Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കൂട്ടക്കുരുതി ഹമാസ് , ഇസ്രായേല്‍ സൈന്യം മാത്രമല്ല, തീവ്രവാദ ഗ്രൂപ്പുകളും. ജോബൈഡനെ തള്ളി.

18 OCTOBER 2023 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

ഇസ്രയേല്‍- പാലസ്തീന്‍ യുദ്ധ മുനമ്പില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കൂട്ടക്കൊലകളും കൊള്ളയും തട്ടിക്കൊണ്ട് പോകലും വ്യാപകമായി അരങ്ങേറുകയാണ്. ഗാസയെ പൂര്‍ണ്ണമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്നത് ഹമാസാണോ, ഇസ്രായേല്‍ സൈന്യമാണോയെന്ന കാര്യത്തില്‍ ആശങ്കയേറിയിരിക്കുകയാണ്. ഗാസയിലെ ആശുപത്രി തകര്‍ത്ത് ഭീരാന്തരീക്ഷം സൃഷ്ടിച്ചതിലൂടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍്ക്കും രക്ഷയില്ലെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. സകലതും നഷ്ടപ്പെട്ട് ജീവനുവേണ്ടി മാത്രം ആസുപത്രികളില്‍ അഭയം തേടിയവര്‍ക്ക് നേരെ നടന്ന മിസൈല്‍ ആക്രമണം ഇസ്രായേലും ഹമാസും പരസ്പരം പഴിചാരി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്.

ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ ഇസ്രായേല്‍ അത് നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നു കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ആക്രമണം അതീവ ദുഃഖകരമെന്ന് അമേരിക്കയും പ്രതികരിച്ചു. നിഷ്ഠൂരമെന്നാണ് ഖത്തറിന്റെ നിലപാട്. യുദ്ധ കുറ്റമാണെന്ന വിലയിരുത്തലുമുണ്ട്. ഇതിനിടെയാണ് ഇസ്രയേല്‍ തങ്ങളല്ല ഇതിന് പിന്നിലെന്ന് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെുമായി യാതെരു ചര്‍ച്ചയും വേണ്ടെന്ന് പാലസ്തീന്‍ നിലപാട്  കടുപ്പിക്കുകയും ചെയ്തു.

ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രയേല്‍ സൈനിക വക്താവും അറിയിച്ചു അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസ്സയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഗസ്സയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റില്‍ കുറിച്ചു.

മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫലസ്തീന്‍ അഥോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.

പരിക്കേറ്റവരും അഭയംതേടിയെത്തുന്നവരുമായ നിരവധിയാളുകളാണ് ഗസ്സയിലെ ആശുപത്രികളിലുള്ളത്. അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കൂളിനു നേര്‍ക്കും ആക്രമണമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഫലസ്തീന്‍ പറയുന്നത്. അതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ച ഫലസ്തീന്‍ വേണ്ടെന്ന് വെച്ചത്. ഈ സാഹചര്യത്തില്‍ ഫലസ്തീനിലേക്ക് ജോ ബൈഡന്‍ പോകില്ലെന്നാണ് സൂചന. ഹമാസും ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പറയുകയാണ്.അതേസമയം,അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍, ജോര്‍ദന്‍ സന്ദര്‍ശനത്തിനായി വാഷിങ്ടണില്‍ നിന്ന് തിരിച്ചതായാണ് വിവരം. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇതിനിടെയും ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര എന്നറിയുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡന്‍ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്ച്ച നടത്തും.

ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം ജോര്‍ദാനിലെ അമ്മാനിലെത്തുന്ന അദ്ദേഹം അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തും. ഫലസ്തീന്‍കാര്‍ക്കു ഗസ്സയില്‍ 'സുരക്ഷിതമേഖല' അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്-ഇസ്രയേല്‍ കരാറിന് ഇന്ന് ധാരണയായേക്കും. തെക്കന്‍ ഗസ്സയിലെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ 80 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് കമാന്‍ഡര്‍ അയ്മന്‍ നൗഫലും കൊല്ലപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ 3000 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെസ്റ്റ്ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെട്ടു; 1250 പേര്‍ക്കു പരുക്കേറ്റു. അതിനിടെ, തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഷെല്ലാക്രമണത്തില്‍ ഹിസ്ബുല്ല പക്ഷത്തെ 4 പേര്‍ കൊല്ലപ്പെട്ടു.  ഗാസയിലെ ആശുപത്രികളില്‍ 24 മണിക്കൂര്‍കൂടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എന്‍ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി അറിയിച്ചിരി്ക്കുകയാണ്.ഇതോടെ, ആശുപത്രികളില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിലുള്ളത്. ഗാസ സിറ്റിയിലെ ദാര്‍ അല്‍ ഷിഫ ആശുപത്രിയില്‍ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാല്‍ മോര്‍ച്ചറിയും നിറഞ്ഞ സ്ഥിതിയാണ്. രോഗികള്‍ മാത്രമല്ല അല്‍ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ നിന്നും അഭയം തേടുന്നതിനും ആളുകള്‍ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരം ആശുപത്രികള്‍ ലക്ഷ്യമാക്കി ബോംബിഗ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കല്‍ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയില്‍ ജനങ്ങള്‍ ഈ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഡോക്ടര്‍മാര്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാന്‍ ഒരു ഓപ്പറേഷന്‍ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങള്‍ കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ട്, അല്‍ ഷിഫ ആശുപത്രിയിലെ ഡോ ഗസ്സന്‍ അബു സിത്ത പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അഭയ സ്ഥാനങ്ങള്‍ കണ്ടെത്തി ആക്രമിക്കുന്ന തരത്തിലേയ്ക്ക് യുദ്ധം മാറിയിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (19 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends