Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഇസ്രായേല്‍ ഗാസയെ നിലംപരിശാക്കി മുന്നേറുമ്പോഴും ഇസ്രായേലിനെ ലക്ഷ്യം വെച്ച് കുതിക്കാനായി കാത്തു നില്ക്കുന്നത് ഒരു ലക്ഷം മിസൈലുകളാണെന്ന വിവരമാണ് പുറത്തു വരുന്നത്. ലെബനിലെ ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പാണ് ഹമാസിന് പിന്‍തുണയുമായി ഇസ്രായേലിനെ ആക്രമിക്കാനായി അവസരം കാത്തിരിക്കുന്നത്

14 OCTOBER 2023 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഹാമാസിനെതിരെയുള്ള ഇസ്രായേലിന്റെ യുദ്ധരീതികള്‍ ഏതുതരത്തിലേയ്ക്കവാണമെന്ന ആശയക്കുഴപ്പം ഇസ്രായേലില്‍ തുടരുന്നതിന് പലകാരണങ്ങളുമുണ്ട്.കരയുദ്ധം പെട്ടെന്ന് തുടങ്ങാന്‍ കഴിയാത്തതും പെതുജനത്തെ ഒഴിപ്പിച്ച് ഹമാസിനെ എതിടാന്‍ കഴിയാത്തതും ഇസ്രായേലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ഇസ്രായേലിന് പിന്‍തുണയുമായി മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. വന്‍ ആയുധശേകരവുമായി ഇസ്രായേല്‍ ഗാസയെ ഒഴിപ്പിക്കാനായി തയ്യാറെടുത്തു നില്ക്കുന്നു. ഹമാസിനെ പിന്‍തുണച്ചിരുന്ന ഇറാന്റെ മലക്കംമറിച്ചില്‍ ശരിക്കും ഇസ്രായേലിന് തുണയായിരിക്കുകയാണ്. യുദ്ധം ഒരാഴ്ച പിന്നിട്ടിട്ടും ഹമാസിനെ പിന്‍തുണയ്ക്കാന്‍ അറബ് രാജ്യങ്ങളൊന്നും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാലസ്തീന് സ്വതന്ത്ര പരമാധികാരം നല്കണമെന്ന അഭിപ്രായം മിക്ക രാഷ്ട്രങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇസ്രായേല്‍ ഗാസയെ നിലംപരിശാക്കി മുന്നേറുമ്പോഴും ഇസ്രായേലിനെ ലക്ഷ്യം വെച്ച് കുതിക്കാനായി കാത്തു നില്ക്കുന്നത് ഒരു ലക്ഷം മിസൈലുകളാണെന്ന വിവരമാണ് പുറത്തു വരുന്നത്. ലെബനിലെ ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പാണ് ഹമാസിന് പിന്‍തുണയുമായി ഇസ്രായേലിനെ ആക്രമിക്കാനായി അവസരം കാത്തിരിക്കുന്നത്. യുദ്ധം തുടങ്ങിയ സമയത്ത് ഇസ്രായേല്‍ ലെബനനെതിരെയും മിസൈലുകളും റോക്കറ്റുകളും തൊടുത്തു വിട്ടിരുന്നു. ലെബനനന്‍ തിരിച്ചടിച്ചതോടെ ഇസ്രായേല്‍ പിന്‍മാറുകയായിരുന്നു. ഈജിപ്ത്, ലെബനന്‍, സിറിയ, പാലസ്തീന്‍ തുടങ്ങിയ ഇസ്ലാം രാഷട്രങ്ങള്‍ക്കിടയിലെ ജൂത രാജ്യമാണ് ഇസ്രായേല്‍. ലോകത്തിലെ തന്നെ നാലാമത്തെ ആയുധ ശേരത്തിന്റെ ഉടമയുമാണ്. ഇസ്ലാം രാഷട്രങ്ങളുമായി പ്രത്യേകിച്ച് പാലസ്തീനുമായി കലഹം നൂറ്റാണ്ടുകളായി തുടരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഇസ്രായേല്‍ ലോകത്തിന് മുന്നില്‍ പെരുപ്പിച്ചു കാട്ടിയ മെസാദിന്റെ വീഴ്ച മറയാക്കാനായാണ് അയല്‍രാജ്യങ്ങളേയും ആക്രമിക്കുന്നതെന്ന വിവരമാണ പുറത്തു വരുന്നത്. ഗാസയില്‍ ഇസ്രായേല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഇസ്രായേലിനെതിരെ തൊടുത്തു വിടാനാണ് ഒരു ലക്ഷം മിസൈല്‍ ഹിസ്ബുള്ള ടീം സജ്ജമാക്കി നിറുത്തിയിരിക്കുന്നത്.

അതേസമയം, ഹമാസിനെ അടിയറവ് പറയിക്കാന്‍, ഇസ്രയേല്‍ സേന കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍, ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഹമാസിന്റെ വിപുലമായ ടണല്‍ ശൃംഖലയാണ്. വലിയ ജനസംഖ്യയുള്ള ഗാസ്സയിലെ ഈ തുരങ്കങ്ങളുടെ ചില ഭാഗങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും വ്യോമാക്രമണം പോലെ കരയുദ്ധം അത്ര എളുപ്പമല്ല. 2021 ല്‍ ഇസ്രയേല്‍ പ്രതിരോധ സേന ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖലയിലെ 100 കിലോമീറ്ററോളം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അന്ന് ഹമാസ് നേതാവ് യഹിയ സിന്‍വര്‍ പറഞ്ഞത് ടണല്‍ ശൃംഖല 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണെന്നും, ഇസ്രയേല്‍ അഞ്ചുശതമാനം മാത്രമാണ് തകര്‍ത്തെതെന്നും ആയിരുന്നു. ഡല്‍ഹി മെട്രോ 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അതിന്റെയര്‍ഥം ഗസ്സമുനമ്പിലെ ടണല്‍ ശൃംഖല എത്ര വിപുലമാണെന്നാണ്.

ഗാസ്സയില്‍, മനുഷ്യനെ നോക്കാതെ കെട്ടിടങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തുന്നതിന് കാരണമായി ഇസ്രയേല്‍ സേന വാദിക്കുന്നത് സാധാരണക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിയിലൂടെയാണ് ഹമാസിന്റെ ടണലുകളെന്നാണ്. 2007 ല്‍ ഗാസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹമാസ് ഈ തുരങ്കങ്ങള്‍ നഗരത്തിനുള്ളിലും, ഗാസ്സ-ഇസ്രയേലി അതിര്‍ത്തിയിലേക്കും വിപുലമാക്കുകയായിരുന്നു. ഈ വിപുലമായ ശൃംഖലയെ ഇസ്രയേലി സൈന്യം വിശേഷിപ്പിക്കുന്നത് ഗാസ്സ മെട്രോ എന്നാണ്. ഈ ടണലുകളില്‍ വെളിച്ചമുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാന്‍ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റില്‍ തീര്‍ത്തിരിക്കുന്നു. ഗാസ്സയിലേക്ക് ഒഴുകുന്ന മാനുഷിക സഹായമെല്ലാം, ഇത്തരത്തില്‍ ഹമാസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വകമാറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് കര-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഒരേസമയം ആക്രമിക്കുകയായിരുന്നു. ഗാസ്സ-ഇസ്രയേല്‍ അതിര്‍ത്തി വേലിയില്‍ സെന്‍സറുകള്‍ ഉള്ളതുകൊണ്ടുതന്നെ കടന്നുകയറുക എളുപ്പമല്ല. ടണലുകള്‍ വഴിയാണ് ഹമാസ് ഇസ്രയേലിലേക്ക് ആരുമറിയാതെ കടന്നതെന്ന് കരുതുന്നു. ടണലുകള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എത്തിയവിവരം ഇസ്രായേലും അറിഞ്ഞിരുന്നില്ല. തികച്ചും ജനവാസ കേന്ദ്രങ്ങളില്‍ എവിടെയോ ആണ് ടണലിന്റെ പ്രവേശന കവാടം എന്നും കരുതുന്നുണ്ട്. ഹമാസ് അക്രമകാരികള്‍ എങ്ങനെയാണ് ഇസ്രായേലില്‍ കടന്നതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്രയേല്‍-ഗാസ്സ അതിര്‍ത്തി വേലി 30 അടി ഉയരത്തിലാണ്. അടിയില്‍ കോണ്‍ക്രീറ്റ് ബാരിയറുമുണ്ട്. അതുകൊണ്ട് തന്നെ ഗാസ്സ നഗരത്തിലെ പോലെ സൗകര്യങ്ങളുള്ള ടണലുകള്‍ ആവില്ല അതിര്‍ത്തി കടക്കാനുള്ള ടണലുകള്‍. അവ ഒറ്റതവണ ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്നവ ആയിരിക്കും. എങ്ങനെയും ഇസ്രയേലില്‍ കടക്കുക മാത്രം ലക്ഷ്യം. ഹമാസിന്റെ നേതാക്കള്‍ ഗാസ്സയിലെ ടണലുകളില്‍ ഒളിച്ചിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അവര്‍ ഗതാഗതത്തിനും, ആശയവിനിമയത്തിനും ഈ ടണലുകള്‍ ഉപയോഗിക്കുന്നതായും ഈ വിഷയത്തിലെ വിദഗ്ദ്ധര്‍ പറയുന്നു.ഗാസ്സ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കും മുമ്പ് ഈ ടണല്‍ ശൃംഖല കള്ളക്കടത്തിനായാണ് ഉപയോഗിച്ചിരുന്നത്. 2005 ല്‍ ഇസ്രയേല്‍ ഗാസ്സയില്‍ നിന്ന് വിട്ടുപോയതിന് ശേഷവും 2006 ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചതിനും പിന്നാലെ ഇസ്രയേലും, ഈജിപ്റ്റും, തങ്ങളുടെ അതിര്‍ത്തി വഴി കടക്കുന്നത് നിയന്ത്രിച്ചിരുന്നു.

പിന്നീട് കള്ളക്കടത്തിന് മാത്രമല്ലാതെ ടണലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഗാസ്സയുമായുള്ള തങ്ങളുടെ അതിര്‍ത്തിയിലെ ടണലുകള്‍ ഈജിപ്ററ് നശിപ്പിച്ചിരുന്നു. എന്നാല്‍, ഇസ്രയേലിലേക്കുള്ള ടണലുകള്‍ കൂടുതല്‍ വിപുലമാവുകയാണ് ചെയ്തത്. 2006 ല്‍ ഹമാസ് ഇസ്രേലി സൈനികന്‍ ഹിലാദ് ഷാലിദിനെ പിടികൂടുകയും, രണ്ടുസഹപ്രവര്‍ത്തകരെ വകവരുത്തുകയും ചെയ്തത് ഈ ടണലുകള്‍ വഴി കടന്നായിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം തടവുകാരെ വിട്ടയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് ഗിലാദ് ഷാലിദിനെ വിട്ടയച്ചത്. പിന്നീട് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ ഭീകര ടണലുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ ടണലുകളില്‍ ഒളിപ്പിച്ചോ എനന് സംശയിക്കുന്നുണ്ട്. ഭൂമി നിരപ്പാക്കിയ ശേഷം ഈ ഭൂഗര്‍ഭ ടണലുകളില്‍ എത്തുകയാണ് മാര്‍ഗ്ഗം. ബങ്കര്‍ തകര്‍ക്കുന്ന ബോംബുകളും, മെര്‍ക്കാവ ടാങ്കുകളും ഉപയോഗിച്ചായിരിക്കും ഇസ്രയേല്‍ ടണലുകള്‍ തകര്‍ക്കുക. എന്നാല്‍, തുരങ്കത്തില്‍ പ്രവേശിക്കുമ്പോള്‍ ഇസ്രയേലി സൈനികരെ ചതിയില്‍ പെടുത്താന്‍ തുരങ്കത്തിന്റെ ഉള്ളുകള്ളികള്‍ നന്നായി അറിയാവുന്ന ഹമാസിന് കഴിയും എന്നതാണ് അപകടം.

ടണലുകളില്‍ ഇസ്രായേലി സൈന്യം എത്തുമെന്നു തന്നെയാണ് ഹമാസ് കരുതുന്നത്. കാരണം പൊതുജനത്തെ ഒഴിപ്പിക്കുന്നതിലൂടെ ടണലിന്റെ പ്രവേശന കവാടം കണ്ടെത്താന്‍ സൈന്യത്തിന് കഴിയും. എന്നാല്‍ ഇസ്രായേലി സൈന്യം ടണലില്‍ പ്രവേശിച്ചാല്‍ തന്നെ അവരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഹമാസ് ഒരുക്കിയിരിക്കുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.അഞ്ഞൂറ് കിലോമീറ്ററിലധികം വരുന്ന തുരങ്കം വലിയ ബോബംഗില്‍ തകര്‍ത്താല്‍ പിന്നെ ഗാസയില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന വിവരം യുഎന്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭീകരപട്ടികയിലുള്ള കൊടുംഭീകരന്‍മാര്‍ ഹമാസിന്റെ തുരങ്കങ്ങളില്‍ ഉണ്ടെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. എന്തായാലും തുരങ്കങ്ങള്‍ തകര്‍ക്കാതെ ഹമാസിനെ തകര്‍ക്കാനാവില്ലെന്ന് ഇസ്രായേലും കണക്കു കൂട്ടുന്നുണ്ട്.

എന്നാല്‍ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നതും അത് അതിര്‍ത്തി കടന്ന ഇസ്രായേലില്‍ എത്തിച്ചതും കണ്ടെത്താന്‍ ഇസ്രായേലിലെ സംശയമുള്ള നിര്‍മ്മാണങ്ങളൊക്കെ പരിശോധിക്കുകയാണ്. വന്‍ ആയുധശേഖരമുള്ള ഹമാസ് മെട്രോ ടണല്‍ ഇസ്രായേലിന്റെ മണ്ണിലൂടെ കടന്നു പോയിട്ടുണ്ടെയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് തുരങ്കങ്ങള്‍ കണ്ടെത്തി തകര്‍ക്കാര്‍ ശ്രമിക്കാത്തതെന്ന വിവരവും പുറത്തു വരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഗാസയോടൊപ്പം ഇസ്രായേലിന്റെ പലഭാഗങ്ങളും തകരാനിടയുണ്ട്. എന്തായാലും ഇസ്രായേല്‍ വളരെ കരുതിയാണ് യുദ്ധഭൂമിയില്‍ മുന്നേറുന്നത്. ലോകത്തിന് മുന്നില്‍ ഹമാസ് തുരങ്കങ്ങളുടെ വിവരം ബെഞ്ചമിന്‍ നെതന്യാഹു വിശദമാക്കി കഴിഞ്ഞു.
തുരങ്കങ്ങളിലേയ്ക്ക് കടക്കാനായാണ് ഗാസ നിവാസികളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങോട്ട് പോകും ഏതുവഴി പോകുമെന്ന് അറിയാതെ ലക്ഷക്കണക്കിന് ആളുകള്‍ മരണമുഖത്ത് കഴിയുകയാണ്. വെള്ളവും വെളിച്ചവും വൈദ്യസഹായവും ഭക്ഷണവുമില്ലാതെ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് ഗാസ. എന്നാല്‍ തുരങ്കങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികളുടെ അവസ്ഥയെകുറിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (17 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (24 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (38 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends