Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഗസ്സ ആശുപത്രിയില്‍ ആക്രമണം നടത്തിയതാര്;500ലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ തിരിയുന്നു,ഇത് ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ ലംഘനം,യുദ്ധക്കുറ്റം ഏര്‍പ്പെടുത്തണമെന്ന് ഹമാസ്,യുദ്ധം മുതലെടുത്ത് പുറത്ത് നിന്നുള്ള ഭീകര സംഘങ്ങള്‍

18 OCTOBER 2023 06:05 PM IST
മലയാളി വാര്‍ത്ത

ഗസ്സയില്‍ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെല്ലാം തകര്‍ക്കപ്പെടുന്നു. മാനുഷികതയുടെ സകലസീമകളും ലംഘിക്കപ്പെടുന്നു. ഗസ്സയിലെ ആശുപത്രിയില്‍ മിസൈല്‍ വീണ് 500ലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികള്‍ ആര്. ഹമാസിന് നേരെ വികല്‍ ചൂണ്ടി ഇസ്രയേല്‍, ഇസ്രയേലിന് നേരെ കൈചൂണ്ടി ഹമാസ്. എന്നാല്‍ പുറത്ത് നിന്നുള്ള ഭീകകൂട്ടങ്ങള്‍ ഇസ്രയേല്‍ ഹമാസ് യുദ്ധം മുതലെടുക്കുന്നുവെന്ന് ആരോപണം ശക്തമാകുന്നു. ഇസ്രയേലിനെ തീര്‍ക്കാന്‍ കിട്ടിയ അവസരം ഹിസ്ബുള്ളയും ലബനന്‍ സിറിയന്‍ ഭീകരരും അസരമാക്കുന്നു. മിസൈല്‍ തൊടുത്തിരിക്കുന്നത് പുറത്ത് നിന്നുള്ള ഭീകരസംഘങ്ങളെന്നും വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നു. ഇതില്‍ പ്രതിക്കൂട്ടിലേക്ക് വരുന്നത് ഇറാന്റെ പിന്തുണയോടെ ബിസ്ബുള്ളയോ എന്ന ചര്‍ച്ചകള്‍ വരുന്നു. ചോരക്കൊതിയന്മാരായ ചെന്നായ കൂട്ടങ്ങള്‍ ഒന്നിക്കുകയാണ്, ഇസ്രയേല്‍-ഹമാസ് യുദ്ധക്കളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ചതുരംഗകളികള്‍ നടക്കുന്നു. ആശുപത്രിയ്ക്ക് നേരെ നടന്നിരിക്കുന്ന ആക്രമണം ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ ലംഘനമാണ്. ആശുപത്രികള്‍ ആക്രമിച്ചാല്‍ അത് യുദ്ധക്കുറ്റമാണ്. ഇസ്രയേലിനെ ഈ പഴുത് ഉപയോഗിച്ച് പൂട്ടാന്‍ കൂടിയാണ് ഗസ്സ ആശുപത്രിയില്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ചര്‍ച്ചകള്‍. മിസൈല്‍ തങ്ങളുടേതല്ലെന്ന വീഡിയോ പുറത്ത് ഇസ്രയേല്‍.

ഗസ്സയിലെ ആശുപത്രിയില്‍ മിസൈല്‍ വീണ് കുരുന്നുകള്‍ ഉള്‍പ്പെട 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. ലോകം നടുങ്ങിയ അതിധാരുണ സംഭവമാണ് നടന്നിരിക്കുന്നത്. എന്നാല്‍ മിസൈല്‍ വര്‍ഷിച്ചത് എവിടെ നിന്ന് ആര് ഈ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തിലാണ് ആശുപത്രിയില്‍ മിസൈല്‍ വീണതെന്നാണ് ഹമാസിന്റെ അവകാശവാദം. എന്നാല്‍, ഗസ്സയില്‍ ഇസ്ലാമിക് ജിഹാദില്‍ നിന്നും തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വീണതാണെന്ന് ഇസ്രയേലും അവകാശപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഇസ്രയേല്‍ പ്രതിരോധ സേന പുറത്തു വിട്ടിട്ടുണ്ട്.

ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ അനുസരിച്ചു ആശുപത്രികള്‍ സംരക്ഷിത മേഖലകളാണ്. ഒരു കാരണവശാലും ആശുപത്രികള്‍ ആക്രമിക്കാന്‍ പാടില്ലെന്നതാണ് അന്താരാഷ്ട്ര നിയമം. യുദ്ധവേളയില്‍ ആശുപത്രികളെ ആക്രമിക്കുന്നതിനെതിരെ കൃത്യമായ വ്യവസ്ഥകള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തില്‍ പറയുന്നുണ്ട്. ആശുപത്രികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും രോഗികളുടെയും സംരക്ഷണത്തിന് തടസ്സമാകുന്ന എല്ലാ പ്രവൃത്തികളും യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര മാനുഷിക നിയമം കണക്കാക്കുന്നത്. നാലാമത് ജനീവ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 18 അനുസരിച്ച്, രോഗികളെയും പരിക്കേറ്റവരെയും ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളെയും മൊബൈല്‍ മെഡിക്കല്‍ സൗകര്യങ്ങളെയും യുദ്ധവേളയില്‍ സംരക്ഷിക്കണം. ഒരു സാഹചര്യത്തിലും അവരെ ആക്രമിക്കാന്‍ പാടില്ല.

കൂടാതെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെയോ മറ്റുള്ളവരെയോ ജീവന്‍ രക്ഷാര്‍ഥം സായുധരായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയോ ആക്രമിക്കാന്‍ പാടില്ല. 'പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രസവിച്ചവര്‍ക്കും പരിചരണം നല്‍കുന്ന ആശുപത്രികള്‍ ഒരു സാഹചര്യത്തിലും ആക്രമിക്കരുത്. സംഘട്ടനത്തില്‍ ഏര്‍പ്പെട്ട കക്ഷികള്‍ ഇവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം' ആര്‍ട്ടിക്കിള്‍ 18ല്‍ പറയുന്നു.

''ശത്രുവിന് ഹാനികരമായ പ്രവൃത്തികള്‍ ചെയ്യാന്‍ ഉപയോഗിക്കാത്തിടത്തോളം സിവിലിയന്‍ ആശുപത്രികള്‍ക്ക് സംരക്ഷണം നല്‍കണം. ആക്രമണ ലക്ഷ്യമാകുന്നുണ്ടെങ്കില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷം ന്യായമായ സമയപരിധി നല്‍കി മാത്രമേ സുരക്ഷ പിന്‍വലിക്കാവൂ..' ആര്‍ട്ടിക്കിള്‍ 19ല്‍ വ്യക്തമാക്കുന്നു. അതേസമയം, രോഗികളോ മുറിവേറ്റവരോ ആയ സായുധ സേന അംഗങ്ങള്‍ക്ക് ഈ ആശുപത്രികളില്‍ പരിചരണം ലഭിക്കുന്നു എന്നതോ അല്ലെങ്കില്‍ അത്തരക്കാരുടെ കൈവശമുള്ള ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും ഇവിടെ കണ്ടെത്തി എന്നതോ ശത്രുവിന് ഹാനികരമായ പ്രവൃത്തിയായി കണക്കാക്കില്ല അതേ ആര്‍ട്ടിക്കിളില്‍ വിശദീകരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഹമാസ് ഇസ്രയേല്‍ യുദ്ധത്തിനിടെ ആശുപത്രിയില്‍ മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് അന്താരാഷ്ട്ര യുദ്ധ കുറ്റമായി കണക്കാക്കണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന മിസൈല്‍ അല്ല എന്ന് തെളിയിക്കാന്‍ ഹമാസിന്റെ പക്കല്‍ തെളിവുമില്ല. ഇസ്രയേലാകട്ടെ തെളിവും നിരത്തി വാദിക്കുന്നു. ഇവിടെയാണ് പുറത്തു നിന്നുള്ള തലകള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുന്നത്. ബിസ്ബുള്ള,ലബനന്‍,സിറിയന്‍,ആഎസ് ഭീകരരുടേയും ഇറാനിലെ മറ്റ് ഭീകരരുടേയും കണ്ണിലെ കരടാണ് ഇസ്രയേല്‍. ഒതുക്കാന്‍ എന്ത് നെറികേടും ഭീകരര്‍ പുറത്തിറക്കും. ഭീകരരെ സംബന്ധിച്ചിടത്തോളം സിവിലിയന്‍സ് അവര്‍ക്ക് സേനയ്ക്ക് മുന്‍പില്‍ നിര്‍ത്താനുള്ള ആയുധം മാത്രമാണ്. ഈ സംശയനിഴലില്‍ നില്‍ക്കുമ്പോഴാണ് മിസൈല്‍ അകത്ത് നിന്നാണോ അതോ പുറത്ത് നിന്നാണോ എന്ന ചോദ്യം ശക്തമാകുന്നത്. ഇറാന്‍ ഇസ്രയേലിനെ പരസ്യമായ് വെല്ലുവിളിച്ചിട്ടുണ്ട്. ആശുപത്രി

ഗസ്സയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേല്‍ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേല്‍ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയില്‍ നിന്നും മിസൈല്‍ ഉയര്‍ന്നതിന് പിന്നാലെ ആശുപത്രിയില്‍ സ്‌ഫോടനം ഉണ്ടാകുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് ഫലസ്തീനില്‍ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈല്‍ വഴിതെറ്റി വീണാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇസ്ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഗസ്സയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പിറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (6 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (16 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (27 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (51 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (10 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends