Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ബൈഡനും സുനക്കും വിരട്ടിയതോടെ ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു.ഈജിപ്ത് അതിര്‍ത്തി വഴി അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി

19 OCTOBER 2023 05:10 PM IST
മലയാളി വാര്‍ത്ത

അവസാനം ഇസ്രയേലും ഈജിപ്തും അയഞ്ഞു .. യുദ്ധം കനത്ത നാശം വിതച്ചിരിക്കുന്ന ഗാസാ ഇടനാഴിയില്‍ സുസ്ഥിരമായ സഹായം നല്‍കുമെന്ന് ഈജിപ്ത് സമ്മതിച്ചു . ഇതിനായി ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു. അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് നൂറുകണക്കിന് ട്രക്കുകള്‍ അയയ്ക്കുമെന്നും ദിവസവും ഇരുപത് ട്രക്കുകള്‍ വീതം അനുവദിക്കാനുമാണ് തീരുമാനം. വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്ക്് ഈജിപ്ത് അതിര്‍ത്തി വഴി അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോടെയാണ് ഇസ്രായേല്‍ അയഞ്ഞത്. നേരത്തേ ഗാസയില്‍ സഹായം എത്തിക്കാനുള്ള ഈജിപ്ത് നീക്കം തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസ, വ്യേമാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ വലയുന്നത്. നേരത്തേ ഗാസാമുനമ്പില്‍ നിന്നും വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടിരുന്നു. ഗാസയുടെ ഏഴ് അതിര്‍ത്തികള്‍ കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇസ്രായേല്‍ തങ്ങളുടെ അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന കര്‍ശനമായ നിലപാട് എടുത്തിരിക്കുകയാണ്.

 

മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായിട്ടായിരിക്കും ആദ്യം ഇരുപത് ട്രക്കുകള്‍ അയയ്ക്കുക. ബുധനാഴ്ച അേേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ഹമാസ് തീവ്രവാദത്തിനെതിരേ ഇസ്രായേല്‍ നടപടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 500 പേരുടെ മരണത്തിന് കാരണമായ ഗാസയിലെ ഹമാസ് നടത്തുന്ന ഗാസാ ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്‌ളാമിക ജിഹാദി ഗ്രൂപ്പാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇസ്രായേലിനു ഐക്യദാർഢ്യം ഉറപ്പിക്കാൻ ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രായേലിലെത്തിയിട്ടുണ്ട് . രാജ്യതലസ്ഥാനമായ ടെൽഅവീവയിലെത്തിയ ബ്രീട്ടിഷ് പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുളള ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യവും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും ഋഷി സുനക് വ്യക്തമാക്കും. ഗാസയ്‌ക്ക് സഹായം നൽകുന്നതിനെ കുറിച്ചും ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. ബുധനാഴ്ച പ്രസിഡന്റ് ബൈഡൻ ഇസ്രായേലും ഈജിപ്തും തമ്മിൽ ഒരു കരാർ ഉറപ്പിച്ചിരുന്നു ..ഇതിന്റെ ചുവടു പിടിച്ചാണ് യു കെയും നീങ്ങുന്നത് ..ഗാസ മുനമ്പിനുള്ള സഹായത്തിനുള്ള കരാർ ഉറപ്പിക്കുന്നതിൽ പ്രസിഡന്റ് ബൈഡന്റെ പുരോഗതിയെക്കുറിച്ച് സുനക്ക് ചർച്ച ചെയ്തു.

കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി അപലപിച്ചിരുന്നു. നിരപരാധികളായ പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

ഗാസയിൽ ഒരു മാനുഷിക സഹായ പാത വേഗത്തിൽ തുറക്കുന്നതിനും അവിടെ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് പുറത്തുപോകാൻ കഴിയുന്നതിനും ശ്രീ. സുനക് സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തെ അപലിപിച്ച് സുനക് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വയസ്സായവരും ഭീകരാക്രമണത്തിന്റെ ഇരകളായി മാറി. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ബൈഡന്‍ ഭരണകൂടം വെസ്റ്റ്ബാങ്കിലും ഗാസാ മുനമ്പിലുമായി 100 ദശലക്ഷത്തിന്റെ സഹായം അനുവദിച്ചിട്ടുണ്ട്. യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യിക്കപ്പെട്ട എല്ലാം തകര്‍ന്ന പത്തുലക്ഷം പേര്‍ക്ക് സഹായം കിട്ടും.ഗാസയിലെ സ്ഥിതിഗതികളും ആശുപത്രിയില്‍ നടന്ന ക്രൂരമായ ആക്രമണവും അറബ് മുസ്‌ളീം ലോകത്തും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മദ്ധ്യേഷ്യയില്‍ പലയിടത്തും വലിയ പ്രതിഷേധമാണ് നടന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന ലെബനന്‍ അടിസ്ഥാനമാക്കിയുള്ള ഹിസ്ബുള്ള വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന് പിന്നാലെ യുകെ പ്രധാനമന്ത്രി ഋഷി സുനക്കു കൂടി ഇസ്രായേലിൽ എത്തിയതോടെ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും സമാധാനം പുനഃസ്ഥാപിക്കാനാകും എന്നുമാണ് പ്രതീക്ഷ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends