Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

സ്ത്രീകളെ ഭയം:55 വര്‍ഷമായി ഒളിവ് ജീവിതം നയിക്കുന്ന മനുഷ്യൻ..!

14 OCTOBER 2023 06:17 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ നേരിൽ കണ്ടാൽ ഭയന്നോടുന്ന മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? എന്നാൽ അങ്ങനെയും ചില മനുഷ്യരുണ്ട്. അത്തരത്തിൽ ഒരാളാണ് സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒളിവ് ജീവിതം നയിക്കുന്ന ആഫ്രിക്കന്‍ വംശജനായ കാലിറ്റ്‌സെ നസാംവിറ്റയെന്ന 71കാരൻ.

റുവാണ്ട സ്വദേശിയായ അദ്ദേഹം സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. അദ്ദേഹം തന്‍റെ 16-ാമത്തെ വയസ് മുതല്‍ സ്ത്രീകളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. ഈ കാരണത്താൽ തന്നെ അദ്ദേഹം സ്വന്തo വീട്ടിൽ സ്വയം തടവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തു.

അതിനുശേഷം ഒരു സ്ത്രീയും തന്‍റെ വീട്ടിലേക്ക് വരരുതെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. മുമ്പ് അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോള്‍ പറഞ്ഞത്, "ഞാൻ ഇവിടെ ഉള്ളിൽ പൂട്ടിയിട്ട് എന്‍റെ വീടിന് വേലി കെട്ടാൻ കാരണം, സ്ത്രീകൾ എന്നോട് അടുത്ത് വരില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു. എതിർലിംഗത്തിലുള്ള ആളുകളെ തനിക്ക് ഭയമാണെന്ന് കാലിറ്റ്‌ക്‌സെ വെളിപ്പെടുത്തി.

എന്നാൽ സ്ത്രീകളോട് ഭയമാണെങ്കിലും ഇദ്ദേഹത്തിന്റെ നിലനിൽപ്പിന് ആശ്രയമായി നിലകൊള്ളുന്നത് സ്ത്രീകളാണ്. കുട്ടിക്കാലം മുതൽ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു. ഇവരാണ് പലപ്പോഴും കാലിറ്റ്‌ക്‌സെയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നൽകാറുള്ളത്. ഗ്രാമവാസികളായ സ്ത്രീകള്‍ കാലിറ്റ്‌ക്‌സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കാലിറ്റ്‌ക്‌സെ വന്ന് എടുത്ത് കൊണ്ട് പോകും. എന്നാല്‍, ആരോടെങ്കിലും സംസാരിക്കാൻ ഇയാള്‍ താത്പര്യപ്പെടില്ല. ഇനി അഥവാ വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും. അവര്‍ പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീട് തുറക്കൂ.

അതേസമയം ഇയാൾക്ക് ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഇതിന്റെ ലക്ഷണം. എന്നാല്‍, മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും, ഒരു ക്ലിനിക്കൽ പശ്ചാത്തലത്തിൽ ഇതിനെ അസാധാരണമായ ഒരു ഫോബിയ ആയി തന്നെ കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഉണർത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായി വിയർക്കൽ, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആദ്യകാലങ്ങളിൽ സ്വവർഗലൈംഗികതയിലേക്കുള്ള ചുവടുവയ്പ്പായാണ് ഗൈനോഫോബിയയെ കണക്കാക്കിയിരുന്നത്. ഈ വിഷയത്തെപ്പറ്റി ധാരാളം പുസ്തകങ്ങളും ഇറങ്ങിയിരുന്നു. കുട്ടിക്കാലത്ത് സ്ത്രീകളോടുണ്ടാകുന്ന അപരിചത്വം, ഏതെങ്കിലും സംഭവമോ സാഹചര്യമോ മൂലമുണ്ടാകുന്ന വിഭ്രാന്തി എന്നിവയാണ് ഗൈനോഫോബിയയിലേക്കു നയിക്കുന്നതെന്നാണ് ഡോക്ടർ ഹേവ്ലോക് എല്ലിസ് തന്റെ പുസ്തകത്തിൽ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (12 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (16 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (29 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (37 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (55 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends