Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഇസ്രായേലിന്റെ അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ക്ക് പുറമേ അമേരിക്കയുടെയും, ബ്രിട്ടന്റെയും ആയുധങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട് ഊഴത്തിനായി കാത്തു കിടക്കുന്നു. ഇസ്രായേലിന്റെ അഭിമാനമായ സിംഹക്കുട്ടി മുതല്‍ ബോംബ് തുപ്പുന്ന വിമാനം വരെ ഗാസയിലെ യുദ്ധഭൂമിയില്‍ വിന്യസിച്ച് ഭൂപടത്തില്‍ നിന്നു തന്നെ ഗാസയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

14 OCTOBER 2023 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

പശ്ചിമേഷ്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഹമാസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ആയിരങ്ങള്‍ മരിച്ചു വീഴുകയും അതിലേറെ പേര്‍ അഭയം തേടി അലയുകയുമാണ്. ഏതു നിമിഷവും വന്നു പതിക്കാവുന്ന മാരകായുധത്തില്‍ മരണം സംഭവിക്കാമെന്ന ഭയത്താല്‍ സുരക്ഷിത താവളം തേടി അലയുകയാണ് കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ . ലോകത്തിന് മുന്നിലേയ്ക്ക് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തകളാണ് നിമിഷം തോറും എത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ക്ക് പുറമേ അമേരിക്കയുടെയും, ബ്രിട്ടന്റെയും ആയുധങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട് ഊഴത്തിനായി കാത്തു കിടക്കുന്നു. ഇസ്രായേലിന്റെ അഭിമാനമായ  സിംഹക്കുട്ടി മുതല്‍ ബോംബ് തുപ്പുന്ന വിമാനം വരെ ഗാസയിലെ യുദ്ധഭൂമിയില്‍ വിന്യസിച്ച് ഭൂപടത്തില്‍ നിന്നു തന്നെ ഗാസയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

യുദ്ധവിമാനങ്ങളില്‍ നിന്ന് ശത്രുക്കളുടെ നേരെ ഉപയോഗിക്കാനായി ഇസ്രായേല്‍ ഉപയോഗിക്കുന്ന മിസൈല്‍ ആണ് ഹെല്‍ഫയര്‍ മിസൈല്‍. വിമാനത്തില്‍ നിന്നും മാത്രമല്ല ഡ്രോണില്‍ നിന്നും ഹെലികോപ്റ്ററില്‍ നിന്നുമൊക്കെ ഇവ ശത്രുക്കളെ കൊന്നൊടുക്കും. ഇത്തരം മിസൈലുകളുടെ പല വകഭേദങ്ങളുണ്ട്. അവയില്‍ നിലത്തു നിന്നോ തോളില്‍ വച്ചോ ഉപയോഗിക്കാവുന്നവയുമുണ്ട്. ഈ മിസൈലിനുള്ളില്‍ മൂര്‍ച്ചയുള്ള മെറ്റല്‍ ബ്ലേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മിസൈല്‍ നിഞ്ച ബോംബ്, ഫ്‌ളയിംഗ് ജിന്‍സു എന്നൊക്കെ അറിയപ്പെടുന്നു. ഹെല്‍ഫയര്‍ മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നത്. അഞ്ച് തരം വാര്‍ഹെഡുകള്‍ അതായത് ആയുധങ്ങള്‍ ഈ മിസൈലില്‍ സ്ഥാപിക്കാന്‍ കഴിയും. ആന്റി-ടാങ്ക് ഹൈ എക്സ്പ്ലോസീവ്, ഷേപ്പ്ഡ് ചാര്‍ജ്, ടാന്‍ഡം ആന്റി ടെറര്‍, മെറ്റല്‍ ഓഗ്മെന്റഡ് ചാര്‍ജ് , ബ്ലാസ്റ്റ് ഫ്രാഗ്മെന്റേഷന്‍ എന്നിവയാണവ. 499 മീറ്റര്‍ മുതല്‍ 11.01 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ ദൂരപരിധി. മണിക്കൂറില്‍ 1601 കിലോമീറ്റര്‍ വേഗതയില്‍ ഈ മിസൈല്‍ ശത്രുക്കളുടെ സമീപത്തേക്ക് എത്തും.

ഇസ്രായേലിന്റെ പ്രധാന യുദ്ധ ടാങ്കാണ് മെര്‍ക്കോവ. ഇതിന്റെ നാല് വകഭേദങ്ങളാണ് ഇസ്രായേലിനുള്ളത്. 65 ടണ്‍ ഭാരമുള്ള ഈ ടാങ്ക് 4 ക്രൂ അംഗങ്ങളും 6 സൈനികരുമായി യുദ്ധക്കളത്തില്‍ പോരാടും. ടാങ്കിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കവചത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. 120 എംഎം തോക്കും ഈ ടാങ്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ടാങ്ക് വേധ ഗൈഡഡ് മിസൈലും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഒരു 12.7 എംഎം മെഷീന്‍ ഗണ്‍, മൂന്ന് 7.62 എംഎം മെഷീന്‍ ഗണ്‍, ഒരു മോര്‍ട്ടാര്‍ ലോഞ്ചര്‍, ഒരു ഇന്റേണല്‍ മോര്‍ട്ടാര്‍ ലോഞ്ചര്‍, 12 സ്‌മോക്ക് ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയും ഈ ടാങ്കിലുണ്ട്. മാത്രമല്ല 48 ഷെല്ലുകളും ടാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ഷെല്ലുകളുടെ ദൂര പരിധി 500 കിലോമീറ്ററാണ്.

അമേരിക്കയില്‍ നിര്‍മ്മിച്ച 155 എംഎം സ്വയം സഞ്ചരിക്കുന്ന ഹോവിറ്റ്‌സര്‍ പീരങ്കിയാണ് ഇസ്രായേലിന്റെ മറ്റൊരു പ്രധാന ആയുധം. ഈ പീരങ്കിയുടെ നീളം 30 അടിയാണ്. യുദ്ധക്കളത്തില്‍ ഈ പീരങ്കി പ്രവര്‍ത്തിപ്പിക്കാന്‍ നാലുപേര്‍ ആവശ്യമാണ്. ഇതിന് 155 എംഎം റൗണ്ട് ഫയര്‍ ചെയ്യാന്‍ കഴിയും. ഓരോ മിനിറ്റിലും നാല് ഷെല്ലുകള്‍ വീതം വെടിവെക്കാനും ഈ പീരങ്കിക്ക് കഴിയും. ഇതിന്റെ ദൂര പരിധി 21 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ്. ഈ പീരങ്കിയില്‍ അനുബന്ധമായി  M2 യന്ത്രത്തോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ഈ ടാങ്കിന് ഒറ്റയടിക്ക് 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 36 മുതല്‍ 39 വരെ ഷെല്ലുകള്‍ വരെ  ഈ ടാങ്കില്‍ സൂക്ഷിക്കാം. 12.7 എംഎം എം2എച്ച്ബി ഹെവി മെഷീന്‍ ഗണ്ണും പീരങ്കില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് മിനിറ്റില്‍ 500 റൗണ്ട് എന്ന തോതില്‍ ഈ മെഷീന്‍ ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കാന്‍ കഴിയും.

പ്രധാനമായും ഉപയോഗിക്കുന്ന ലാഹത്തിന്റെ മുഴുവന്‍ പേര് ലേസര്‍ ഹോമിംഗ് അറ്റാക്ക് അല്ലെങ്കില്‍ ലേസര്‍ ഹോമിംഗ്-ആന്റി ടാങ്ക് മിസൈല്‍ എന്നാണ്. 13 കിലോ ഭാരമുള്ളതാണ് ഈ മിസൈല്‍. ഹീറ്റ് വാര്‍ഹെഡ് ഉപയോഗിച്ചാണ് മിസൈല്‍ ശത്രുക്കള്‍ക്കിടയില്‍ നാശം വിതയ്ക്കുന്നത്. ആറു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂര പരിധി. ഒരു സെക്കന്‍ഡില്‍ 300 മീറ്റര്‍ വേഗതയില്‍ മിസൈല്‍ ശത്രു കേന്ദ്രത്തിലേക്ക് കടന്നെത്തും. യുദ്ധവിമാനം, ഹെലികോപ്റ്റര്‍ എന്നിവയില്‍ നിന്ന് ലഹത് മിസൈല്‍ തെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ അയണ്‍ ഡോം. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിരോധ ഏജന്‍സിയായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചത്. റോക്കറ്റുകള്‍, പീരങ്കികള്‍, മോര്‍ട്ടാറുകള്‍ എന്നിവയെ നശിപ്പിക്കാന്‍ കഴിവുള്ള ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഏത് കാലാവസ്ഥയിലും ഈ പ്രതിരോധ സംവിധാനത്തിന് പ്രവര്‍ത്തിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. 2012ലാണ് അയണ്‍ ഡോം ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തില്‍ ഇടം പിടിച്ചത്. അയണ്‍ ഡോമിന്റെ  ഭാഗമായ റഡാറുകള്‍ ശത്രു മിസൈലുകളെയും റോക്കറ്റുകളെയും കണ്ടെത്തി നൊടിയിടയ്ക്കുള്ളില്‍ അവയെ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കും.

ഏതു കാലാവസ്ഥയിലും ആക്രമണം നടത്താന്‍ കഴിയുന്ന ഇസ്രായേലിന്റെ യുദ്ധവിമാനമാണ് കാഫിര്‍.  കാഫിര്‍ എന്നാല്‍ ഹീബ്രുഭാഷയില്‍ സിംഹക്കുട്ടി എന്നാണര്‍ത്ഥം. ഇത്തരം 220-ലധികം യുദ്ധവിമാനങ്ങള്‍ ഇസ്രായേലിന് സ്വന്തമായുണ്ട്. വിമാനത്തിനുള്ളില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടാക്കാറുള്ളു. 51.4 അടി നീളമുള്ള യുദ്ധവിമാനത്തിന്റെ വേഗത മണിക്കൂറില്‍ 2440 കിലോമീറ്ററാണ്. പരമാവധി 58,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കാറുണ്ട്. ഒന്നുകില്‍ രണ്ട് യന്ത്രത്തോക്കുകളും രണ്ട് അണ്‍ ഗൈഡഡ് എയര്‍-ടു ഗ്രൗണ്ട് റോക്കറ്റുകളും നാല് സൈഡ്വിന്‍ഡര്‍ അല്ലെങ്കില്‍ പൈത്തണ്‍ എയര്‍-ടു-എയര്‍ മിസൈലുകളും ഈ വിമാനത്തില്‍ ഘടിപ്പിക്കാം അല്ലെങ്കില്‍ ഇവയ്ക്ക് പകരം ആറു ബോംബുകള്‍ ഘടിപ്പിക്കാം. ഈ യുദ്ധവിമാനങ്ങളാണ് ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

അമേരിക്ക നിര്‍മ്മിച്ചതും പല രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുമായ യുദ്ധവിമാനമാണ് എയര്‍ ടു എയര്‍ വിമാനം. പല രാജ്യങ്ങളുടെയും വിശ്വസ്ത യുദ്ധവിമാനം കൂടിയാണിത്. ഒരു പൈലറ്റു മാത്രമേ ഈ യുദ്ധ വിമാനത്തില്‍ ഉണ്ടാവുകയുള്ളൂ. 49.5 അടി നീളമുള്ള വിമാനത്തില്‍ 3200 കിലോഗ്രാം ഇന്ധനം നിറയ്ക്കാം. മണിക്കൂറില്‍ 2178 കിലോമീറ്റര്‍ വേഗതയിലാണ് ഇത് പറക്കുന്നത്. 546 കിലോമീറ്ററാണ് ഇതിന്റെ പോരാട്ട പരിധി. 20 എംഎം റോട്ടറി പീരങ്കി ജെറ്റില്‍ ഘടിപ്പിക്കാം. മിനിറ്റില്‍ 511 റൗണ്ട് വെടിയുതിര്‍ക്കാന്‍ ഇതിനു കഴിയും. ഇതില്‍ രണ്ട് എയര്‍ ടു എയര്‍ മിസൈലുകളും ആറ് അണ്ടര്‍ വിംഗും മൂന്ന് അണ്ടര്‍ ഫ്യൂസ്ലേജ് പൈലോണ്‍ ബോംബുകളും ഘടിപ്പിക്കാന്‍ കഴിയും. ഇതുകൂടാതെ നാലു റോക്കറ്റുകള്‍ അല്ലെങ്കില്‍ ആറ് എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ് അല്ലെങ്കില്‍ എയര്‍-ടു-ഷിപ്പ് മിസൈലുകള്‍ സ്ഥാപിക്കാനും കഴിയും. ഇവയ്ക്കു പകരം എട്ട് ബോംബുകളുഒം ഇതില്‍ സ്ഥാപിക്കാം.

F-15 Strike Eagle നിര്‍മ്മിച്ചിരിക്കുന്നത് ബോയിംഗ് കമ്പനിയാണ്. ഈ ജെറ്റിന്റെ നീളം  63.9 അടിയാണ്. ചിറകിന് 42.9 അടി നീളമുണ്ട്. വിമാനത്തിന്റെ  ഉയരം 18.6 അടിയാണ്. 14,379 കിലോഗ്രാമാണ് ഭാരം. പരമാവധി വേഗത മണിക്കൂറില്‍ 2656 കി.മീറ്ററാണ്. 1272 കിലോമീറ്ററാണ് എഫ്-15ന്റെ യുദ്ധപരിധി. പരമാവധി 60,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കും. 20 എംഎം എം61 എ1 വള്‍ക്കന്‍ 6 ബാരല്‍ ഗാറ്റ്‌ലിംഗ് പീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ചിറകിനടിയില്‍ നാല് ബോംബുകളും സ്ഥാപിക്കാം. നാല് തരം എയര്‍-ടു-എയര്‍ മിസൈലുകള്‍, ഒന്‍പതു തരം എയര്‍-ടു-സര്‍ഫേസ് മിസൈലുകള്‍ അതല്ലെങ്കില്‍ 18 തരം ബോംബുകള്‍ എന്നിവ ഇതില്‍ ഘടിപ്പിക്കാം.

ആകാശദൗത്യങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള യുദ്ധവിമാനം. ആകാശ യുദ്ധം, ചാരപ്രവര്‍ത്തി, നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ എല്ലാ ദൗത്യങ്ങളും ഈ വിമാനം ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. വിമാന പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു പൈലറ്റ് മാത്രം മതി. നീളം 51.4 അടിയും ഉയരം 14.4 അടിയുമാണ്. പരമാവധി വേഗത മണിക്കൂറില്‍ 1976 കി.മീറ്ററാണ്. 1239 കിലോമീറ്ററാണ് യുദ്ധപരിധി. പരമാവധി 50,000 അടി വരെ ഉയരത്തില്‍ വരെ വിമാനത്തിന് പറക്കാം. നാലു ബാരലുകളുള്ള 25 എംഎം റോട്ടറി പീരങ്കിയാണ് ഇതില്‍  ഘടിപ്പിച്ചിരിക്കുന്നത്. ഒരു മിനിറ്റില്‍ 180 വെടിയുണ്ടകള്‍ പായിക്കാന്‍ കഴിയും. അതില്‍ 10 ഹാര്‍ഡ് പോയിന്റുകളുമുണ്ട്. എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ്, എയര്‍-ടു-ഷിപ്പ്, ആന്റി-ഷിപ്പ് മിസൈലുകള്‍ എന്നിവ ഈ ജെറ്റില്‍ സ്ഥാപിക്കാന്‍ കഴിയും. ഇത് കൂടാതെ നാല് തരം ബോംബുകളും വിമാനം വഹിക്കും.

 ഇതിനു പുറമേ മാരകമായ രാസായുധങ്ങളും അണുബോംബ് ശേഖരവും ഇസ്രായേലിന്റെ പക്കലുണ്ട്. ഹമാസിനെ തുരത്തുക മാത്രമല്ല തീവ്രവാദത്തിനെതിരെയുള്ള യുദ്ധം എന്നു മുദ്രചാര്‍ത്തപ്പെട്ടതോടെ ലോകരാജ്യങ്ങള്‍ക്കും ഇസ്രായേലിനെ പിന്‍തുണയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ സാധാരണക്കാരും കുട്ടികളും മാരകമായി ആക്രമിക്കപ്പെടുകയും ക്രൂരവധത്തിന് വിധേയരാകുകയും ചെയ്യുന്ന അവസ്ഥയെ ലോകം അപലപിക്കുന്നുണ്ട്. ഭീകരമായി മാറിയേക്കാവുന്ന യുദ്ധത്തിന്റെ ഭാവിയില്‍ ലോകം തികഞ്ഞ ആശങ്കയിലുമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (17 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (24 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (38 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends