Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം..ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചു...അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരസംഘം ആക്രമിച്ചിരുന്നു...അതിനുള്ള തിരിച്ചടിയാണിത്...

19 OCTOBER 2023 02:26 PM IST
മലയാളി വാര്‍ത്ത

ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം. ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ സേന വ്യക്തമാക്കി.ഹിസ്ബുള്ള കേന്ദ്രമായ റോഷ് ഹനിക്രയിലേക്കും ഇസ്രായേൽ െൈസന്യം വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരരുടെ ആക്രമണം ഉണ്ടായത്. അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരസംഘം ആക്രമിച്ചു. ലെബനനിൽ നിന്ന് ഒമ്പത് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.

 

കിര്യത് ഷ്‌മോണയിൽ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ സൈറണുകൾ സ്ഥാപിച്ചതായി പ്രതിരോധ സൈന്യം അറിയിച്ചു.രണ്ട് ദിവസം മുമ്പും ഹിസ്ബുള്ള ഭീകര സംഘത്തിനെതിരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ലെബനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സേന വ്യോമാക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തെ തുടർന്ന്
ഗാസ മുനമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് സംഘർഷം രൂക്ഷമായത്.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ കടത്തിവിടാന്‍ സമ്മതിച്ച് ഈജിപ്ത്.യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചചെയ്തതിന് പിന്നാലെ റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍-സിസി സമ്മതം അറിയിച്ചു.

എന്നാല്‍ ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരുംദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗാസയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ ഇസ്രായേലിന്റെ അഭൂതപൂര്‍വമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകള്‍ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളില്‍ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തില്‍ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യന്‍ ഉപദ്വീപായ സിനായിയെ ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേല്‍ ഫത്താഹ് അല്‍-സിസി ബൈഡനോട് ആശങ്കയറിയിച്ചു.

 

ഗാസ നിവാസികളെ അഭയാര്‍ഥികളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിര്‍ബന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദേല്‍ ഫത്താഹ് പറഞ്ഞു.'സൈനിക മാര്‍ഗങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ പാലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലൂടെ പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവില്‍ ഇത് നടപ്പാകില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ആശുപത്രിയാക്രമണം ഇസ്രയേലിന്റെ തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയാക്രമണത്തിൽ അറബ് രാജ്യങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസി എന്നിവർ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends