Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസ്സൈനി:- രണ്ട് മില്യൺ ഫലസ്തീനികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു:- ഒരുപക്ഷെ ഇതെന്‍റെ അവസാന വീഡിയോ ആയിരിക്കും...

13 OCTOBER 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസ്സൈനിയുടെ അവസാന വീഡിയോ. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ രണ്ട് മില്യൺ ഫലസ്തീനികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്നും വൈദ്യുതിബന്ധം വിച്ഛേദിച്ചതുമൂലം പൂര്‍ണമായും ഇരുട്ടിലാണെന്നും മഹ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മഹയുടെ വാക്കുകള്‍ ഇങ്ങനെ...

ഇത് ഗാസ സിറ്റിയിൽ നിന്നുള്ള പത്രപ്രവർത്തകയായ മഹാ ഹുസൈനിയാണ്. എന്‍റെ നഗരത്തിൽ ഇസ്രായേൽ ബോംബുകൾ വർഷിക്കുമ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുകയാണ്. ഗാസയിലെ ഏക പവർ പ്ലാന്‍റ് അടച്ചുപൂട്ടിയതിനെത്തുടർന്ന് ഞങ്ങൾ പൂര്‍ണമായും ഇരുട്ടിലാണ്. എന്‍റെ ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരുപക്ഷേ ഇതെന്‍റെ അവസാന വീഡിയോ ആയിരിക്കും. പത്രപ്രവർത്തകർ എന്ന നിലയിൽ ഞങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.

റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നിലനിര്‍ത്തുന്നതിനും ഇന്‍റര്‍നെറ്റ് ആവശ്യമാണ്. ഗാസയിലെ എല്ലാം ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ഓരോ ദിവസവും വിചാരിക്കും ഇതായിരിക്കും എന്‍റെ അവസാന റിപ്പോര്‍ട്ടിംഗ് എന്ന്. ആക്രമണ സമയത്ത് ഗ്രൗണ്ടിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയോ അവരുടെ വീടുകളിൽ ഉണ്ടായിരുന്നവരോ ആയ ഒമ്പത് സഹ പത്രപ്രവർത്തകരെയെങ്കിലും ഞങ്ങൾക്ക് ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് ഐയുടെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മഹ. 2020ലെ അഡ്‍ലെര്‍ പ്രൈസ് നേടി മഹ 2014ല്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മാധ്യപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. കഴിഞ്ഞയാഴ്ച ആക്രമണത്തിൽ 1,300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹമാസിനെതിരായ ആക്രമണത്തിന്‍റെ ഭാഗമായി, ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രായേൽ വിച്ഛേദിച്ചിരുന്നു.

ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിലൂടെ മേഖലയിൽ ആക്രമണം തുടരുകയാണ്.ഇതുവരെ, ഗാസയിൽ 1,500 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും 6,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തക മഹാ ഹുസൈനി ഇത് തന്‍റെ അവസാന വീഡിയോ ആയേക്കാമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ചത്. ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ തുടക്കം മുതൽ, കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളും പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഗസ്സ അധികൃതർ പറഞ്ഞു.

 

മൂന്ന് ലക്ഷത്തി മുപ്പത്തെട്ടായിരം, ഫലസ്തീനികൾ പലായനം ചെയ്തിട്ടുണ്ടെന്നും അവരിൽ രണ്ട് ലക്ഷത്തി പതിനെട്ടായിരം പേരെങ്കിലും യുഎന്നിന്‍റെ അഭയകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നും യുഎൻ ഏജൻസി പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും.

ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്. ഇസ്രയേലില്‍ കരയുദ്ധം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ അപ്രായോഗികമെന്ന് യു.എന്‍. പ്രതികരിച്ചു.

അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ മുന്‍പില്ലാത്ത വിധം പ്രതിരോധിക്കുമെന്ന് ഹമാസ് പ്രതികരിച്ചിട്ടുമുണ്ട്. ഗാസാ നദിക്ക് വടക്കുഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാനാണ് ഇസ്രയേല്‍ നിര്‍ദേശിച്ചിരിക്കുന്നത്. യു.എന്നിന്നും ഗാസാ ജനതയ്ക്കും ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേകം മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കി.

ഹമാസ് സംഘാംഗങ്ങള്‍ ഗാസ സിറ്റി ഉള്‍പ്പെടുന്ന പ്രദേശത്ത് ഭൂഗര്‍ഭ ടണലിലും ജനവാസ കേന്ദ്രങ്ങളിലും കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ഇവരെ ലക്ഷ്യമിട്ടായിരിക്കും ഇസ്രയേലിന്റെ ആക്രമണം.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ജനങ്ങള്‍ ഒഴിഞ്ഞു പോകരുതെന്നും ഇസ്രയേല്‍ കരയാക്രമണം നടത്തിയാല്‍ ശക്തമായി പ്രധിരോധിക്കുമെന്നുമാണ് ഹമാസ് പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (23 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (42 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (11 hours ago)

Malayali Vartha Recommends