Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബൈഡനും ഇസ്രയേലും ഒന്നിച്ച് തീർക്കുന്നു... ഹിസ്ബുള്ള ചാമ്പലായി... ഹമാസിനെ തീർക്കുന്നതിങ്ങനെ

23 OCTOBER 2023 09:28 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നതോടെ പൂർണ്ണ യുദ്ധമാകുമെന്ന ആശങ്ക ശക്തം. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നതിനിടെ ഗാസയിലെ ജനങ്ങള്‍ക്കുള്ള മാനുഷികമായ സഹായങ്ങള്‍ തുടരുമെന്ന് യു.എസും ഇസ്രയേലും. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്.

വൈറ്റ് ഹൗസ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഗാസ വിഷയത്തില്‍ നെതന്യാഹൂവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് അമേരിക്ക, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റാലി, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വീണ്ടും പിന്തുണ അറിയിച്ചു. 'ഭീകരര്‍ക്കെതിരെ സ്വയം പ്രതിരോധം എല്ലാവരുടെയും അവകാശമാണെന്നാണ' ഇതിന് സഖ്യം നല്‍കുന്ന വിശദീകരണം.

എന്നാല്‍ രാജ്യാന്തര ചട്ടങ്ങള്‍ പരിഗണിച്ച് ജനങ്ങളെ സംരക്ഷിക്കുമെന്നും സഖ്യം വ്യക്തമാക്കി. യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രയേൽ അതിർത്തിയിലെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ഇസ്രയേലിന് ഇറാന്റെ ഭീഷണി. കാര്യങ്ങൾ ഈ നിലയിലെത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു.

അതേസമയം, ഗാസയിലെ ഹമാസിനു നേര്‍ക്കും സിറിയയില്‍ നിന്ന് ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണം തുടരുകയാണ്. ഹമാസിന്റെ ഉപമേധാവിമാരില്‍ ഒരാളായ മുഹമ്മദ് കതാമഷ് ഇന്നലെ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

അതിര്‍ത്തിയില്‍ ഹമാസിനെ സഹായിക്കുന്ന ഹിസ്ബുള്ളയുടെ ഒരു സെല്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. അതിര്‍ത്തിയിലെ ഒരു തുറമുഖവും ഇസ്രയേലിന്റെ ആക്രമണത്തില്‍ തുടരുന്നു. അതൊരു പിഴവായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. 17 ദിവസത്തിനിടയിലെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ്‌ ഇന്നലെ ഗാസയിൽ നടത്തിയത്.

നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നിർവധിപ്പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കുണ്ട്. കടന്നു കയറിയ ശത്രുവിനെ വധിച്ചുവെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മുപ്പതു പേർ കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരണസംഖ്യ അയ്യായിരത്തിലേക്ക് അടുക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 1800 ലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉണ്ട്.

ഗാസയില്‍ വെടിനിര്‍ത്തലുണ്ടാവില്ലെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഹമാസ് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സേനയുടെ യഹലോം യൂണിറ്റ് ശേഖരിച്ചുവരികയാണ്. റിമോട്ടില്‍ പ്രവര്‍ത്തിക്കാവുന്ന ഏഴ് കിലോയോളം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു സ്‌കൂള്‍ ബാഗ് സേന കണ്ടെടുത്തു.

അതിനിടെ, ഈജിപ്തിലെ റാഫാ അതിര്‍ത്തി വഴി അവശ്യസാധനങ്ങളും മരുന്നുകളുമായി 14 ട്രക്കുകള്‍ ഗാസ മുനമ്പിലെത്തി. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലും യുദ്ധ സാഹചര്യം ആണ്. വർഷങ്ങൾക്കു ശേഷമാണ് ഇന്നലെ ഇസ്രയേൽ ഇവിടെ വ്യോമാക്രമണം നടത്തിയത്. പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന സൂചനയിൽ പശ്ചിമേഷ്യയിൽ അമേരിക്ക മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ്. ഗാസയിലെ കരയുദ്ധം നീട്ടിവെക്കാൻ അമേരിക്ക ഇസ്രയേലിനെ ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്.

ഇസ്രയേലില്‍ നിന്നുള്ള രക്ഷാദൗത്യമായ ഓപറേഷന്‍ അജയ്-യുടെ ഭാഗമായി ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. 143 യാത്രക്കാരാണ് വിമാനത്തിലുള്ളത്. അതില്‍ രണ്ടു പേര്‍ നേപ്പാളികളാണ്. മുന്‍പ് ടെല്‍ അവീവില്‍ നിന്നെത്തിയ അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കുട്ടികളടക്കം 1200 പേര്‍ ഡല്‍ഹിയിലെത്തിയിരുന്നു.

ഗാസയില്‍ ഇതുവരെ 4,651 പേര്‍ കൊല്ലപ്പെട്ടുവെന്നും 14,254 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. 93 പലസ്തീന്‍ പൗരന്മാരും കൊല്ലപ്പെട്ടു. 1,650 പേര്‍ക്ക് പരിക്കേറ്റുവെന്നും മന്ത്രാലയം അറിയിച്ചു. ജെനറേറ്ററുകൾക്ക് ഇന്ധനം കിട്ടിയില്ലെങ്കിൽ ഗാസയിൽ തീവ്ര പരിചരണത്തിലുള്ള 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാകുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends