Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങൾ ഉത്തര കൊറിയയുടേത്..? വമ്പൻ തെളിവുകൾ പുറത്ത്

20 OCTOBER 2023 05:25 PM IST
മലയാളി വാര്‍ത്ത

ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഉത്തര കൊറിയൻ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഉത്തരകൊറിയൻ ആയുധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന രണ്ട് വിദഗ്ധരാണ് വിശകലനം നടത്തിയത്. കവചിത വാഹനങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ആയുധമായ എഫ്-7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഹമാസ് ഉപയോഗിച്ചിരുന്നതായി വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.

വൻ പ്രഹര ശേഷിയുള്ളവയാണ് റോക്കറ്റ്-പ്രൊപ്പല്ഡ് ലോഞ്ചറുകൾ. വേഗത്തിൽ എതിരാളിയെ നേരിടാൻ ഇതിന് കഴിയും. ഇസ്രായേലിന്റെ വാഹനവ്യൂഹത്തെ പ്രതിരോധിക്കാനാണ് ഇവ അധികവും ഉപയോഗിക്കുന്നത്. സിറിയ, ഇറാഖ്, ലെബനൻ, ഗാസ മുനമ്പ് എന്നിവിടങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇതിന് മുൻപും പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയും ഇസ്ലാമിക് ജിഹാദികളെയും ഉത്തരകൊറിയ പരസ്യമായി പിന്തുണച്ചിരുന്നു. റോക്കറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിക്ക് പിന്നാലെ എഫ്-7 ഉപയോഗിക്കുന്ന ഹമാസ് ഭീകരരുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. വാർഹെഡിന് കുറുകെയുള്ള ചുവന്ന വരയും മറ്റ് ഡിസൈനുകളും അന്ന് പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനോട് സാമ്യത പുലർത്തുന്ന എഫ്-7 റോക്കറ്റുകളാണ് ഐഡിഎഫ് കണ്ടെടുത്തത്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് എഫ്-7 ഉത്തര കൊറിയയുടെ ആയുധമാണെന്ന് വ്യക്തമാക്കിയത്.

ഉപരോധത്തിൽ തകർന്ന ഉത്തരകൊറിയ ആയുധങ്ങൾ വ്യാപകമായി വിൽക്കുന്നുവെന്ന വാർത്ത അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് ഹമാസിന്റെ പക്കൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ. അനധികൃതമായ ആയുധങ്ങൾ കയറ്റുമതി ചെയ്താണ് ഉത്തര കൊറിയ പണം സമാഹരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

എന്നാൽ ആക്രമണങ്ങളിൽ തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ചുവെന്ന അവകാശവാദങ്ങളെ ഉത്തരകൊറിയ തള്ളുകയും ചെയ്തിരുന്നു. വേഗത്തില്‍ വീണ്ടും ലോഡുചെയ്യാന്‍ കഴിയുന്നതാണ് റോക്കറ്റ്‌പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍. കവചിത വാഹനങ്ങളോടും ടാങ്കുകളോടും ഏറ്റുമുട്ടുന്ന ഗറില്ലാ സേനകള്‍ക്ക് ഇത് വിലപ്പെട്ട ആയുധമാണ്. സിറിയ, ഇറാഖ്, ലെബനന്‍, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ എഫ്7 സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി ആര്‍മമെന്റ് റിസര്‍ച്ച് സര്‍വീസസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആയുധ വിദഗ്ധന്‍ എന്‍.ആര്‍ ജെന്‍സന്‍ ജോണ്‍സ് പറഞ്ഞു. 

ഉത്തരകൊറിയ പണ്ടുമുതലേ ഫലസ്തീന്‍ ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നു. കൂടാതെ തടഞ്ഞുവച്ച സാധനങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയന്‍ ആയുധങ്ങള്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്- ജെന്‍സന്‍ ജോണ്‍സ് എപിയോട് പറഞ്ഞു. വ്യതിരിക്തമായ ചുവന്ന വരയുള്ള റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുമായി പോരാളികളുടെ ചിത്രങ്ങള്‍ ഹമാസ് പ്രസിദ്ധീകരിച്ചിരുന്നു. ഹമാസിനൊപ്പം ഉത്തരകൊറിയന്‍ ആയുധങ്ങള്‍ കാണുന്നതില്‍ അതിശയിക്കാനില്ലെന്ന് സ്‌മോള്‍ ആംസ് സര്‍വേയിലെ മുതിര്‍ന്ന ഗവേഷകനായ മാറ്റ് ഷ്രോഡര്‍ പറഞ്ഞു. 

സോവിയറ്റ് കാലഘട്ടത്തിലെ ആര്‍.പി.ജി 7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡിനോട് സാമ്യമുള്ളതാണ് ഉത്തര കൊറിയയുടെ നോര്‍ത്ത് കൊറിയന്‍ എഫ്7. എന്നാല്‍ ശ്രദ്ധേയമായ വ്യത്യാസങ്ങളുമുണ്ട്. ഹമാസ് പോരാളികൾ പ്രയോഗിച്ച ആയുധങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, കലാഷ്‌നിക്കോവ് ആക്രമണ റൈഫിളിന്റെ വകഭേദമായ ഉത്തരകൊറിയയുടെ ടൈപ്പ് 58 സെൽഫ് ലോഡിംഗ് റൈഫിളും ഉപയോഗിച്ചതായി താൻ വിശ്വസിക്കുന്നതായി ജെൻസൻ ജോൺസും പറയുന്നു. . 

 

ഇസ്രായേലിന് നേരെ 5000 മിസൈലുകളാണ് ഹമാസ് തൊടുത്തുവിട്ടത്. നഗരത്തിനകത്തും ഗാസ-ഇസ്രായേൽ അതിർത്തിയിലും തുരങ്ക ശൃംഖലകൾ വികസിപ്പിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. ‘ഗാസ മെട്രോ’യ്ക്കുള്ളിൽ ആയുധങ്ങളും വെടികോപ്പുകളും കൊണ്ട് നിലച്ചിരിക്കുകയാണ് ഹമാസ്. സിമന്റ് കൊണ്ട് നിർമ്മിച്ച വിശാലമായ സ്ഥലങ്ങളാണ് തുരങ്കത്തിനുള്ളത്. വെളിച്ചത്തിനായി വമ്പൻ ലൈറ്റും മറ്റ് സംവിധാനവും തുരങ്കത്തിനുള്ളിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends