോഡി ശ്രമിക്കുന്നത്.
രാജ്യത്തെ ഉള്‍പന്നങ്ങളുടെ വിലനിലവാരത്തെയും അതുവഴി മുഴുവന്‍ ജനതയുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഇന്ധനവില. എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരും പ്രതിപക്ഷപാര്‍ട്ടികളും ഒരുപോലെ കൂട്ടുചേര്‍ന്ന് ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. ലോകവിപണിയുടെ വിലയാണെങ്കില്‍ പെട്രോളിന് 25 രൂപയ്ക്കും ഡീസല്‍ 15 രൂപയ്ക്കും ഇന്ത്യയില്‍ വില്‍ക്കാവുന്നതാണ്. എന്നാല്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വന്‍ലാഭം കൊണ്ട് കേന്ദ്രസര്‍ക്കാരും അതുപോലെ തങ്ങളുടെ തങ്ങളുടെ വിഹിതം കൂടുതല്‍ കിട്ടുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാരുകളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha