Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

അമേരിക്ക കണ്ണുരുട്ടിയതോടെ റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്;ഗാസയിലെ ജനങ്ങള്‍ക്കുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ കടത്തി വിടും,അതിര്‍ത്തി തുറക്കില്ലെന്ന വാശിയിലായിരുന്നു ഈജിപ്ത്,310 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്,ഒടുവില്‍ ബൈഡന്‍ കലിപ്പിച്ചു ഈജിപ്ത് വഴങ്ങി

19 OCTOBER 2023 07:16 PM IST
മലയാളി വാര്‍ത്ത

യുദ്ധം മുറുകി ഗസ്സയിലെ ജനം സഹായത്തിനായ് കേണിട്ടും മനസ്സലിയാതിരുന്ന ഈജിപ്ത് ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നു. റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസി സമ്മതം അറിയിച്ചു. അമേരിക്ക കണ്ണുരുട്ടിയതോടെയാണ് ഈജിപ്ത് അയഞ്ഞത്. ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ ഇതിലൂടെ കടത്തി വിടും. നിരവധി രാജ്യങ്ങളാണ് ഗസ്സയിലെ ജനങ്ങളെ സഹായിക്കാനായ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്. റഫ അതിര്‍ത്തി തുറക്കില്ലെന്ന് വാശിയിലായിരുന്നു ഈജിപ്ത്. ഐക്യരാഷ്ട്ര സംഘടന പറഞ്ഞിട്ട് പോലും കേള്‍ക്കാതിരുന്ന ഈജിപ്ത് പ്രസിഡന്റ് ഒടുവില്‍ ജോ ബൈഡന്‍ വന്ന് ചര്‍ച്ച നടത്തി പോയതിന് പിന്നാലെ അതിര്‍ത്തി തുറക്കാന്‍ തയ്യാറായി.

ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരുംദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗാസയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബൈഡന്‍ ഇസ്രയേലില്‍ വന്ന് പോയതിന് പിന്നാലെ ഗസ്സയ്ക്ക് അല്‍പം ആശ്വാസം. ഗാസയ്ക്ക് അല്പം മാനുഷികസഹായം അനുവദിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഈജിപ്ത് അതിര്‍ത്തിവഴി കുറച്ച് അവശ്യവസ്തുക്കളെത്തിക്കാന്‍ അനുവദിക്കാമെന്നാണ് അറിയിപ്പ്. ബൈഡന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇതെന്നും പറഞ്ഞു. 310 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് ഈജിപ്ത് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്.

 

അതേസമയം, 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ ഇസ്രായേലിന്റെ അഭൂതപൂര്‍വമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകള്‍ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളില്‍ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തില്‍ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യന്‍ ഉപദ്വീപായ സിനായിയെ ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേല്‍ ഫത്താഹ് അല്‍സിസി ബൈഡനോട് ആശങ്കയറിയിച്ചു.

ഗാസ നിവാസികളെ അഭയാര്‍ഥികളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിര്‍ബന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദേല്‍ ഫത്താഹ് പറഞ്ഞു. 'സൈനിക മാര്‍ഗങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ പാലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലൂടെ പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവില്‍ ഇത് നടപ്പാകില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധംമുറുകുന്നതിനിടെ ഇസ്രയേലിന് ബൈഡന്‍ ചില മുന്നറിയിപ്പുകളും കൊടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താല്‍ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്.
''പ്രതികാരം നിങ്ങളെ വിഴുങ്ങാതിരിക്കട്ടെ എന്നു ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങള്‍ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്.''ബൈഡന്‍ പറഞ്ഞു.

ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡന്‍ ഇസ്രയേലിലെത്തിയത്. സംഭവത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അതീവ ദുഃഖിതനാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. താന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത് മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡന്‍ പറഞ്ഞു. വന്‍ സുരക്ഷാ വിന്യാസത്തിനിടെയാണു ബുധനാഴ്ച സന്ദര്‍ശനത്തിനായി ബൈഡന്‍ ടെല്‍ അവീവിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവര്‍ ബൈഡനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends