Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

'മത്സ്യകന്യക'യെ കണ്ട് നടുങ്ങി പ്രദേശവാസികൾ; സമുദ്ര സസ്തനിയാണെന്ന് വിദഗ്ദർ; ശാസ്ത്രലോകത്തെ നടുക്കി ആ കാഴ്ച!!!!

23 OCTOBER 2023 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

കുഞ്ഞുനാൾ മുതൽ തന്നെ പല ഫാന്റസി സിനിമകളിലും കാർട്ടൂണുകളിലുമെല്ലാം കാണുന്ന ഒന്നാണ് മത്സ്യകന്യക. എന്നാൽ കണ്ട നാൾ മുതൽ നമുക്കെല്ലാവർക്കും ഉള്ള ഒരു സംശയവുമാണ് മത്സ്യകന്യക ഉണ്ടോ അതോ ഇല്ലയോ. അതോ നമ്മുടെ മിഥ്യ ആണോ അത് എന്നെല്ലാം നമുക്കുളളിൽ ഉയർന്ന് വരുന്ന ചോദ്യങ്ങളാണ്. എന്നാൽ നമ്മൾ കാണുന്ന ഫാന്റസി ചിത്രങ്ങളിലെല്ലാം മത്സ്യകന്യക എന്നത് ഒരു ജലജീവിയാണ്. ഇവയ്ക്ക് അരയ്ക്ക് മുകളിലേക്ക് മനുഷ്യസ്ത്രീയുടെ ശരീരവും താഴേക്ക് മത്സ്യത്തിന്റെയോ ഡോൾഫിന്റെയോ മറ്റേതെങ്കിലും ജലജീവിയുടേതോ ശരീരവുമാണുള്ളത്. ലോകത്തിലെ പല സംസ്കാരങ്ങളിലും ഇതിനു സമാനമായ സങ്കല്പങ്ങളുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ അതുപോലൊരു മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്ര ജീവിയെ കണ്ടെത്തി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പാപ്പുവ ന്യൂ ഗിനിയയിലെ ബിസ്മാർക്ക് കടലിലെ സിംബെറി ദ്വീപിലാണ് മത്സ്യകന്യകയോട് സാമ്യമുള്ള വിചിത്രമായ അഴുകിയ പിണ്ഡം കണ്ടെത്തിയത്. പ്രദേശവാസികൾ 'മത്സ്യകന്യക'യാണെന്ന് അവകാശപ്പെട്ടപ്പോൾ സമുദ്ര സസ്തനിയാണെന്നും എന്നാൽ, എന്ത് തരം ജീവിയാണെന്ന് വ്യക്തമല്ലെന്നുമാണ് വിദഗ്ദർ പറയുന്നത്. ഈ അജ്ഞാത ജീവിയുടെ മൃതശരീരം തീരത്ത് അടിഞ്ഞതിന്റെ ദൃശ്യങ്ങൾ "New Irelanders Only" എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെയാണ് നിരവധി പേർ ഷെയർ ചെയ്യുകയും ചിത്രങ്ങൾ വൈറലാവുകയും ചെയ്തത്. എന്നാൽ റിപ്പോട്ടുകൾ പറയുന്നത് തീരത്തടിഞ്ഞ മൃതശരീരത്തിന് മത്സ്യകന്യകയുടെ രൂപമാണുള്ളത് എന്നാണ്.

"ഇന്ന് രാവിലെ സിംബെറി ദ്വീപിലെ കടൽത്തീരത്ത് ഒരു മത്സ്യകന്യകയുടെ ആകൃതിയിലുള്ള വിചിത്രമായ ചത്ത കടൽ ജീവി. ഈ ജീവിയെ തിരിച്ചറിയാൻ വിശദീകരണമുള്ള ആരെങ്കിലും?" ഇങ്ങനെയായിരുന്നു      "New Irelanders Only " എന്ന ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ചിത്രത്തിന് താഴെയുള്ള ക്യാപ്ഷൻ. എന്നാൽ ഇത് ഒരുതരം 'ഗ്ലോബ്സ്റ്റർ' ആണെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കരയ്ക്ക് അടിഞ്ഞ മാംസപിണ്ഡത്തിൻറെ യഥാർത്ഥ രൂപം തിരിച്ചറിയാൻ കഴിയാത്തവിധം ജീർണ്ണിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ജീവിയുടെ തലയുടെ ഭൂരിഭാഗവും അതിൻറെ ശരീരത്തിൻറെ വലിയൊരു ഭാഗവും ഉണ്ടായിരുന്നില്ല. പ്രദേശവാസികൾ ഇതിനെ സംസ്കരിക്കും മുമ്പ് അളന്ന് തിട്ടപ്പെടുത്താത്തതിനാൽ ഇതിൻറെ വലിപ്പത്തെ കുറിച്ചോ ഭാരത്തെ കുറിച്ചോ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിൻറെ ഡിഎൻഎ സാമ്പിൾ രേഖരിക്കാത്തതിനാൽ ഇതിനെ തിരിച്ചറിയാനുള്ള സാധ്യതയും ഇല്ലാതായി.

എന്നാൽ "നിഗൂഢമായ വെളുത്ത പിണ്ഡം, നിർവചനം അനുസരിച്ച്, ഒരു ഗ്ലോബ്സ്റ്റർ ആയി കണക്കാക്കപ്പെടുന്നു, ഇതാണ് കടൽ മാംസത്തിന്റെ പിണ്ഡം, ചിലപ്പോൾ വിവിധ ജീർണാവസ്ഥകളിൽ ബീച്ചുകളിൽ കാണപ്പെടുന്നത്, എന്നാണ് ന്യൂയോർക്ക് പോസ്റ്റ് എന്ന ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. സ്ക്വാറ്റ്‌ലാന്റിലെ സെൻറ് ആൻഡ്രൂസ് സർവകലാശാലയിലെ സമുദ്ര സസ്തനി വിദഗ്ധനായ "സാഷ ഹൂക്കർ" ന്യൂയോർക്കിലെ ലൈവ് സയൻസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് "ഇത് വളരെ ദ്രവിച്ച സെറ്റേഷ്യൻ പോലെ കാണപ്പെടുന്നു" എന്നായിരുന്നു.

കാഴ്ചയിൽ ഇതൊരു സമുദ്രസസ്തനിയെ പോലുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ ഹെലിൻ മാർഷ് ലൈവ് സയൻസിനോട് വിശതീകരിച്ചു. തിമിംഗലങ്ങൾ, ഡോൾഫിനുകൾ എന്നിവയുടെ ചർമ്മം മരിച്ച ശേഷം നിറം മാറുമെന്നും ഇവർ കൂട്ടിച്ചേർത്തു. അതിഭീമാകാരമായ നീരാളികളെ പോലെയുള്ള ഗ്ലോബ്സ്റ്റർ നേരത്തെ തീരഞ്ഞ് അടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മത്സ്യകന്യകയുടെ രൂപത്തിലുള്ളവയെ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്.

യുകെയിലെ തിമിംഗല, ഡോൾഫിൻ കൺസർവേഷനിലെ ഗവേഷകനായ "എറിക് ഹോയ്റ്റ്", പറഞ്ഞത് ഗ്ലോബ്സ്റ്റർ ഒരു ഡുഗോംഗ് അല്ലെങ്കിൽ കടൽ പശുവാണെന്ന് വിശ്വസിക്കുന്നു. വീണ്ടെടുക്കപ്പെട്ടതെല്ലാം "ആഴ്ചകളായി" മരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. 1896 ൽ യുഎസിലെ ഫ്ലോറിഡയിൽ സെൻറ്. അഗസ്റ്റീൻ തീരത്താണ് ആദ്യമായി ഇത്തരമൊന്ന് അടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇതുവരെയും ഇതെന്താണെന്ന് വ്യക്തമാക്കാൻ ശാസ്ത്രസമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ചിലപ്പോൾ ഇവ കാലങ്ങളോളം കടലിൽ കിടന്ന് അഴുകിയ തിമിംഗലങ്ങളാകാനും സാധ്യതയുണ്ട്.

"വ്യക്തമായി ഇത് ഒരുതരം മത്സ്യമോ ​​കടൽ ജീവിയോ ആണ്. ഇത് തീർച്ചയായും ഒരു മത്സ്യകന്യകയല്ല, ഒരു മത്സ്യകന്യകയ്ക്ക് പ്രത്യേകമായ ഒരു സവിശേഷതയുമില്ല," എന്നും "ഇത് നോക്കുമ്പോൾ, ഒരു ചത്ത സ്രാവോ അല്ലെങ്കിൽ തിമിംഗലമോ ആകാം എന്ത് ആളുകൾ പറയുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends