Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഗാസയ്ക്കെതിരേ ഇസ്രയേലിന്റെ കരയാക്രമണം...വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്... കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന, കൂടുതൽ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധി ആയേക്കും...

21 OCTOBER 2023 04:26 PM IST
മലയാളി വാര്‍ത്ത

ഗാസയ്ക്കെതിരേ ഇസ്രയേലിന്റെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. രണ്ട്‌ അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയും യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യവുമായി രംഗത്തെത്തിയത്. യു.എസ്. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.ഉടനെയുള്ള ഇസ്രയേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന കൂടുതൽ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധി ആയേക്കുമെന്നാണ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സമയം വൈകുംതോറും ബന്ദികളാക്കിയിരിക്കുന്നവരുടെ ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്നും പടിഞ്ഞാറൻ ഭരണകൂടം ഇസ്രയേലിനുമേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എത്രയും പെട്ടെന്ന് കരയാക്രമണം നടത്തണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്‌, ആരും ഇസ്രയേലിനെ എതിർക്കുന്നില്ല. പക്ഷേ കരയാക്രമണം വൈകിപ്പിക്കുകയാണെങ്കിൽ കൂടുതയൽ നയതന്ത്ര ഇടപെടലുകളിൽകൂടി ചിലപ്പോൾ വിജയം കണ്ടേക്കാം- മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി റാഫ അതിർത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഗാസയിലെ മനുഷ്യരെ കൂടുതൽ ദുരിതത്തിലാക്കുന്നതായിരുന്നു ഇസ്രയേൽ കരയുദ്ധത്തിന് കോപ്പുകൂട്ടുന്നു എന്ന വിവരം.ഗാസയിൽ കരവഴിയുള്ള അധിനിവേശത്തിന് സജ്ജമാകാനാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് ഉത്തരവിട്ടത്. വടക്കൻ ഗാസയിലും സുരക്ഷിതമെന്നുകരുതി ജനങ്ങൾ പലായനംചെയ്തെത്തിയ തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെയാണിത്.

വടക്കൻ ഇസ്രയേലിലെ ലെബനീസ് അതിർത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേൽസൈന്യം ഇവിടെ പോർമുഖം തുറന്നിരുന്നു. കരയുദ്ധത്തിലേക്ക് കടന്നാൽ ഈ മേഖലകളിൽ ആക്രമണം കനക്കുമെന്നതിനാലാണ് ഒഴിപ്പിക്കൽ.അതെ സമയം ഇന്ന് മറ്റൊരു വാർത്ത ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണന്‍ അവരുടെ 17-കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്.ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞുജുതിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് അവരെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. മോചനത്തിന് ശേഷം ജുദിതിനേയും നതാലിയേയും യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ അറിയിച്ചു. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി.ജുദിത്, തന്റെ അമ്മ തമാര്‍ റാണയുടെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനും മകള്‍ നതാലിയുടെ ഹൈസ്‌കൂള്‍ ബിരുദദാനവുയി ബന്ധപ്പെട്ടും ഇസ്രയേലിലെത്തിയതായിരുന്നു. യുഎസിലേക്ക് തിരിച്ച് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കുറച്ച് ദിവസം കൂടി ഇസ്രയേലില്‍ തങ്ങാന്‍ തീരുമാനിച്ചു. ഇതിനിടെ ഒക്ടോബര്‍ ഏഴിന് ജുദിതിനേയും മകളേയും ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന കിബ്ബുട്‌സ് നഹാല്‍ ഓസില്‍ ഹമാസ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (6 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends