Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു പോയി, ഭയന്നുവിറച്ച് യാത്രക്കാരും ജീവനക്കാരും, പൈലറ്റ് ഉടനടി വിമാനം അടിയന്തരമായി നിലത്തിറക്കി

19 OCTOBER 2023 04:17 PM IST
മലയാളി വാര്‍ത്ത

പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിലുകൾ തുറന്നുപോയി എന്നാണ്. ഒക്ടോബർ 17 ന് രാത്രിയാണ് ഈ സംഭവം ഉണ്ടായത്. നോർത്ത് അയർലെൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന റയഎയറിന്റെ ആർ കെ 178 വിമാനമാണ് ഇത്തരമൊരു അപകട സാഹചര്യത്തിൽ അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്.

ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. പക്ഷേ ഡോറിന് എന്തെങ്കിലും തകറുണ്ടൊയാൽ ഇങ്ങനെ സംഭവിക്കാം. വിമാനം പറന്നുയർന്ന ഉടൻ തന്നെ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതായി ചില യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാനത്തിന്റെ പൈലറ്റ് ഒരു വാതിൽ തുടർച്ചയായി പരിശോധിക്കുന്നുണ്ടായിരുന്നു. ജീവനക്കാർ ഞെട്ടലോടെ, കരഞ്ഞുപോയേക്കും എന്ന ഭാവത്തിലായിരുന്നു തികച്ചും ഭീതിജനകമായിരുന്നു അന്തരീക്ഷമായിരുന്നുവെന്നും യാത്രക്കാർ പ്രതികരിച്ചു.

അതേസമയം, റെയ്ൻഎയർ വക്താവ് പറഞ്ഞത്, ബെൽഫാസ്റ്റിൽ നിന്നും എഡിൻബർഗിലേക്ക് പറന്നുയർന്ന വിമാനം ചില ചെറിയ യന്ത്രത്തകരാറ് മൂലം തിരിച്ചിറക്കി എന്നായിരുന്നു. വിമാനം സുരക്ഷിതമായി താഴെയിറങ്ങിയതായും, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുവാനായി, ഏറെ വൈകാതെ തന്നെ പകരം വിമാനമൊരുക്കിയതായും വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വക്താവ് ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാരുടെ ജീവൻ അപകടത്തിലാകും വിധം ഒരു യുവാവ് വിമാനത്തിന്റെ ഡോർ തുറന്ന സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കുകയായിരുന്നു.
ഇതുമൂലം നിരവധി യാത്രക്കാർക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ച അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. വാതിൽ തുറന്നയാളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തിത്തിരുന്നു. ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ ആണ് ഈ സംഭവം. ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റൺവേയിൽ ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതിൽ യാത്രക്കാരൻ തുറന്നത്.

ഏകദേശം 200 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം റൺവേയിൽനിന്ന് 200 മീറ്റർ (650 അടി) ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമർജൻസി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതിൽ തുറന്നത്. അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു. യാത്രക്കാരിൽ ഒരാൾ തന്നെ പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ശക്തമായ കാറ്റിൽ യാത്രക്കാർ പിടിച്ചിരിക്കുന്നത് വീഡിയോ ദൃശ്യത്തിൽ കാണാൻ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends