Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഗാസയിൽ ഇനി ഉണ്ടാകാൻ പോകുന്നത് ഇസ്രയേലിന്റെ അതിശക്തമായ ആക്രമണമെന്ന് റിപ്പോർട്ട്:- കൂട്ട പാലായനം ചെയ്യുന്ന പ്രദേശത്ത് വ്യോമമാർഗം വഴിയും, കര-കടൽ മാർഗ്ഗത്തിലൂടെയും ആക്രമണത്തിന് ഇസ്രായേൽ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ...

15 OCTOBER 2023 04:45 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ ഇനി ഉണ്ടാകാൻ പോകുന്നത് ഇസ്രയേലിന്റെ അതിശക്തമായ ആക്രമണമെന്ന് റിപ്പോർട്ട്. ഗാസയിൽ നിന്ന് കൂട്ട പാലായനം ചെയ്യുന്ന പ്രദേശത്ത് വ്യോമമാർഗം വഴിയും, കര-കടൽ മാർഗ്ഗത്തിലൂടെയും ഇസ്രായേൽ സൈന്യം ആക്രമണത്തിന് തയ്യാറെടുക്കുന്നെന്നാണ് സൂചനകൾ.ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി.യാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. എത്രയും പെട്ടെന്ന് തന്നെ ആളുകൾ വടക്കേ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേൽ വക്താവ് റിച്ചാർഡ് ഹെച് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഗാസ അതിർത്തിക്ക് സമീപമുള്ള സൈനികരെ സന്ദർശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്, ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്നായിരുന്നു. 'ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതർക്കെതിരെ തങ്ങളുടെ ശത്രുക്കള്‍ ചെയ്തത്.

സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കൾക്കെതിരെ ആഞ്ഞടിക്കുകയാണ്', എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. അടുത്ത ഘട്ടമാണു വരുന്നത്, തയാറാണോ' എന്ന് നെതന്യാഹു സൈനികരോട് ചോദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പ്രസിഡന്റിന്റെ ചോദ്യത്തിന് ഇസ്രായേല്‍ അതേയെന്നും ഉത്തരം നല്‍കുന്നുണ്ട്. എന്നാല്‍ അടുത്ത ഘട്ടമെന്താണെന്ന് നെതന്യാഹു വ്യക്തമാക്കുന്നുമില്ല.

 

ഇസ്രായേലിന്റെ കര ആക്രമണ ഭീഷണി ശക്തമായതോടെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ചവരെ ആളുകളെ രക്ഷപ്പെടാൻ അനുവദിക്കുന്നതിന് രണ്ട് റോഡുകൾ തുറന്നിടുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഗാസ മുനമ്പിന്റെ വടക്കൻ പകുതിയിലെ മുഴുവൻ ജനങ്ങളെയും തെക്കോട്ട് നീങ്ങാൻ കഴിഞ്ഞ ദിവസം രാവിലെ വരെയും ഇസ്രായേൽ അനുവദിച്ചിരുന്നു. 

ങ്ങളുടെ സുരക്ഷയ്‌ക്കായി, തെക്കോട്ട് നീങ്ങാനുള്ള കുറഞ്ഞ സമയം പ്രയോജനപ്പെടുത്തുക. അതായത് ബെയ്റ്റ് ഹനൂനിൽ നിന്ന് ഖാൻ യൂനിസിലേക്ക്," ഐഡിഎഫ് വക്താവ് അവിചയ് അദ്രെയ് എക്സില്‍ കുറിച്ചത് ഇതായിരുന്നു. രണ്ട് റൂട്ടുകളുടെ ഭൂപടവും അദ്ദേഹം പങ്കിട്ടിരുന്നു. അവയിലൊന്ന് തീരത്തോടടുത്തും മറ്റൊന്ന് ഗാസ മുനമ്പിന്റെ മധ്യത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്. 

ഹമാസ് കമാൻഡർമാരായ മുരാദ് അബു മുരാദ്, അലി ഖാദി എന്നിവരുൾപ്പെടെ 324 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ 126 കുട്ടികളും ഉൾപ്പെടുന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലിൽ 1300-ഉം ഗാസയിൽ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സൈനിക നടപടിയിൽ 51 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

അതിനിടെ അന്ത്യശാസനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒട്ടേറെ ഗാസ നിവാസികളെ ദക്ഷിണ ഖാൻ യൂനിസിൽ വെച്ച് ഇസ്രായേൽ സേന ബോംബിട്ടുകൊന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പാതകളിൽ കൂടി ഒഴിഞ്ഞു പോകുന്നവർ സുരക്ഷിതരാണെന്ന അറിയിപ്പിനെ തുടർന്ന് പുറപ്പെട്ട 70 പേരടങ്ങുന്ന വാഹനവ്യൂഹത്തിനു നേരെ വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതായി ഹമാസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസും റിപ്പോർട്ട് ചെയ്തു. 

 വിവിധ രാജ്യങ്ങളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച്, 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകണമെന്ന ഇസ്രായേൽ ഭീഷണിയെ തുടർന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. ഖാൻ യൂനുസ്, റഫ ഗവർണറേറ്റുകളിലേക്കാണ് ജനങ്ങൾ നീങ്ങിയത്. നേരത്തെ തന്നെ ജനനിബിഡമായ ഈ മേഖലകൾ ജനസമുദ്രമാവുകയാണ്. 

 

ഇവിടെ ഭക്ഷണവും വെള്ളവും തീരുന്നതോടെ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ആശങ്ക. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് ഐസ്ക്രീം ലോറികൾ വരെ മോർച്ചറികളാക്കി മാറ്റിട്ടുണ്ട്. ഗാസയ്ക്ക് മേലുള്ള യുദ്ധക്കുറ്റം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മഹാഭൂകമ്പം നേരിടേണ്ടി വരുമെന്നുമുള്ള ഇറാന്റെ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (12 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (16 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (29 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (37 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (55 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends