Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ നിന്ന് സുരക്ഷിതയായി ഇന്ത്യയിലെത്തിയ രാജസ്ഥാന്‍ സ്വദേശി

17 OCTOBER 2023 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മില്‍ 45 മിനിറ്റോളം വെടിവയ്പ്പ് നടത്തി. ഇതോടെ ഞാനും സുഹൃത്തുക്കളും കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങി. സൈന്യം പിന്നീട് എല്ലാ തീവ്രവാദികളെയും വധിച്ചു-- ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ നിന്ന് സുരക്ഷിതയായി ഇന്ത്യയിലെത്തിയ രാജസ്ഥാന്‍ സ്വദേശി ആഞ്ചല്‍ ചൗധരി പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ ഇറങ്ങിയ നാലാമത്തെ ചാര്‍ട്ടര്‍ വിമാനത്തിലാണ് ആഞ്ചല്‍ ഇന്ത്യയിലെത്തിയത്.

ആക്രമണം രൂക്ഷമായതോടെ സുരക്ഷിതമായ തിരിച്ചുവരാന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുമായി എംബസി ഉദ്യോഗസ്ഥര്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. ഇവര്‍ കൃത്യമായ അലേര്‍ട്ടുകള്‍ അയയ്ക്കുകയും ചെയ്തിരുന്നുവെന്നും ആഞ്ചല്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഷെഖാവതില്‍ നിന്ന് പിഎച്ച്ഡി നേടാനാണ് ആഞ്ചല്‍ ഇസ്രായേലിലേക്ക് പോയത്.

ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകളും ആരംഭിച്ചിട്ടുണ്ട്. ആക്രമണസമയത്ത് ഏത് സാധാരണക്കാനും ഈ അഭയകേന്ദ്രങ്ങളിലേക്ക് പോകാം. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ ഇസ്രായേലി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അഞ്ചല്‍ പറഞ്ഞു. മകള്‍ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ആഞ്ചലിന്റെ അമ്മ വിമല മഹറിയ.

'എന്റെ മകള്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ഏരിയല്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗത്തിലായിരുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ മകള്‍ എന്നെ വിളിച്ചു. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ ഞാന്‍ ഏറെ വിഷമിച്ചു. എന്റെ മകളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് ഞാന്‍ നന്ദി പറയുന്നു', വിമല പറഞ്ഞു. ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ കഴിഞ്ഞ ബുധനാഴ്ച ഓപ്പറേഷന്‍ അജയ് ആരംഭിച്ചിരുന്നു.

എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ഇവരുടെ തിരിച്ചുവരവിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ട്.

ഗാസ മുനമ്പിലെ ആയുധധാരികളായ ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ സുരക്ഷാ വേലിയിലൂടെയാണ് രാജ്യത്തേക്ക് കടന്നത്. ഇതോടെ കര, ആകാശം, കടല്‍ മാര്‍ഗം ഹമാസ് സംഘങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകി. ഇതോടെയാണ് ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നത്. ചൊവ്വാഴ്ച 11-ാം ദിവസത്തിലേക്ക് കടന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ 4,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇത് വരെ നടന്ന അഞ്ച് ഗാസ യുദ്ധങ്ങളില്‍ ഏറ്റവും മാരകമായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പതിനൊന്ന് ദിവസം പിന്നിടുകയാണ്. ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പില്‍ നിന്ന് റോക്കറ്റ് ആക്രമണ പരമ്പര നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇസ്രയേലിനു നേരെ നടത്തിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഇസ്രയേലിനെതിരായ സൈനിക നടപടിയാണിതെന്നും ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഹമാസ് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു.ഇത് മാത്രമല്ല, ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും ചില സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഈ യുദ്ധത്തില്‍ ഇരുപക്ഷത്തുമുള്ള നൂറുകണക്കിന് ആളുകള്‍ മരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends