Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ദൂരെ ആകാശം പിങ്ക് നിറത്തിൽ...ലോകം അവസാനിക്കാൻ പോവുകയാണോ ? അന്യഗ്രഹ ജീവികളുടെ ആക്രമണം നടക്കാൻ പോവുകയാണോ..? ഉത്തരം അമാനുഷികതയോ അതിശയകരമോ യാതൊന്നുമല്ല...എന്താണ് സംഭവിച്ചത്...

21 OCTOBER 2023 03:59 PM IST
മലയാളി വാര്‍ത്ത

എവിടെയെങ്കിലും പോകാൻ വേണ്ടി വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദൂരെ ആകാശം പിങ്ക് നിറത്തിൽ കാണപ്പെട്ടാൽ നാം എന്താണ് ചെയ്യുക? പിങ്ക് നിറത്തിലുള്ള ആകാശം വളരെ മനോഹരമായ ദൃശ്യമായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. എന്നാൽ ആ ദൃശ്യം ആസ്വദിക്കുന്നതിനു പകരം നമ്മൾ പരിഭ്രാന്തരാകുകയാകും ചെയ്യുന്നത്. ആകാശം പിങ്ക് നിറത്തിൽ കാണപ്പെടുന്നത് സാധാരണമല്ല എന്നുള്ളത് കൊണ്ട് തന്നെ അതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതിനു പകരം അതെന്തുകൊള്ളുന്നു സംഭവിക്കുന്നു എന്ന ചിന്തയായിരിക്കും നമുക്ക് ഉണ്ടാവുക. ഇതേ സാഹചര്യമായിരുന്നു ബ്രിട്ടനിലെ കെൻ്റിലും സംഭവിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കെൻ്റിലെ ആകാശം പിങ്ക് നിറത്തിൽ കാണപ്പെട്ടു. ഇതുവരെ അത്തരത്തിൽ ഒരു കാഴ്ച അവിടെയുള്ളവർ കണ്ടിട്ടില്ലാത്തതുകൊണ്ട് തന്നെ ജനങ്ങൾ പരിഭ്രാന്തരായി. ലോകം അവസാനിക്കാൻ പോവുകയാണോ എന്ന ചിന്ത പലർക്കുമുണ്ടായി.

 

അതല്ല അന്യഗ്രഹ ജീവികളുടെ ആക്രമണം നടക്കാൻ പോവുകയാണെന്ന് തരത്തിലും പ്രചരണങ്ങൾ നടന്നു. ഈ സംഭവം നടക്കുന്നതിൻ്റെ ചുറ്റുപാടുമുള്ള ജനങ്ങൾ പരിഭ്രാന്തരായി തന്നെ തുടർന്നു. നേരം പുലരുന്നതിനു മുൻപ് എടുത്ത പല ചിത്രങ്ങളിലും ആകാശം പിങ്ക് നിറത്തിൽ തന്നെയായിരുന്നു കാണപ്പെട്ടത്. കെൻ്റിലെ വെസ്റ്റ് ഗേറ്റിലെ ബഥനിയുടെ സാൻഡ്︋വിച്ച് ബാറിനും കഫേയ്ക്കും പുറത്തുവച്ച് എടുത്ത ഫോട്ടോയിൽ ആകാശം പൂർണമായും പിങ്ക് നിറത്തിലായിരുന്നു കാണപ്പെട്ടത്.ബഥനി ഈ ഫോട്ടോകൾ ഓൺലൈനിൽ പങ്കുവച്ചതിനെ തുടർന്ന് നിരവധി കമൻ്റുകളും ചിത്രത്തിനു ലഭിച്ചു. `ഞാനിത് കണ്ട് ലോകാവസാനം ആണെന്ന് വിചാരിച്ചു´ എന്നാണ് ഒരാൾ കമൻ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട് ആകാശം പിങ്കു നിറമായി?ആകാശം പിങ്ക് നിറം ആയതിൻ്റെ കാരണം തിരക്കി നിരവധി ചോദ്യങ്ങൾ ഉയർന്നു. ഒടുവിൽ ഉത്തരവും എത്തി. പക്ഷേ ഉത്തരം അമാനുഷികതയോ അതിശയകരമോ യാതൊന്നുമല്ല. സയന്‍സിനെ അടിസ്ഥാനമാക്കിയാണെന്ന് മാത്രം.

കെൻ്റിൽ 400 ദശലക്ഷം തക്കാളി കൃഷി ചെയ്യുന്ന ഒരു കാർഷിക കമ്പനി കൃഷിയുടെ ആവശ്യത്തിനായി കൃത്രിമ വെളിച്ചം ഉപയോഗിച്ചതാണ് ഇത്രയും പുകലുണ്ടാക്കിയത്. താനെറ്റ് ദ്വീപിലെ ബിർച്ചിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ വ്യാവസായിക ഫാക്ടറിയാണ് താനെറ്റ് എർത്ത്. ബ്രിട്ടണിലെ ഏറ്റവും വലിയ ഹരിതഗൃഹ കാമ്പസാണ് തനെറ്റ് എർത്ത്. 90 ഏക്കർ ഭൂമിയിൽ ഈ കമ്പനി കൃഷി ചെയ്യുന്നുണ്ടെന്ന് കെൻ്റ് ലെെവ് റിപ്പോർട്ട് ചെയ്യുന്നു.കൂറ്റൻ ഗ്ലാസ് ഹൗസുകൾ സ്ഥാപിച്ചാണ് താനെറ്റ് എർത്ത് കൃഷി ചെയ്യുന്നത്. ഏകദേശം 400 ദശലക്ഷം തക്കാളി, 300 ദശലക്ഷം വെള്ളരി, 24 ദശലക്ഷം കുരുമുളക് എന്നിവ ഈ കാർഷിക കമ്പനി ഉല്പാദിപ്പിക്കുന്നുണ്ട്. വളർന്നുവരുന്ന സസ്യങ്ങൾക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. കൃഷിക്കായി തെക്കു കിഴക്കൻ പ്രദേശം കമ്പനി തിരഞ്ഞെടുത്തത് ഇടതടവില്ലാതെ സൂര്യപ്രകാശം ലഭിക്കും എന്നുള്ളതു കൊണ്ടാണ്. എന്നാൽ ശൈത്യകാലം സൂര്യപ്രകാശത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 

അതുകൊണ്ടുതന്നെ ആ സമയത്ത് ചിലപ്പോൾ കൃത്രിമ വെളിച്ചം ഉപയോഗിക്കേണ്ടിവരും. ഉത്തരവാദിത്വമുള്ള ഒരു പ്രാദേശിക ബിസിനസ് സംരംഭം എന്ന നിലയിൽ ഞങ്ങളുടെ ബിസിനസ് നമുക്കു ചുറ്റുമുള്ള ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഞങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് താനെറ്റ് എർത്ത് വക്താവ് വ്യക്തമാക്കി. ചില കാലാവസ്ഥ സാഹചര്യങ്ങളിൽ കൃത്രിമ വെളിച്ചത്തിൻ്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്. ലൈറ്റുകൾ പ്രവർത്തനക്ഷമമായാൽ ഗ്ലാസ് ഹൗസുകളിൽ ഞങ്ങൾ ബ്ലെൻ്റുകൾ സ്ഥാപിക്കും. ശരിയായ അളവിലുള്ള പ്രകാശം ചെടികളിലേക്ക് എത്തുമെന്ന് ഉറപ്പാക്കും. താനെറ്റ് എർത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് പിങ്ക് എൽഇഡി ബൾബുകളാണ്. അതിൻ്റെ ഫലമായി ഉണ്ടാകുന്ന കളർ വ്യത്യാസങ്ങളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതല്ലാതെ ഇക്കാര്യത്തിൽ അമാനുഷികതയോ അതിശയകരമോ ആയ വസ്തുതകൾ ഒന്നും തന്നെയില്ലെന്ന് താനറ്റ് വക്താവ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (6 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends