Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഡോക്ടര്‍മാര്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാന്‍ ഒരു ഓപ്പറേഷന്‍ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങള്‍ കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ട്

18 OCTOBER 2023 07:39 PM IST
മലയാളി വാര്‍ത്ത

പരിക്കേറ്റവരും അഭയം തേടിയെത്തുന്നവരുമായ നിരവധിയാളുകളാണ് ഗസ്സയിലെ ആശുപത്രികളിലുള്ളത്. അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കൂളിനു നേര്‍ക്കും ആക്രമണമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് പാലസ്തീന്‍ പറയുന്നത്. അതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ച ഫലസ്തീന്‍ വേണ്ടെന്ന് വെച്ചത്. ഈ സാഹചര്യത്തില്‍ ഫലസ്തീനിലേക്ക് ജോ ബൈഡന്‍ പോകില്ലെന്നാണ് സൂചന. ഹമാസും ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പറയുകയാണ്.അതേസമയം,അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍, ജോര്‍ദന്‍ സന്ദര്‍ശനത്തിനായി വാഷിങ്ടണില്‍ നിന്ന് തിരിച്ചതായാണ് വിവരം. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇതിനിടെയും ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര എന്നറിയുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡന്‍ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്ച്ച നടത്തും.

ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം ജോര്‍ദാനിലെ അമ്മാനിലെത്തുന്ന അദ്ദേഹം അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തും. ഫലസ്തീന്‍കാര്‍ക്കു ഗസ്സയില്‍ 'സുരക്ഷിതമേഖല' അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്-ഇസ്രയേല്‍ കരാറിന് ഇന്ന് ധാരണയായേക്കും. തെക്കന്‍ ഗസ്സയിലെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ 80 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് കമാന്‍ഡര്‍ അയ്മന്‍ നൗഫലും കൊല്ലപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ 3000 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെസ്റ്റ്ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെട്ടു; 1250 പേര്‍ക്കു പരുക്കേറ്റു. അതിനിടെ, തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഷെല്ലാക്രമണത്തില്‍ ഹിസ്ബുല്ല പക്ഷത്തെ 4 പേര്‍ കൊല്ലപ്പെട്ടു.  ഗാസയിലെ ആശുപത്രികളില്‍ 24 മണിക്കൂര്‍കൂടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എന്‍ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി അറിയിച്ചിരി്ക്കുകയാണ്.ഇതോടെ, ആശുപത്രികളില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിലുള്ളത്. ഗാസ സിറ്റിയിലെ ദാര്‍ അല്‍ ഷിഫ ആശുപത്രിയില്‍ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാല്‍ മോര്‍ച്ചറിയും നിറഞ്ഞ സ്ഥിതിയാണ്. രോഗികള്‍ മാത്രമല്ല അല്‍ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ നിന്നും അഭയം തേടുന്നതിനും ആളുകള്‍ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരം ആശുപത്രികള്‍ ലക്ഷ്യമാക്കി ബോംബിഗ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കല്‍ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയില്‍ ജനങ്ങള്‍ ഈ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഡോക്ടര്‍മാര്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാന്‍ ഒരു ഓപ്പറേഷന്‍ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങള്‍ കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ട്, അല്‍ ഷിഫ ആശുപത്രിയിലെ ഡോ ഗസ്സന്‍ അബു സിത്ത പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അഭയ സ്ഥാനങ്ങള്‍ കണ്ടെത്തി ആക്രമിക്കുന്ന തരത്തിലേയ്ക്ക് യുദ്ധം മാറിയിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (8 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (18 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (29 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (53 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (10 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends