Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഗാസയിലെ അൽ-അഹ്ലി ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന് ഇസ്രായേലിന് പങ്കില്ല....ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് റിപ്പോർട്ട്....ഹമാസ് ഭീകരർ നടത്തിയ വ്യോമാക്രമണം തെറ്റായ ദിശയിൽ, പതിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു....

21 OCTOBER 2023 04:51 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ അൽ-അഹ്ലി അൽ-അറബി ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന് ഇസ്രായേലിന് പങ്കില്ലെന്ന് ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെയും ഫ്രഞ്ച് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ഫോടനത്തിൽ ഇസ്രായേലിന് പങ്കില്ലെന്ന് തെളിഞ്ഞത്. ഹമാസ് ഭീകരർ നടത്തിയ വ്യോമാക്രമണം തെറ്റായ ദിശയിൽ പതിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഗാസ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് ഇസ്രായേൽ ഉത്തരവാദിയല്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ തകർന്ന ജനാലകൾ, വാഹനങ്ങൾ, ആശുപത്രിയുടെ ലൈറ്റ് സ്ട്രക്ചറിലെ കേടുപാടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ആക്രമണത്തിന് ഇസ്രായേലിന് പങ്കില്ലെന്ന് വ്യക്തമായത്.

 

ഒക്ടോബർ 17-ന് ഗാസയിലെ ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിൽ 471 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ ഇസ്രായേൽ സൈന്യമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയായിരുന്നു.കഴിഞ്ഞദിവസം ഗസ്സയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. ചിലർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോർട്ട് ചെയ്തിരുന്നുവ്യാഴാഴ്ച ഗസ്സയിലെ അൽ സെയ്തൂണിലുള്ള സെയ്ന്റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്കുനേരെയും ആക്രമണമുണ്ടായി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൂടുതലും അഭയാർഥികളാണ്. 11 ദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗസ്സയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായി. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ വേറെ മാർഗമില്ല. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്.

 

ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴികടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചെങ്കിലും അതിർത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാൻ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (4 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (21 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends