Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസ് ആക്രമണം നടത്തിയതിന് ശേഷം, ആദ്യമായി സിറിയയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ...

13 OCTOBER 2023 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

സിറിയയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കു നേരെ ആക്രമണമുണ്ടായത്. സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയായിരുന്നു ആക്രമണമുണ്ടായതെന്ന് സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഡമാസ്കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങൾക്കുനേരെയാണ് ആക്രമണം.

ഇസ്രയേൽ വ്യോമാക്രമണത്തിൽ റൺവേകൾ തകർന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. റണ്‍വേകള്‍ തകര്‍ന്നതോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. സിറിയന്‍ തുറമുഖങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

ബുധനാഴ്ച സിറിയയില്‍നിന്നും ലെബനനില്‍നിന്നും ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് വ്യോമാക്രമണമുണ്ടായിരുന്നു. മറുപടിയായി മോട്ടോര്‍ ഷെല്ലുകളും പീരങ്കികളും ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചു. ശനിയാഴ്ച ഹമാസിനെതിരേ യുദ്ധമാരംഭിച്ചശേഷം സിറിയക്കുനേരെ ആദ്യമായാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രി അടുത്തദിവസം സിറിയ സന്ദര്‍ശിക്കാനിരിക്കെയാണിത്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് സായുധസംഘടനയായ ഹിസ്ബുള്ളയാണ് ലെബനനില്‍നിന്ന് ആക്രമണം നടത്തുന്നത്.

ഇതോടെ വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. ഇറാനില്‍നിന്ന് സിറിയവഴി അതിര്‍ത്തിയിലേക്ക് സായുധസംഘങ്ങള്‍ക്കുള്ള ആയുധങ്ങളെത്തിക്കുന്നത് തടയുകയാണ് വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. 12 വര്‍ഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനുവേണ്ടി പതിനായിരത്തിലധികം ഇറാന്‍ അനുകൂലപോരാളികളാണ് രംഗത്തുള്ളത്.

ഗാസയിലെ യുദ്ധകാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ ഐക്യമന്ത്രിസഭ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവൽക്കരിച്ചു. പ്രതിപക്ഷനേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ബെന്നി ഗാന്റ്സും ഉള്‍പ്പെട്ടതാണ് മന്ത്രിസഭ. ഗാസയില്‍നിന്ന് ഹമാസിനെ തുടച്ചുനീക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടെലിവിഷന്‍വഴി രാജ്യത്തെ അഭിസംബോധനചെയ്ത് നെതന്യാഹു പറഞ്ഞു. ഹമാസ് അംഗങ്ങളെ 'മരിച്ച മനുഷ്യരെ'ന്നാണ് വിശേഷിപ്പിച്ചത്.

 

ഹമാസിനെ ഇസ്‌ലാമിക് സ്റ്റേറ്റിനോടുപമിച്ച നെതന്യാഹു അവരുടെ ക്രൂരതകളെക്കുറിച്ചും വിവരിച്ചു. ''ബന്ദികളാക്കിയവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലുന്നു, ആളുകളുടെ ജീവനോടെ ചുട്ടെരിക്കുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഹമാസിന്റെ ക്രൂരതകള്‍ ഇങ്ങനെയാണ്'' -നെതന്യാഹു പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

 

ഐ.എസിനെ പിഴുതെറിഞ്ഞതുപോലെ ഹമാസിനെയും ഉന്മൂലനംചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. തെക്കന്‍ ഇസ്രയേല്‍ നഗരമായ അഷ്‌കെലോണിലെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പങ്കുവെച്ചു. ഇവിടെ ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. തങ്ങളുടെ 160-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം ഇന്നലെ അറിയിച്ചിരുന്നു.

ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ 22 പൗരര്‍ കൊല്ല?െപ്പട്ടെന്ന് യു.എസ്. ചിലരെ ബന്ദികളാക്കിയതായി സംശയിക്കുന്നെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ശനിയാഴ്ച കിബൂത്സിലെ മപുപ്രദേശത്ത് നടന്ന സൂപ്പര്‍നോവ സംഗീതപരിപാടിക്കെത്തിയവരാണ് മരിച്ചവരിലേറെയും. 13 തായ്ലാന്‍ഡുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

13 പേര്‍ക്ക് പരിക്കേറ്റതായും 14 പേരെ ഹമാസ് ബന്ദികളാക്കിയതായും തായ്ലാന്‍ഡ് പ്രധാനമന്ത്രി സ്രേത തവിസിന്‍ പറഞ്ഞു. മറ്റുരാജ്യങ്ങളിലെ കണക്കിങ്ങനെ, ഫ്രാന്‍സ്-11 പേര്‍ കൊല്ലപ്പെട്ടു, 18 പേരെ കാണാതായി. നേപ്പാള്‍-10, റഷ്യ-നാല്, ബ്രിട്ടന്‍-രണ്ട്, കാനഡ-മൂന്ന്, യുക്രൈന്‍-മൂന്ന്, ബ്രസീല്‍-രണ്ട്, പെറു-രണ്ട്, ഫിലിപ്പീന്‍സ്-രണ്ട്, ഓസ്ട്രിയ, അസര്‍ബയ്ജാന്‍, കംബോഡിയ, ചിലി, ഐര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി-ഒന്ന് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകള്‍.

 

ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ പോരാട്ടം കനക്കുന്നതിനിടെ വെസ്റ്റ്ബാങ്കിലും സംഘര്‍ഷമുടലെടുത്തു. നബ്ലസ് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഗ്രാമത്തില്‍ ഇസ്രയേലി കുടിയേറ്റക്കാരും പലസ്തീന്‍കാരും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ്ബാങ്കിലുണ്ടായ സംഘര്‍ഷങ്ങളില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (22 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (41 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (11 hours ago)

Malayali Vartha Recommends