Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രയേലിനോട് യുദ്ധ ആഹ്വാനവുമായ് ഹിസ്ബുള്ള;ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരും, ഒളിപ്പോരാളികളെ ഇറക്കിയെന്ന് ഹിസ്ബുള്ള നേതാവിന്റെ പ്രഖ്യാപനം,ഇസ്രയേല്‍ വിരിച്ച വലയില്‍ കുടുങ്ങി ഭീകര കൂട്ടം,ഇറാന് വഴിയേ തരുന്നുണ്ടെന്ന് നെതന്യാഹു

22 OCTOBER 2023 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗാസയില്‍ തങ്ങളുടെ സേന ഇരച്ചുകയറിക്കഴിഞ്ഞു. ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരും. ഇസ്രായേലിനെതിരെ യുദ്ധാഹ്വാനവുമായി ഹിസ്ബുള്ള. ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള യുദ്ധക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഇസ്രയേലിന്റെ കെണിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനും ഹിസ്ബുള്ളയ്ക്കും കുറിവെച്ചിട്ടുണ്ട് ബെഞ്ചമിന്‍ നെതന്യാഹു.

നിനച്ചിരിക്കാതെയുള്ള ഹമാസ് ആക്രമണത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഹമാസിനെ ഒതുക്കിനായില്ലെങ്കില്‍ കസേര തെറിക്കും എന്ന അവസ്ഥയിലാണ് നെതന്യാഹുവിന്റെ നില. ഇതോടെ ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരായ ഇറാനേയും ഹിസ്ബുള്ളയേയും തീര്‍ക്കാനാണ് നെതന്യാഹു നീക്കം നടത്തുന്നത്. ഇതിന് അമേരിക്കയുടെ പൂര്‍ണപിന്തുണയും ഉണ്ട്.

ഇറാന്റെ പിന്തുണ ലഭിക്കുന്ന നാല് രാജ്യങ്ങളില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ലബനാനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് നേര്‍ക്ക് 100 ല്‍ അധികം ഷെല്ലുകളാണ് വര്‍ഷിച്ചത്. ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമാണ് ഹിസ്ബുള്ള യുദ്ധത്തിലേക്കെന്ന് പ്രഖ്യാപിച്ചത്. സിറിയ, ഇറാഖ്, ലബനാന്‍,ഇറാന്‍ എന്നിവടങ്ങളില്‍ ആയിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച നാല് രാഷ്ട്രങ്ങളിലും ഇറാന്റെ പിന്തുണ ലഭിക്കുന്ന മേഖലകള്‍ തന്നെ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാനെതിരെ ആണ് ഇസ്രായേല്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ലബനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നൂറില്‍ അധികം ഷെല്ലുകള്‍ ആയിരുന്നു ഇസ്രായേല്‍ വര്‍ഷിച്ചത്. ഹെലികോപ്റ്റര്‍ ആക്രമണവും ഇസ്രായേല്‍ നടത്തി. രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരുന്നു ഇത്. ഇതിനിടെ ലബനനില്‍ നിന്ന് ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് അവരുടെ പലസ്തീന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധം എങ്ങനെ വേണം എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഹിസ്ബുള്ള നല്‍കിയിട്ടുള്ളത് എന്നായിരുന്നു പാലസ്തീന്‍ പോപ്പുലര്‍ റസിസ്റ്റന്‍സ് കമ്മീറ്റീസ് പ്രതികരിച്ചത്. ലബനാനിലെ പലസ്തീന്‍ ക്യാമ്പ് ആയ ബദാവിയില്‍ അഹ്ലാദ പ്രകടനങ്ങളും നടന്നു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ പാര്‍ട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വര്‍ഷമായി സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്ബുള്ളക്ക് സഹായകമായിട്ടുണ്ട്.

1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. ശേഷം ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങള്‍ ഹിസ്ബുല്ലയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. വന്‍തോതിലുള്ള ചാവേര്‍ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധര്‍ കണക്കാക്കുന്നത്. തെക്കന്‍ ബെയ്‌റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുല്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends