ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഘലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ലങ്കാഷെയര്‍, യോര്‍ക്ഷെയര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടയിലായി. മാഞ്ചെസ്റ്റര്‍, ലീഡ്സ് എന്നിവിടങ്ങളില്‍ നദി കരകവിഞ്ഞൊഴുകുകയാണ്. യോര്ക്ഷെയറിയില് 2,200 വീടുകള്‍ ഒഴിപ്പിച്ചു. റിവര്‍ ഫോസില്‍ 3500 കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്കി. സ്കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
മിക്കയിടങ്ങളിലും സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രളയത്തില്‍ സര്‍ക്കാര്‍ പലതവണ ജാഗ്രത നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഞായറാഴ്ച കോബ്ര കമ്മിറ്റിയുടെ അടിയന്തര യോഗം ചേരുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അറിയിച്ചു. പ്രളയത്തില്‍ ഭവനരഹിതരായവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8,100 ഓളം കുടുംബങ്ങളാണ് വൈദ്യൂതിയില്ലാതെ കഴിയുന്നത്. അതിനിടെ, റാഡ്ക്ലിഫിലെ ഇര്‍വെല്‍ നദിയ്ക്കു സമീപം ഗ്യാസ്ലൈന്‍ പൊട്ടി തീപിടിച്ചത് ഭീതിപരത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha