Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

അണ്ടര്‍ഗ്രൗണ്ടില്‍ ഒളിപ്പിച്ച ആയുധപ്പുര;ഹമാസിന്റെ പാതാള കരുത്ത് തകര്‍ക്കാന്‍ ഇസ്രയേല്‍,രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ട്,ഭീകരരുടെ രഹസ്യഅറ മുച്ചൂടും മുടിക്കും,ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും

19 OCTOBER 2023 06:20 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ പാതാള ശക്തി പിളര്‍ക്കണം. അതിന് പോന്ന വജ്രായുധം തേടി ഇസ്രയേല്‍. ഭൂഗര്‍ഭ യുദ്ധത്തില്‍ ഹമാസിനെ തോല്‍പ്പിക്കാന്‍ ഇസ്രയേല്‍ സേനയ്ക്ക് സാധിക്കില്ല. പാതാള ശക്തി അതായത് തുരങ്കങ്ങളാണ് ഹമാസിന്റെ കരുത്ത്. ആയുധപ്പുരയാണ് അണ്ടര്‍ഗ്രൗണ്ടുകള്‍ ഒപ്പം അതില്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്പത്തും. ഹമാസിന്റെ സ്വത്തിന്റെ ആഴം കണക്കാക്കാനാവത്തത് ഇസ്രയേലിന്റെ പദ്ധതികളെ സങ്കീര്‍ണമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ സാങ്കേതിക മികവിനൊപ്പമെത്താന്‍ ഹമാസിനു സാധിക്കുന്നില്ലെങ്കിലും അസാധാരണമായ സമ്പത്തുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെയും ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ട്.

ആക്രമണം നടത്താനും പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാനും ഹമാസ് ഉപയോഗിക്കുന്ന രഹസ്യ കേന്ദ്രങ്ങളാണ് ടണലുകള്‍. ആദ്യകാലം മുതല്‍ക്കേ ഭൂഗര്‍ഭ യുദ്ധം നടന്നിരുന്നു. ഇതേ രീതി തന്നെയാണ് ഹമാസ് ഭീകരരും പിന്തുടരുന്നത്. പ്രതിരോധം തീര്‍ക്കുന്നതിനും കൂടുതല്‍ പേരെ വിന്യസിക്കുന്നതിനും ഇത്തരം ടണലുകളാണ് സഹായിക്കുന്നത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ ഏറെ ദുര്‍ഘടമായ രീതിയിലാണ് ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. കര, കടല്‍, വ്യോമ മാര്‍ഗം വഴി യുദ്ധം നടത്തുന്നതിന് ഇത് സഹായിക്കുന്നു.

2021ല്‍ ഗാസയിലെ 100കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭപാത നശിപ്പിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടപ്പോഴും ഹമാസിന്റെ മറുപടി അവരെയും ഞെട്ടിച്ചു. തങ്ങള്‍ക്ക് 500കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭശൃംഖലയുണ്ടെന്നും നശിപ്പിച്ചത് വെറും അഞ്ചു ശതമാനമാണെന്നും അന്ന് ഹമാസ് അവകാശപ്പെട്ടു. 2007ലാണ് ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നഗരത്തിനകത്തും ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലും തുരങ്ക ശൃംഖലകള്‍ വികസിപ്പിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. കെട്ടുപിണഞ്ഞത് പോലെയുള്ള ഈ ശൃംഖലയെ ഇസ്രായേല്‍ സൈന്യം തുരങ്കങ്ങളെ 'ഗാസ മെട്രോ' എന്നാണ് വിളിക്കുന്നത്. വന്‍ ആയുധശേഖരം ഹമാസിനുണ്ട്. തങ്ങളുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹമാസ് പുറത്തുവിടാറില്ല. അതേസമയം ഹമാസ് യുദ്ധമേഖലയില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അവരുടെ കൈവശമുള്ള ആയുധങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നുമുണ്ട്. സംഘര്‍ഷമേഖലയിലേക്ക് ആയുധങ്ങളുമായി ഗ്ലൈഡറുകളില്‍ പറന്നിറങ്ങുന്ന ഹമാസ് നുഴഞ്ഞുകയറ്റക്കാരുടെ വിഡിയോകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.

ഗാസയില്‍ നിന്നു ഇസ്രയേല്‍ 2005ല്‍ പിന്മാറാന്‍ തീരുമാനിച്ചത് ഹമാസിന് പല തരത്തിലും ഗുണം ചെയ്തു. പ്രത്യേകിച്ച് ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നു ആയുധങ്ങള്‍ നേരിട്ട് എത്തിക്കാന്‍ ഇതുവഴി ഹമാസിന് സാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. 2007ല്‍ സുഡാനില്‍ നിന്നു ഫാജിര്‍ 5 റോക്കറ്റുകള്‍ വാങ്ങാനുള്ള ഹമാസിന്റെ ശ്രമം ഇതിനിടെ ഇസ്രയേല്‍ ഇടപെട്ടു തടഞ്ഞിരുന്നു. എങ്കിലും പല വഴികളിലൂടെ ഹമാസ് റോക്കറ്റുകള്‍ ശേഖരിച്ചിരുന്നുവെന്ന് കോ ഓപറേഷന്‍ ഓഫ് വേള്‍ഡ്‌വൈഡ് ബ്രോഡ്കാസ്റ്റ് പറയുന്നു. കരമാര്‍ഗം മാത്രമല്ല ഗാസയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. ഇസ്രയേല്‍ നാവിക സേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകളില്‍ നിന്നു ഹമാസ് നിയന്ത്രണമുള്ള കരകളിലേക്ക് ആയുധങ്ങളെത്തിയിരുന്നു. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങള്‍ ലഭിച്ചു. ഈജിപ്ത് ഗാസ അതിര്‍ത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന.

സിമന്റ് കൊണ്ട് നിര്‍മ്മിച്ച വിശാലമായ സ്ഥലങ്ങളാണ് തുരങ്കത്തിനുള്ളിത്. വെളിച്ചത്തിനായി വമ്പന്‍ ലൈറ്റും മറ്റ് സംവിധാനവും തുരങ്കത്തിനുള്ളിലുണ്ട്. ആയുധങ്ങളും വെടികോപ്പുകളും മറയ്ക്കാനും സൂക്ഷിക്കാനുമായി വിശാലമായ സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്. ഗാസയ്ക്ക് നല്‍കുന്ന മാനുഷിക സഹായങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ആധുനിക സൗകര്യങ്ങളുള്ള തുരങ്കങ്ങള്‍. ഈ തുരങ്കങ്ങളുടെ വീഡിയോകള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ശത്രുവിനെക്കാള്‍ മുന്‍തൂക്കം നേടുന്നതിനായാണ്, ഇസ്രായേല്‍ കമ്പനികളായ എല്‍ബിറ്റ് സിസ്റ്റംസും റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ചേര്‍ന്ന് 2014ല്‍ അയണ്‍ ഡോം എന്നറിയപ്പെടുന്ന അത്യാധുനിക ടണല്‍ഡിറ്റക്ഷന്‍ സിസ്റ്റം തയ്യാറാക്കിയത്. എന്നാല്‍ ആശയക്കുഴപ്പത്തിലാക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താന്‍ ഇവയ്ക്കും സാധിക്കില്ലെന്നാണ് പഠനറിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends