Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

അറബ് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേല്‍... ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രായേല്‍

21 OCTOBER 2023 06:28 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രായേല്‍. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെയുള്ള മിഡില്‍-ഈസ്റ്റ്/ അറബ് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതുകൂടാതെ, പല മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും മാലിദ്വീപും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.ഇതിനിടെ ഈജിപ്ത് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള റഫ അതിര്‍ത്തി തുറന്നത് യുദ്ധത്തിനിടെയിലെ ആശ്വാസ വാര്‍ത്തയായി.

വിദേശത്തുള്ള ഇസ്രായേലികള്‍ അപകടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ദേശീയ സുരക്ഷാ കൗണ്‍സിലും വിദേശകാര്യ മന്ത്രാലയവും സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ലോകത്തെ പല രാജ്യങ്ങളിലും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ അറബ് രാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം വര്‍ദ്ധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. യഹൂദ, ഇസ്രായേലി ചിഹ്നങ്ങള്‍ക്കെതിരെ അക്രമം വര്‍ധിച്ചു. ലോകമെമ്പാടുമുള്ള ഇസ്രയേലികളുടെയും ജൂതന്മാരുടെയും നാശം ആഹ്വാനം ചെയ്യുന്നതും തീവ്രമായിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്.

ഈ യുദ്ധവുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍, മിഡില്‍ ഈസ്റ്റിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഉദ്യോഗസ്ഥരെ ഈജിപ്ത് ക്ഷണിച്ചിട്ടുണ്ട്. ഇന്ന് ഈജിപ്തില്‍ ചേരുന്ന യോഗത്തില്‍ സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുമെന്നും വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിര്‍ദേശം കൊണ്ടുവരാമെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പലസ്തീന്‍ അതോറിറ്റി എന്നിവയുടെ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ഇറ്റലി, സ്‌പെയിന്‍, ഗ്രീസ്, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും പങ്കെടുക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ അല്‍-അഹ്‌റം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്നുണ്ടെന്നും വിവരമുണ്ട്.

അതേസമയം അമേരിക്കയുടെ ഇടപെടലിന് പിന്നാലെ ഈജിപ്തിലെ റഫ അതിര്‍ത്തിയിലൂടെ മാനുഷിക സഹായത്തിനായി ആദ്യ ട്രക്ക് ഗാസയിലേക്കെത്തി. ശനിയാഴ്ചയാണ് അതിര്‍ത്തി ആദ്യമായി തുറന്നത്. ഇതോടെ ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനും ക്ഷാമം നേരിടുന്ന പലസ്തീനികള്‍ക്ക് ഇതിലൂടെ സഹായം ലഭിക്കും. മൂവായിരത്തോളം ടണ്‍ സഹായ സാമഗ്രികളുമായി 200 ലധികം ട്രക്കുകള്‍ ഗാസയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പില്‍ നിന്ന് റോക്കറ്റ് ആക്രമണ പരമ്പര നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇസ്രയേലിനു നേരെ നടത്തിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഇസ്രയേലിനെതിരായ സൈനിക നടപടിയാണിതെന്നും ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഹമാസ് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഇത് മാത്രമല്ല, ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും ചില സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഈ യുദ്ധത്തില്‍ ഇരുപക്ഷത്തുമുള്ള നൂറുകണക്കിന് ആളുകള്‍ മരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends