Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഇസ്രായേലിനെ പരസ്യമായി പിന്‍തുണച്ചും ഹമാസിനെ തള്ളിപ്പറഞ്ഞും ബൈഡന്‍, കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരിയോടിച്ചു

19 OCTOBER 2023 03:33 PM IST
മലയാളി വാര്‍ത്ത

കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരി മാനംകെടുത്തി ഓടിച്ചു. ഇസ്രായേലിലെത്തി പരസ്യമായി ഇസ്രായേലിനെ പിന്‍തുണയ്ക്കുകയും അതേസമയം ലോകസമാധാനം പ്രഘോഷിക്കുകയും ചെയ്യുന്ന ബൈഡനുമായി ചര്‍ച്ച നടത്താന്‍ ഈജിപ്തും സിറിയയും ജോര്‍ദനാനും ഉള്‍പ്പെടെ ഇസ്ലാമിക ശക്തികള്‍ താല്‍പര്യപ്പെടുന്നില്ല. ഇനി സന്ധിസംഭാഷണങ്ങള്‍ വേണ്ടെന്നാണ് ഇവരുടെ പരസ്യമായ നിലപാട്.

അതേസമയം ഇസ്രായേലിനെ പരസ്യമായി പിന്‍തുണച്ചും ഹമാസിനെ തള്ളിപ്പറഞ്ഞും ജോ ബൈഡന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. എല്ലാ മാനദണ്ഡങ്ങളും വിട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിടുക്കത്തില്‍ ഇസ്രായേലില്‍ എത്തിയതുതന്നെ വലിയൊരു സംഭവമായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനശേഷം ജോര്‍ദാനില്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ മടങ്ങിയത് അമേരിക്കയ്ക്കും ബൈഡനും നാണക്കേടായി മാറി.

യുദ്ധത്തിനിടെ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും അവര്‍ക്കു വീണ്ടും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്താലാണ് ജോര്‍ദാനില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ അറബ് രാഷ്ട്രങ്ങള്‍ പങ്കെടുക്കാതെ വെറും എട്ടു മണിക്കൂറിനുള്ളില്‍ ലോകപോലീസുകാരന് പിന്‍വാങ്ങേണ്ടിവന്നത്. സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇസ്രയേലിന് അമേരിക്ക നല്‍കുമെന്ന പരസ്യപ്രഖ്യപനം ഇസ്ലാമികചേരികളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. 31 അമേരിക്കക്കാരടക്കം 1300 പേരെയാണ് ഹമാസ് കശാപ്പുചെയ്തതെന്ന് ബൈഡന്‍ പറഞ്ഞു.

കുട്ടികളടക്കം നിരവധിപേരെ ബന്ദികളാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരമായ ക്രൂരതകളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ഗാസായിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ ജൂതരുടെ സുരക്ഷിത ഇടമായി തുടരണമെന്നും അതിനായി എല്ലാ ശക്തിയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുവെന്നും ബൈഡന്‍ പരസ്യമായി പറഞ്ഞു.

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി നില്‍ക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാന്‍ പറന്നെത്തിയ ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ബൈഡന്‍, ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ എത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിക്കുകയായിരുന്നു. നെതന്യാഹുവും ബൈഡനും ചര്‍ച്ച നടത്തിയ കടല്‍ത്തീരത്തെ ടെല്‍ അവീവ് ഹോട്ടലെ ആകാശത്തുവരെ സുരക്ഷാ സംവിധാനം ഒരിക്കിയിരുന്നു.

ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡന്‍ കണ്ടു. ഈജിപ്ത് വഴി ഗാസയിലേക്കുള്ള യുഎസ് സഹായത്തിന് പരിശോധന വേണമെന്നും ഹമാസ് അതു കൈക്കലാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബൈഡന്‍ പരസ്യമായി ആവശ്യപ്പെടുതയും ചെയ്തു. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡന്‍ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല.

ഗാസ അല്‍ അഹ്ലി ആശുപത്രിയില്‍ 500 പേരെ കൊലപ്പെടുത്തിയ ആക്രമണം നടത്തിയത് ഇസ്രയേല്‍ അല്ലെന്നും മറ്റേ ടീം ആണെന്നുമാണ് തനിക്കു ബോധ്യപ്പെട്ടതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടു ബൈഡന്‍ പറഞ്ഞത് . മറ്റേ ടീം എന്നതുകൊണ്ട് ബൈഡന്‍ ഉദ്ദേശിച്ചത് ഹമാസിനെയും ഇസ്ലാമിക തീവ്രവാദി സംഘടനകളെയുമാണ്. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കൈമാറിയ വിവരമാണിതെന്ന് ബൈഡന്‍ വിശദീകരിച്ചത് ഇസ്ലാമിക ചേരിയെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.

പലസ്തീന്‍ സായുധസംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റ് ദിശ തെറ്റി പതിക്കുകയായിരുന്നുവെന്ന ഇസ്രയേലിന്റെ നേരത്തെയുള്ള വാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ജോര്‍ദാനിലെ ഉച്ചകോടിയില്‍നിന്നു പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ജോര്‍ദാനിലെ അബ്ദുല്ല രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുമായിരുന്നു കൂടികാഴ്ച നടത്താനിരുന്ന മറ്റു നേതാക്കള്‍. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഇനി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ലാത്തതു കൊണ്ടാണ് ഉച്ചകോടി റദ്ദാക്കിയതെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദിയും പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം 500 പേര്‍ കൊല്ലപ്പെട്ട അല്‍ അഹില്‍ അറബ് ആശുപത്രി ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്. ഹമാസുമായി ബന്ധമുള്ള പലസ്തീനിലെ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന് ഇസ്രയേല്‍ നേതൃത്വം പറയുന്നത്.രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് അടിയന്തിരമായി ഇസ്രയേലിലെത്തുന്നതിനെയും ലോകം ഏറെ വിസ്മയത്തോടെ നോക്കിക്കാണുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇസ്രായേലിനെ ഏറ്റവും പരസ്യമായി പിന്‍തുണയ്ക്കുന്ന ലോകശക്തികളിലൊന്നാണ് ബ്രിട്ടണ്‍. ബെന്യമിന്‍ നെതന്യാഹുവുമായും ഐസക് ഹെര്‍സോഗുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തുന്നുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends