Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സയനൈഡ് കെമിക്കൽ ബോംബ്... ഇസ്രായേലികളെ ആക്രമിക്കാൻ പദ്ധതി... തെളിവുകൾ ലഭിച്ചത് കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന്...ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്... ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്....

23 OCTOBER 2023 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

യുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് . ശത്രുവിനെ വീഴ്ത്താൻ പാലിക്കേണ്ട മാനുഷിക രീതികൾ ഒന്നും തന്നെ ഇപ്പോൾ ഇസ്രയേലും പലസ്തീനും കാണിക്കുന്നില്ല . ഇരുഭാഗത്തും മരിച്ചു വീഴുന്നത് നിരപരാധികളായ സാധാരണക്കാരാണ്. ഏതൊരു യുദ്ധം ഉണ്ടായാലും അവിടങ്ങളിലെല്ലാം മനുഷ്യാവകാശങ്ങൾ ചവിട്ടി അരയ്ക്കപ്പെടും. യുദ്ധമുഖങ്ങളിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ കുട്ടികളാകും കൂടുതൽ. ഗസ്സ യുദ്ധമുനമ്പായി മാറിയതോടെ ബോംബ് വീണ് മരിക്കുമെന്ന ഭീതിയിൽ പതിനായിരക്കണക്കിന് കുട്ടികളുണ്ട്. ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുമ്പോൾ ബാലാവകാശങ്ങൾക്കെല്ലാം പുല്ലുവിലയാണ് ഉള്ളത്.ഗസ്സ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

 

ഫലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ 1700 കുട്ടികളും വെസ്റ്റ് ബാങ്കിൽ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.ഇപ്പോഴിതാ മറ്റൊരു റിപ്പോർട്ട് കൂടെയാണ് പുറത്തു വന്നിരിക്കുന്നത് .ഹമാസ് ഭീകരർ സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്‌ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് കണ്ടെത്തിയയുഎസ്ബികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് യുഎസ്ബികൾ കണ്ടെത്തിയതായും അതിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സ്ഥിരീകരിച്ചു.

ഐഎസ്, അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങൾക്കെതിരെ സയനൈഡ് ബോംബുകൾ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച് രാസബോംബുകൾ എങ്ങനെ വിന്യസിക്കാമെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയിൽ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിർദ്ദേശങ്ങളും യുഎസ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ തങ്ങൾ നടത്തിയതായാണ് ഇസ്രായേൽ വ്യോമസേന ശനിയാഴ്ച വ്യക്തമാക്കിയത്. കരയുദ്ധം ആരംഭിക്കുന്ന സമയത്തും ഹമാസിൻ്റെ താളവങ്ങളിൽ വ്യോമാക്രമണം തുടരുമെന്നും ഇസ്രായേൽ വ്യോമസേന പറഞ്ഞു. ഗാസാ മുനമ്പിൽ പ്രത്യേകിച്ചും വടക്കൻ മേഖലയിൽ ഇസ്രായേൽ കനത്ത ബോംബക്രമണം നടത്തിവരികയാണ്.

 

വലിയ നാശനഷ്ടങ്ങളാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. മറുപടിയായി ഹമാസും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം തുടരുകയാണ്.ഗാസാ മുനമ്പിന് സമീപത്തുള്ള ഇസ്രായേൽ പ്രദേശങ്ങളിൽ നിന്നും തങ്ങളുടെ പൗരന്മാരെ ഇസ്രായേൽ ഒഴിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ വലിയ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങൾ കരുതുന്നു. ഒൿടോബർ ഏഴിന് ഇസ്രായേൽ മേഖലകളിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ഇസ്രായേൽ. ഈ ബന്ധികളെ ഗാസാ മുനമ്പിലെ വിവിധ സ്ഥലങ്ങളിലാണ് ഹമാസ് പാർപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ പ്രവേശിച്ച് ബന്ധികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയത്തിൽ അവസാനിക്കുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിനെതിരെ ഹമാസ് തീവ്രവാദികൾ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ചിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും ഇസ്രായേൽ സേന അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends