Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം, കൈയ്യും കാലുമില്ല...ഗാസയിലെ മോര്‍ച്ചറികളിൽ നിന്ന് ഭയാനക കാഴ്ച്ച.! നിലവിളിച്ച് പിഞ്ചുകുട്ടികൾ, ഗാസയിലെ 95 ശതമാനം കുട്ടികളും യുദ്ധത്തിന്റെ മാനസിക പ്രത്യാഘാതങ്ങളുമായി ജീവിക്കുന്നവർ

22 OCTOBER 2023 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഒരൊറ്റ ശിശു പോലും അവശേഷിക്കുമോ എന്ന വിധം തരിപ്പണമായിരിക്കുന്നു ഗാസ. കുഞ്ഞുമക്കളെ നഷ്ടപ്പെട്ട ആനേകായിരം അച്ഛനമ്മമാര്‍. ആശുപത്രി മോര്‍ച്ചറികള്‍ നിറയെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. ആശുപത്രി വരാന്തകളില്‍ വരെ ഗുരുതര പരിക്കേറ്റ കുട്ടികള്‍. ഇസ്രായേല്‍ ബോംബ് ആക്രമണത്തില്‍ ഗാസയില്‍ ഓരോ 15 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്നതായാണ് പലസ്തീന്‍ സന്നദ്ധ സംഘടന വ്യക്തമാക്കുന്നത്. ഇവിടെ പ്രതിദിനം നൂറോളം കുട്ടികള്‍ കൊല്ലപ്പെടുന്നു. ഇതുവരെ ആയിരത്തിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ 95 ശതമാനം കുട്ടികളും യുദ്ധത്തിന്റെ മാനസിക പ്രത്യാഘാതങ്ങളുമായി ജീവിക്കുന്നവരാണ്. കൈകാലുകള്‍ നഷ്ടപ്പെട്ടും ബോധം നഷ്ടപ്പെട്ടും മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കുന്ന അനേകായിരം പലസ്തീനിയന്‍ കുഞ്ഞുങ്ങളെ ഇവിടെ കാണാം. ഗാസായിലും പാലസ്തീന്റെ വിവിധ പ്രദേശങ്ങളിലും കുട്ടികളുടെ മൃതശരീരങ്ങള്‍ തിങ്ങിനിറയുന്ന ഭയാനകമായ കാഴ്ചയാണ്. യുദ്ധഭൂമിയിലുള്ള പോരാളികള്‍ പരസ്പരം ആക്രമണം നടത്തി മരിക്കുന്നതുപോലെയല്ല നിസഹായരായ കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്ന കിരാതനടപടികള്‍.യുദ്ധം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഗാസയില്‍ അഞ്ചു വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിപോലും അവശേഷിക്കാനിടയില്ല.

ഗാസയില്‍ നിന്ന് ഒരു ജനാവലിയും വംശവും തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷം 12 ദിവസം പിന്നിടുമ്പോള്‍, വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ഉപരോധത്തിലായ ഗാസയില്‍ കഴിയുന്ന 20 ലക്ഷത്തിലേറെ പലസ്തീന്‍കാരുടെ ദുരിതത്തിനു ശമനമില്ല. അടിയന്തര സഹായമെത്തിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയെങ്കിലും എന്നുണ്ടാകുമെന്നു വ്യക്തമല്ല. സുരക്ഷിതമേഖലയെന്നു പ്രഖ്യാപിച്ച തെക്കന്‍ ഗാസ അടക്കം മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഇന്നു രാവിലെയും ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി.

ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതില്‍ നാലിലൊന്നും കുട്ടികളാണ്. ഗാസ സിറ്റിയിലെ ആശുപത്രിക്കുനേരെയുണ്ടായ മനുഷ്യത്വരഹിതമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 550 കുട്ടികള്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായ ഗാസയുടെ ജനസംഖ്യയില്‍ വലിയൊരു ശതമാനവും കുട്ടികളാണെന്നതുകൂടി ഓര്‍മിക്കണം.
കൂട്ടക്കൊലകള്‍ക്കു പിന്നാലെ സ്വന്തം വീട്ടില്‍നിന്നും പിറന്ന നാട്ടില്‍നിന്നും പലായനം ചെയ്യേണ്ടിവരുന്ന കുട്ടികളുടെ ദയനീയാവസ്ഥ അതീവ സങ്കടകരമാണ്.

സ്‌കൂളുകള്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി മാറുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയാണ്. സംഘര്‍ഷത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് കുട്ടികള്‍ക്കാണെന്ന് ഒക്ടോബര്‍ 13ന് യുനിസെഫ് പുറത്തുവിട്ട പ്രസ്താവനയിലും ചൂണ്ടിക്കാട്ടിയിരുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 23 ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസായില്‍ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസില്‍ താഴെയുള്ളവരാണ്. 2022 ല്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടന നടത്തിയ പഠനമനുസരിച്ച് ഗാസയില്‍ ജീവിക്കുന്ന അഞ്ചില്‍ നാല് കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നുണ്ട്. കുട്ടികളുടെ മരണത്തിന് നിരന്തരം സാക്ഷ്യം വഹിക്കുന്നതിനാല്‍ പകുതിയിലധികം കുട്ടികളിലും ആത്മത്യ പ്രവണതയുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട നാലു ലക്ഷം പേരെ സ്‌കൂളുകളിലാണ് ഐക്യരാഷ്ട്ര സംഘടന പാര്‍പ്പിച്ചിരിക്കുന്നത്. ഗാസയില്‍ യുഎന്‍ നേതൃത്വത്തിലുള്ള നാല് സ്‌കൂള്‍ ഇതിനകം ആക്രമണത്തില്‍ തകര്‍ന്നു. കൂടാതെ പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കാന്‍ മതിയായ ആശുപത്രികളോ മറ്റുസംവിധാനങ്ങളോ ഇല്ലെന്ന് യുനിസെഫ് പറയുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും മതിയായ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്നില്ലെന്നും യുനിസെഫ് പറഞ്ഞിരുന്നു.ഗാസയില്‍ കുടിവെള്ളം ലഭിക്കുന്ന ആറ് കിണറുകള്‍, മൂന്ന് പമ്പിംഗ് സ്റ്റേഷനുകള്‍ ആറ് ജലസംഭരണികള്‍ എന്നിവ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. പത്ത് ലക്ഷം പേര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന സംവിധാനങ്ങളാണ് ആക്രമണത്തിലൂടെ ഇസ്രയേല്‍ തകര്‍ത്തതെന്ന് യുനിസെഫ് ചൂണ്ടികാണിക്കുന്നു.

ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് അവശ്യ മരുന്നുകളും ഇന്ധനവും ലഭിക്കാതായതോടെ ഗാസയിലെ ഏക അര്‍ബുദ ആശുപത്രി അടച്ചുപൂട്ടിക്കഴിഞ്ഞു. റേഡിയോളജി പോലുള്ള സേവനങ്ങള്‍ ഇതിനകംതന്നെ നിലച്ചു. കീമോതെറാപ്പി ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ തീരാറായി. 9000 അര്‍ബുദ രോഗികളെയാണ് ഇത് ബാധിക്കുക. ഇസ്രായേല്‍ ഗാസയിലേക്കുള്ള വൈദ്യുതിയും ഇന്ധനവിതരണവും ദിവസങ്ങള്‍ക്ക്മുമ്പുതന്നെ തടഞ്ഞു. പ്രാദേശിക പവര്‍ പ്ലാന്റ് ഒരാഴ്ച മുമ്പ് അടച്ചുപൂട്ടി.

സംഘര്‍ഷം 12 ദിവസം പിന്നിടുമ്പോള്‍, വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ഉപരോധത്തിലായ ഗാസയില്‍ കഴിയുന്ന 20 ലക്ഷത്തിലേറെ പലസ്തീന്‍കാരുടെ ദുരിതത്തിനു ശമനമില്ല. അടിയന്തര സഹായമെത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയെങ്കിലും എന്നുണ്ടാകുമെന്നു വ്യക്തമല്ല. സുരക്ഷിതമേഖലയെന്നു പ്രഖ്യാപിച്ച തെക്കന്‍ ഗാസ അടക്കം മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഇന്നു രാവിലെയും ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി. യുദ്ധം ഓരോ ദിവസവും കലശലായിക്കൊണ്ടിരിക്കെ ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരുടെ എണ്ണം ഏറിവരികയാണ്.

വയോധികരുടെ സംരക്ഷജോലിയിലുള്ള ആയിരത്തിലേറെ ഇന്ത്യാക്കാര്‍ അടുത്തയാഴ്ചയോടെ മടങ്ങിവരും. ഇതില്‍ 400 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. ഇസ്രയേലില്‍നിന്ന് അഞ്ച് വിമാനത്തിലായി 1,200 ഇന്ത്യക്കാരെ ഇതോടകം മടക്കിയെത്തിച്ചുകഴിഞ്ഞുപ. വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 3478 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം പറയുന്നു. 12,000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 1300 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends