Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

കരയുദ്ധം ഉടൻ...! ഗാസയിലേക്ക് തോക്കുകളും വെടിക്കോപ്പുകളുമായി ഇസ്രായേൽ സൈന്യം ഇരച്ചുകയറും, യുഎസ് പടക്കപ്പലുകളും ഗാസ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി, ഗാസായില്‍ നിന്ന് ആളുകളുടെ കൂട്ട പലായനം, ആശങ്കയില്‍ ലോകം...!!

16 OCTOBER 2023 01:44 PM IST
മലയാളി വാര്‍ത്ത

പലസ്തീനില്‍ നിന്ന് ഇനി ലോകം കേള്‍ക്കുക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ മണിക്കൂറുകള്‍. ഇസ്രായേലിന്റെ യുദ്ധവീര്യം ഗാസയില്‍ ചോരപ്പുഴയൊഴുക്കും. കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഗാസയില്‍ മരിച്ചുവീഴുമെന്ന് ലോകം ഭയപ്പെടുന്നു. ഏറിയാല്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ മാത്രം. ഗാസയിലേക്ക് ഇസ്രായേലിന്റെ രണ്ടു ലക്ഷം വരുന്ന സൈന്യം അത്യാധുനീക തോക്കുകളും വെടിക്കോപ്പുകളുമായി ഇരച്ചുകയറും. കരയുദ്ധം തുടങ്ങിയാല്‍ അതിഭയാനകമായ കൂട്ടക്കൊലകള്‍ക്കായിരിക്കും പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുക.

കരയുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി ഇസ്രയേല്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നുകഴിഞ്ഞു. യുദ്ധതന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുകയും ചെയ്തു. യുഎസ് പടക്കപ്പലുകളും ഗാസ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറിയിരിക്കുകയാണ്. ഇസ്രായേല്‍ ഉപരോധത്തെത്തുടര്‍ന്ന ഗാസയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം അര ലക്ഷം കവിഞ്ഞിരിക്കുന്നു.

ഇസ്രായേല്‍ രാപകല്‍ നടത്തിവരുന്ന പോരാട്ടത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1500 പേരുടെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ ആകെ മരണം നാലായിരം കവിഞ്ഞിരിക്കുന്നു. ഇതില്‍ 724പേര്‍ കുട്ടികളാണ്. 458 സ്ത്രീകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്കു പരുക്കേറ്റെന്നുമാണു ഗാസ ആരോഗ്യവകുപ്പിന്റെ കണക്ക്.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാന്‍ ഗാസയില്‍ ഇടമില്ലെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീം ട്രക്കുകളിലാണ് ഗാസനിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതും നിറഞ്ഞതോടെ മുപ്പതോളം മൃതദേഹങ്ങള്‍ ടെന്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

ആശുപത്രികളില്‍ മരുന്നും വെള്ളവും വൈദ്യുതിയുമില്ലാത്ത ഭയാനകമായ സാഹചര്യത്തിലൂടെയാണ് ഗാസയിലെ ജനങ്ങള്‍ കടന്നുപോകുന്നത്. വെന്റിലേറ്ററുകള്‍ നിശ്ചലമായതിനാല്‍ ശ്വാസം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന നിരവധി പേരുണ്ട്. വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പേരോട് തെക്കന്‍ ഗാസയിലേക്ക് മാറാനാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു സംഭവിച്ചാലും പിറന്ന മണ്ണും ജനിച്ച വീടും ഉപേക്ഷിച്ച് നാട് വിടില്ലെന്ന നിലയില്‍ കഴിയുന്നവര്‍ ഏറെപ്പേരാണ്. കരയുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു നാടുവിട്ടുപോകാന്‍ ഇസ്രയേലിന്റെ ഉത്തരവ്.

ആറു ദിവസമായി തുടരുന്ന സമ്പൂര്‍ണ ഉപരോധവും വടക്കന്‍ മേഖലയില്‍നിന്ന് ഉടന്‍ ഒഴിയണമെന്ന ഇസ്രയേല്‍ ഉത്തരവും ഗാസയിലെ ജനങ്ങളെ നരകയാതനയിലാക്കിയിരിക്കുതയാണ്. വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കൊണ്ട് എങ്ങനെ പലായനം ചെയ്യുമെന്നതാണ് പലരുടെയും ആശങ്ക. ഗാസ സിറ്റിയില്‍ ഹമാസ് അംഗങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിരോധസേന അരിച്ചുപെറുക്കുകയാണ്. ഇവരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം. തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇസ്രയേല്‍ സുരക്ഷിത ഇടനാഴിയൊരുക്കി. ഈ വഴിയിലൂടെ പോകുന്നവരെ ആക്രമിക്കില്ലെന്നായിരുന്നു ഉറപ്പ്.

മൂന്നുവയസ്സില്‍താഴെയുള്ള കുട്ടികകളാണ് ഗാസയിലേ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ ഏറെപ്പേരും. ഇന്നു വൈകുന്നേരേത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനം പൂര്‍ണമായും തീരുമെന്നിരിരിക്കെ ഗസയിലെ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണ വാര്‍ത്തകളായിരിക്കും ഇനിയുള്ള മണിക്കൂറുകളില്‍ പുറത്തുവരിക. അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പലായനത്തിന് രണ്ട് വഴികള്‍ മാത്രമാണ് ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.

പാലായനത്തിനിടെ ഒരാള്‍പ്പോലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുതെന്നും ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടുമെന്നും ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഇസ്രായേലിനെതിരെ ഈജിപ്ത് രംഗത്തുവന്നതോടെ പിരിമുറുക്കം വര്‍ധിക്കുകയാണഅ. ജനതയെ പുറന്തള്ളുകയും ഫലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേല്‍ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരമെന്നും ഫലസ്തീന്‍ ഭാവി ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്നും ഈജിപ്ത് പറഞ്ഞു.

ഇതൊന്നും തങ്ങള്‍ക്ക ബാധകമല്ലെന്നും പോരാട്ടം തുടരുമെന്നുമാണ് ഇസ്രായേലിന്റെ നിലപാട്. കരയുദ്ധം വൈകുന്നത് പാലാസ്തീനികള്‍ക്ക് ഗാസായില്‍ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിന് ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്രായേലി പ്രതിരോധ സേന സൂചന നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗാസായില്‍ ശത്രുക്കള്‍ക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും ആസന്നമാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (12 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (16 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (29 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (37 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (55 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends