Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കും... പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)....ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ....

17 OCTOBER 2023 04:55 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്‌ട്രസഭയും വെളിപ്പെടുത്തൽ നടത്തി കഴിഞ്ഞുവെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത ആറ് ദിവസത്തേക്ക് ഗാസയിലെ ജലശുദ്ധീകരണം നടത്തുന്നതിനാവശ്യമായ ഇന്ധനമാണ് ഹമാസ് ഭീകരർ മോഷ്ടിച്ചതെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഗാസയിലെ ജനങ്ങളെ ഹമാസ് ബന്ദികളാക്കി. ഭീരുക്കളായ ഹമാസ് ഭീകരർ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു.

 

കേവലം ഇസ്രായേലിനെതിരെ മാത്രമല്ല മനുഷ്യരാശിക്കെതിരെയാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. അവർ ജൂതരെയും അറബികളെയും ഭയപ്പെടുത്തുന്നു. അവർ ഇസ്രായേലികളുടെയും പാലസ്തീനികളുടെയും മരണം കാംക്ഷിക്കുന്നു. ഇസ്രായേലിനും ഗാസയ്‌ക്കും ലോകത്തിനും വേണ്ടി ഹമാസ് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന നശിപ്പിക്കുമെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.അതെ സമയം ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎൻ സെക്യൂരിറ്റി കൗൺസിൽ തള്ളി. ഹമാസിനെ കുറിച്ച് പ്രമേയത്തിൽ പരാമർശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. വിഷയത്തിൽ ബ്രസീൽ അവതരിപ്പിക്കുന്ന പ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യും.ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎന്നിൽ ചർച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ഗസ്സയിൽ മാനുഷിക പരിഗണനയുടെ പേരിൽ ഉടൻ സമ്പൂർണ വെടിനിർത്തലിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു എന്നാണ് റഷ്യ ആവശ്യപ്പെട്ടത്.

ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സംഘർഷ മേഖലയിൽ നിന്ന് സിവിലിയന്മാരെ ഉടൻ മോചിപ്പിക്കണമെന്നും റഷ്യ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഒരു പേജായിരുന്നു പ്രമേയം.15 അംഗ സെക്യൂരിറ്റി കൗൺസിലിൽ അഞ്ച് വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. റഷ്യയ്ക്ക് പുറമേ ചൈന, ഗാബോൺ, മൊസംബിക്, യുഎഇ എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ് എന്നിവർ പ്രമേയത്തെ എതിർത്തു. അൽബേനിയ, ബ്രസീൽ, ഇക്വഡോർ, ഘാന, മാൾട്ട, സ്വിസർലൻഡ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൗൺസിലിൽ ഒരു പ്രമേയം അംഗീകരിക്കപ്പെടണമെങ്കിൽ, അനുകൂലമായി കുറഞ്ഞത് 9 വോട്ടുകളെങ്കിലും ലഭിക്കണം. അഞ്ച് സ്ഥിരാംഗങ്ങളിൽ ആരും എതിർക്കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാനും പാടില്ല.പ്രമേയം പാസികില്ലെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു.

 

സിവിലിയന്മാർക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചെങ്കിലും ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തെ കുറിച്ച് പരാമർശിച്ചില്ല. ഹമാസിനെ അപലപിക്കാത്തതിലൂടെ, റഷ്യ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീർക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച്, ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേർത്തു.സിവിലിയന്മാർ കൊല്ലപ്പെടുന്നത് കുറയ്ക്കാനും മാനുഷിക സഹായങ്ങൾ എത്തിക്കാനും സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും ഹമാസിനെ പരാമർശിക്കാതെയുള്ള റഷ്യയുടെ പ്രമേയം അംഗീകരിക്കാൻ സാധിക്കില്ലെന്നും യുകെ നിലപാട് സ്വീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (4 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (15 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (39 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (52 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends