Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ഗാസക്കാരുടെ വിധി മരണം തന്നെ .. ? ഹമാസ് ഇരന്ന് വാങ്ങിയ യുദ്ധത്തിന്റെ മഹാ കെടുതിയിൽ വെന്തു നീറി ഗാസയിലെ സാധാരണക്കാർ ;ലോകത്തെ പറ്റിച്ച് ഈജിപ്ത്

18 OCTOBER 2023 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്


ഹമാസ് ഇരന്ന് വാങ്ങിയ യുദ്ധത്തിന്റെ മഹാ കെടുതിയിൽ വെന്തു നീറി ഗാസയിലെ സാധാരണക്കാർ ... ഗാസയിൽ നിന്നാൽ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം ,എന്നാൽ ഓടി രക്ഷപ്പെടാമെന്നുവെച്ചാൽ അതിർത്തി അടച്ചിരിക്കുകയാണ് .

.ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിയിൽ മിസൈൽ വീണ്‌ 500പേർ മരിച്ചു. മിസൈൽ അയച്ചത് ഇസ്രായേൽ എന്ന് പലസ്ഥീനും ഹമാസും പറയുന്നു . തങ്ങൾ മിസൈൽ ഇടാറില്ലെന്നും വ്യോമാക്രമണം ആണ്‌ ചെയ്യുന്നത് എന്നും ഇസ്രായേൽ പലസ്ഥീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഇസ്രായേലിലേക്ക് അയച്ചത് ലക്ഷ്യം തെറ്റി അവരുടെ സ്വന്തം ആശുപത്രിയിൽ പതിച്ചു എന്നാണ്‌ ഇസ്രായേൽ പറയുന്നത്.


ഏതായാലും ഗാസ ഇപ്പോൾ ശവ കൂമ്പാരമായിരിക്കുന്നു . . ഈ മാസം 7 നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

അമേരിക്കൻ പ്രസിദന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ്‌ ഗാസയിൽ ആശുപത്രി ആക്രമിച്ചത്.ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ “തെറ്റായ റോക്കറ്റിന്” ഇസ്രായേൽ സൈന്യം കുറ്റം ചുമത്തിയത് ഇപ്പോൾ മറ്റൊരു വിവാദമായി കഴിഞ്ഞു.ഗാസയിൽ ഹമാസ് നടത്തുന്ന ആശുപത്രിയാണ്‌ തകർത്തത്. ആശുപത്രി നിറയേ ആളുകൾ ആയിരുന്നു. രക്ഷപെടാൻ പലരും ആശുപത്രിയിൽ അഭയം തേടുകയും ചെയ്തിരുന്നു.

ഗാസയില്‍ നിന്ന് പുറം ലോകത്തേക്ക് മൂന്ന് വഴികള്‍ മാത്രമി ഉള്ളു . കരേം അബു സലേം ക്രോസിംഗ്, എറെസ് ക്രോസിംഗ് എന്നിവ ഇസ്രയേല്‍ നിയന്ത്രിക്കുന്നു. റഫ ക്രോസിംഗ് ഈജിപ്തിന്റെ നിയന്ത്രണത്തിലും. ഇസ്രയേല്‍ ഗാസയ്ക്ക് മുകളില്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ ലോകത്തിനും, ഗാസ നിവാസികള്‍ക്കും ഏക ആശ്രയം റഫ ക്രോസിങ് മാത്രമാണ്. എന്നാല്‍, ഒക്‌ടോബർ ഏഴിലെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിർത്തി ഈജിപ്ത് അടച്ചു.

ഈജിപ്തിലെ സിനായ് പെനിൻസുലയുമായി ഗാസ മുനമ്പിന്റെ തെക്ക് ഭാഗം കൂടിച്ചേരുന്നിടത്താണ് റഫ ക്രോസിങ്‌ ഉള്ളത്. ഗാസയിലെ ജനങ്ങൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, വെള്ളം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുമായി നൂറു കണക്കിന് ട്രക്കുകളാണ് ഈ ബോർഡർ ക്രോസിങ്ങിൽ കാത്ത് കിടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 300,000 ആളുകൾക്കുള്ള അവശ്യ സാധനങ്ങൾ എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. ഒരു വശത്ത് ഇരട്ട പൗരത്വമുള്ളവരടക്കം ആയിരകണക്കിന് പലസ്തീനികൾ ഈജിപ്തിലേക്ക് സുരക്ഷിതമായ പാത തുറക്കുമെന്ന് പ്രതീക്ഷിച്ച് ദിവസങ്ങളായി കാത്തിരിക്കുകയാണ്.

 

ഈജിപ്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഡിസംബറില്‍ രാജ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് ഉണ്ടാകാനിടയുള്ള വലിയ അഭയാര്‍ത്ഥി പ്രവാഹം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയവും ഈജിപ്ത് സര്‍ക്കാരിനുണ്ട്. ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കാനും പലസ്തീനികളെ ഈജിപ്തിലെത്താനും സഹായിക്കുന്ന റഫ ബോർഡർ തുറക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കും എന്നാണ് വിലയിരുത്തൽ.

ഇസ്രയേലിന്റെ ഗാസ ഉപരോധം മൂലം വെള്ളം, ഭക്ഷണം, ഇന്ധന വിതരണങ്ങൾ എന്നിവ തടസപ്പെട്ടത് വലിയ ദുരന്തത്തിന് വഴി വയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ബോർഡർ തുറക്കാൻ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്ക ഈജിപിതിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിലവിൽ വിദേശ കറൻസി ക്ഷാമം നേരിടുന്ന ഈജിപ്തിന് പകരം കടാശ്വാസം വാഗ്ദാനം ചെയ്തുമാണ് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത്.

ബോർഡർ തുറന്നാലും എത്ര പലസ്തീനികൾക്ക് ഈജിപ്തിൽ ഏതാണ് സാധിക്കും എന്നും വ്യക്തമല്ല. ചൊവ്വാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ജോർദാനോ ഈജിപ്തോ കൂടുതൽ പലസ്തീനികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈജിപ്തിലേക്ക് പലസ്തീനിൽ നിന്ന് ആരും കുടിയേറില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഏതായാലും വെള്ളവും വെളിച്ചവും ആഹാരവുമില്ലാതെ വലയുന്നത് ഗാസയിലെ സാധാരണക്കാരായ ജനങ്ങളാണ്

 

ഒക്‌ടോബർ 7 ന് ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ അതിക്രമിച്ച് കയറി 1300 പേരേ കൊല്ലുകയും 250ഓളം പേരേ തട്ടികൊണ്ട് പോവുകയും ചെയ്തതാണ്‌ നിലവിലെ യുദ്ധകാരണം. ഒരു വൻ ശക്തിയോട് ഹമാസ് ഭീകരന്മാർ യുദ്ധത്തിനിറങ്ങിയത് എന്ത് കണ്ടിട്ടാണ്‌ എന്ന് പോലും അന്ന് മുതൽ ചോദ്യം ഉയരുകയാണ്‌. ഏതായാലും ഭീകരവാദവും തീവ്രവാദവും അടിച്ചമർത്തേണ്ടത് തന്നെയാണ് . പക്ഷെ അതിൽ പെട്ട വലയുന്ന സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ മതിയായ നടപടികൾ കൈക്കൊണ്ട തീരൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (23 minutes ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (36 minutes ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (10 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (10 hours ago)

Malayali Vartha Recommends