ഇറാഖ് സൈന്യത്തിന്റെ പോരാട്ടങ്ങള്‍ക്കൊടുവില്‍ റമാദി നഗരം ഐഎസ് ഭീകരരില്‍ നിന്ന് പൂര്‍ണമായും വിമുക്തമായി
കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇറാഖ് സൈന്യം ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമായ ഇറാഖിലെ റമാദി നഗരം ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ തിരിച്ചു പിടിച്ചു തീവ്രവാദികളെ റമാദിയില്‍ നിന്ന് തുരത്തിന് സാധിച്ചത്. റമാദി നഗരം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം ദൂരത്താണ്. 2011ല്‍ അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്ന് പിന്മാറിയതോടെ റമാദി നഗരം തിരിച്ചെടുക്കാന്‍ ഇറാഖ് സര്‍ക്കാറും പിടിച്ചടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മില്‍ പോരാട്ടം തുടങ്ങി. ഐഎസ് ഭീകരര്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിച്ചു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പതാകകള്‍ സ്ഥാപിച്ചു. റമാദിയടെ പകുതിയിലേറെ ഭാഗം 2014 ജൂണ്‍ മാസത്തോടെ ഐഎസിന്റെ കൈവശമായി. സൈന്യവും ഭീകരവാദികളും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശക്തമായി പോരാട്ടമായിരുന്നു. റമാദി നഗരം വളഞ്ഞ സൈനികര്‍ നവംബറോടെ ഘട്ടം ഘട്ടമായി തീവ്രവാദികളെ വധിച്ചു. റമാദി നഗരം പൂര്‍ണമായും ഭീകരരില്‍ നിന്ന് വിമുക്തമായെന്നും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 50 ലേറെ തീവ്രവാദികളെ വധിച്ചെന്നും സൈനിക വക്താവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha