Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കര,വ്യോമ,നാവിക ആക്രമണം ഇസ്രയേല്‍ ഗാസയെ വിഴുങ്ങി. ഹമാസിനായി ഹിസ്ബുള്ളയും ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ചു.

15 OCTOBER 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍ ത്രിതല ആക്രമണം പ്രഖ്യാപിച്ചു. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ആക്രമിക്കുവാനാണ് ഇസ്രയേല്‍ നീക്കം. എതു നിമിഷവും ആക്രമണം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംരക്ഷിത മേഖലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍  പറഞ്ഞു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്.
ഗാസാ സിറ്റിയിലെ ആശുപത്രി ഒഴിപ്പിക്കണമെന്നും പലസ്തീന്‍ പൗരന്മാര്‍ തെക്കുഭാഗത്തേക്കു സുരക്ഷിതമായി മാറണമെന്നുമുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് നെതന്യാഹു സൈനികരെ സന്ദര്‍ശിച്ചത്. അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 2,200 പേര്‍ മരിച്ചുവെന്ന് ഗാസയിലെ അധികൃതര്‍ വ്യക്തമാക്കുന്നു. പതിനായിരത്തോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്ലാമിക രാഷ്ട്രങ്ങള്‍ സൗദി അറേബ്യയില്‍ അടിയന്തര അസാധാരണ യോഗം വിളിച്ചു. യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഗാസ്സയിലെ ഫലസ്തീന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്. സൗദിയാണ് ഇസ്ലാമിക ഉച്ചകോടിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. ബുധനാഴ്ച ജിദ്ദയിലാണ് യോഗം.യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളിലായി 57 രാഷ്ട്രങ്ങളുള്ള രണ്ടാമത്തെ വലിയ സംഘടനയാണ് ഒഐസി. സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്‌സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു.

മുസ്ലിം ലോകത്തിന്റെ കൂട്ടായ ശബ്ദം എന്നാണ് ഒഐസി സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ചര്‍ച്ചകള്‍ സൗദി നിര്‍ത്തി വച്ച ദിവസം തന്നെയാണ് ഒഐസി അടിയന്തര യോഗം വിളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍ മരവിപ്പിക്കുന്ന വിവരം യുഎസിനെയും ധരിപ്പിച്ചിട്ടുണ്ട്. ഗസ്സയില്‍ നിന്ന് ഫലസ്തീന്‍കാരെ ഒഴിപ്പിക്കുന്നതിനെ സൗദി ഇന്നലെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു,ബഹ്റൈനും, യുഎഇയും, മൊറോക്കോയും ഇസ്രയേലുമായി ഔദ്യോഗിക ബന്ധം പുനഃ സ്ഥാപിച്ചെങ്കിലും. സൗദി ഇതുവരെ 2020 ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന അബ്രഹാം കരാറില്‍ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി ജോ ബൈഡന്‍ ഭരണകൂടം കരാറില്‍ ചേരാന്‍ സൗദിയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമിച്ചത് സൗദിയെ പിന്തിരിപ്പിക്കാന്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ഗാസ്സ മുനമ്പിലെ സൈനിക ക്യാമ്പിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയതോടെ, കര, നാവിക,വ്യോമ യുദ്ധം ഉടന്‍ തുടങ്ങുമെന്ന സൂചന നല്കിയിരി്ക്കുകയാണ്. 'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

തെക്കന്‍ ഗാസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസ്സയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിട്ടിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫലസ്തീനികളില്‍ വലിയൊരു ഭാഗം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും, ചിലര്‍ എന്തുംവരട്ടെ എന്ന നിലപാടില്‍ തങ്ങുന്നുണ്ട്. പാലസ്തീനികള്‍ ഗാസ്സ വിട്ടുപോകില്ലെന്നാണ് ഹമാസ് നേതാവ് പ്രഖ്യാപിച്ചത.
 
ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല് കിയിട്ടുണ്ട്. ഹിസ്ബുള്ള വിഭാഗം യുദ്ധത്തില്‍ ഹമാസിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രയേലിനെയാകെ പ്രകമ്പനം കൊള്ളിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.ഇസ്രയേലിനെതിരായ യുദ്ധത്തില്‍ സമയമാകുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ പൂര്‍ണസജ്ജമാണെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സായുധസേന ഹിസ്ബുള്ള അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയത്.

ഹിസ്ബുള്ളയുടെ തലവന്‍ സയേദ് ഹസന്‍ നസ്രല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹിസ്ബുള്ള ആസൂത്രണം ചെയ്യുന്ന പദ്ധതികളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഹിസ്ബുള്ള സ്വീകരിക്കുന്ന ഓരോ ചുവടുകളും ഇസ്രയേലില്‍ ഭീമമായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. യുദ്ധത്തെ മുറുകെപിടിക്കുന്ന കുറ്റവാളികളോടും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരോടും ഈ യുദ്ധം അവസാനിപ്പിക്കുകയാണ് നല്ലതെന്ന മുന്നറിയിപ്പാണ് എനിക്ക് നല്‍കാനുള്ളത്, ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ പറഞ്ഞു.പശ്ചിമേഷ്യയിലെ യു.എന്‍. അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും അവസരമുണ്ടെന്നും സമയം വൈകുന്തോറും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം ഹമാസ് അഴിച്ചുവിട്ടത്. ഇതില്‍ 1,300ലധികം പേരെ വധിക്കുകയും നിരവധി പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു. പലസ്തീനുമായുള്ള 75 വര്‍ഷത്തെ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ 1900 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു.അതേസമയം, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ കരട് റഷ്യ തയ്യാറാക്കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം തികച്ചും അസ്വീകാര്യമായ സാധാരണക്കാരുടെ മരണത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം ലോ്കത്തിനാകെ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ധന വില ഗണ്യമായി ഉയരുമെന്ന ഭയം പല രാജ്യങ്ങളേയും വേട്ടയാടുന്നുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പൂര്‍ണ്ണ വിജയത്തിലെത്തില്ലെന്നതും ശ്രദ്ധേയമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends