Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നത് സത്യമായി:3000 രൂപ ഭക്ഷണമാണ് കഴിച്ചത്... ഒന്നല്ല 20 റെസ്റ്റോറൻറുകളിൽ നിന്ന്. പല അഭ്യാസം കാണിച്ചുള്ള രക്ഷപെടൽ സ്ഥിരം. അവസാനം പിടി വീണു ..!

21 OCTOBER 2023 05:01 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ചെറുതും വലുതുമായിട്ടുള്ള പല കള്ളങ്ങളും ചെയ്യാറുണ്ട്. സ്ഥിരമായി വീടുകളിൽ സഹോദരങ്ങളുണ്ടെങ്കിൽ ഒരാൾ ചെയ്യുന്ന കുറ്റം മറ്റൊരാൾ കാട്ടികൊടുക്കും. മറിച്ച് മുതിർന്നവരാണെങ്കിൽ പല രീതിയിലുള്ള കള്ളങ്ങൾ. എന്നാൽ ചെയ്ത് കള്ളങ്ങൾ മറയ്ക്കാൻ വേണ്ടിയിട്ട് മറ്റൊരു കള്ളം ചെയ്യുന്നതും പിടിക്കപ്പെടുമെന്ന സ്ഥിതി വരുമ്പോൾ ചില തന്ത്രപരമായ പൊടി കൈകൾ ചെയ്ത് രക്ഷപെടുന്നതും ചിലരുടെ പതിവ് പരിപാടിയാണ്. എന്നാൽ ഒരാൾ ചെയ്യുന്ന കള്ളം എന്നും മൂടിവെയ്ക്കാൻ പറ്റില്ലല്ലോ. എന്നാണെങ്കിലും അത് പുറത്തു വരും എന്നല്ലേ പഴമക്കാർ പറയുന്നത്. അവർ ഇതിനായിട്ട് ഒരു പഴഞ്ചൊല്ല് വരെ ഉണ്ടാക്കിയിട്ടുണ്ട്. പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന്.

ഇതുപോലെ സന്ദർഭങ്ങളിൽ കള്ളങ്ങൾ ചെയ്ത് പിടിക്കപ്പെടുമ്പോൾ അതിൽ നിന്ന് ഊരാനുള്ള വഴി കൂടി അവർ കണ്ട് പിടിക്കും. ചില നുറുങ്ങുവിദ്യകൾ. എന്താ ,ഞാൻ പറഞ്ഞത് ശരിയല്ലേ.? എന്നാൽ ആഹ് അഭ്യാസങ്ങൾ താൽക്കാലികമാണെന്ന് പലരും അറിയാറില്ലല്ലോ.
പലപ്പോഴും ഭക്ഷണം കഴിച്ച ശേഷം ബില്ലുകളിൽ നിന്ന് രക്ഷപ്പെടാൻ ചില പ്രയോഗങ്ങൾ നടത്തി അബദ്ധത്തിലാകുന്നവരുമുണ്ട്

എന്നാൽ ഇതുപോലെ ഒരു കള്ളം ചെയ്തു. പല തവണ ആവർത്തിക്കപ്പെട്ടു. അവസാനം തെളിവ് സഹിതം പിടിക്കപ്പെട്ടു.ഈ വ്യക്തിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. എന്നാൽ ലിത്വാനിയൻ വംശജനായ ഐഡാസ് സ്പെയിനിലെ റെസ്റ്റോറൻറുകളിൽ നിന്നാണ് ഈ കള്ളങ്ങൾ കാണിച്ച് മുങ്ങിയത്. എന്നാൽ ഇതിന്റെ പ്രത്യേകത ഇതൊന്നുമല്ല 20 റെസ്റ്റോറൻറുകളിലാണ് ഇയാൾ ഈ തട്ടിപ്പ് നടത്തിയത്. അതിൽ 20 -ാമത്തെ തട്ടിപ്പിലാണ് ഇയാൾ പിടിക്കപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറൻറുകളിൽ ഇത്തരത്തിൽ പല തട്ടിപ്പുകൾ കാണിച്ച് ഭക്ഷണത്തിൻറെ ബില്ല് കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവിൽ പിടിക്കപ്പെടുകയായിരുന്നു. ഐഡാസിൻറെ ഈ തട്ടിപ്പ് കൂടിയതോടെ സൂക്ഷിക്കേണ്ട ആളെന്ന് സൂചിപ്പിച്ച് കൊണ്ട് ഇയാളുടെ ചിത്രം മിക്ക റസ്റ്റോറൻറുകളിലും പതിച്ചു. ഇയാളെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ, ഐഡാസ് തറയിൽ വീണ് കിടക്കുന്നതായിരുന്നു. റഷ്യൻ സാലഡ് കഴിക്കുമ്പോൾ ധാരാളം വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല സിനിമകളിലും നമ്മൽ ഇത്തരത്തിലുള്ള സീനുകൾ കണ്ടിട്ടുണ്ട്. ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞ് സംഘർഷം സൃഷ്ടിക്കുന്നതും. ചിലത് കല്ല്, മുടി എന്നിവ ഭക്ഷണത്തിൽ നിന്നും ലഭിച്ചെന്ന് പരാതിപ്പെടുന്നതും,ഓരോന്ന് പറഞ്ഞ രക്ഷപെടാൻ നോക്കുന്നതും എല്ലാം സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ആദ്യമാണെന്നാണ് പറയുന്നത്.

എൽ ബ്യൂൺ കോർണറിൽ നിന്നും 34.85 യൂറോയുടെ അതായത് ഏകദേശം 3000 രൂപ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. ഇയാൾ അറസ്റ്റിലായതിന് പിന്നാലെ പ്രദേശത്തെ റസ്റ്റോറൻറുകാരെല്ലാം ഇയാൾക്കെതിരെ കൂട്ടപരാതി നൽകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ തടവ് ശിക്ഷ രണ്ട് വർഷം വരെ നീളാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 2022 നവംബറിലും ഇയാൾ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതിന് 42 ദിവസത്തേക്ക് ഇയാളെ ജയിലിൽ അടച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

"അത് വളരെ നാടകീയമായിരുന്നു. അയാൾ ബോധം പോയതായി അഭിനയിച്ച് തറയിൽ വീണു. വീണ്ടും ഇത്തരം പണി കിട്ടാതിരിക്കാൻ അയാളുടെ ഫോട്ടോ ഞങ്ങൾ എല്ലാ റസ്റ്റോറൻറുകളിലേക്കു അയച്ചു." എൽ ബ്യൂൺ കോമറിൻറെ മാനേജർ മോയ്‌സസ് ഡൊമെനെക്ക് പറയുന്നു. 'ക്ഷീണം അഭിനയിച്ച് റസ്റ്റോറൻറിന് പുറത്ത് പോകാൻ അയാൾ ശ്രമിച്ചു. പക്ഷേ ജീവനക്കാർ തടഞ്ഞ് നിർത്തി. പിന്നാലെ പണം ഹോട്ടൽ മുറിയിലാണെന്നും എടുത്തിട്ട് വരാമെന്നും അയാൾ പറഞ്ഞു. എന്നാൽ, പണം നൽകാതെ വിടില്ലെന്ന് അറിയിച്ചപ്പോൾ അയാൾ ഹൃദയാഘാതം വന്നതായി അഭിനയിച്ച് നിലത്ത് വീണു. പക്ഷേ, എൽ ബ്യൂൺ കോമറിലെ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തിയത് ആംബുലൻസുമായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഐഡാസിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ഇയാളെ വിലങ്ങ് വച്ച് കൊണ്ടുപോവുകയായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (6 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends