മോശം കാലവസ്ഥ ചതിച്ചു...!! ലാൻഡിങിനിടെ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ മുഴുവൻ യാത്രക്കാരും മരിച്ചു

ലാൻഡിങിനിടെ വിമാനം തകർന്നുവീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു. പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് അപകടത്തിൽ മരിച്ചത്. മോശം കാലവസ്ഥയെ തുടർന്ന് വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 18 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിൽ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവർണർ വിൽസൺ ലിമ എക്‌സിലൂടെ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്.
സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം തദ്ദേശീയരാണെന്നുമാണ് പ്രാഥമികാന്വേഷണത്തിലെ സൂചനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബ്രസീലിയന്‍ വ്യോമസേനയും പോലീസും ചേര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha