Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസിനെ തീര്‍ത്തുകെട്ടിയില്ലങ്കില്‍ നെതന്യാഹുവിന്റെ ഭാവി തുലാസില്‍;മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോയെന്ന് ഭയം,പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടുന്നു?,ബെഞ്ചമിന്‍ നെതന്യാഹുവിന് അഗ്നിപരീക്ഷ,ഹമാസിനെ തീര്‍ക്കാന്‍ അറ്റകൈം പ്രയോഗത്തിന് നെതന്യാഹു

24 OCTOBER 2023 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ജയിച്ചേ മതിയാകൂ. ഇത് ബെഞ്ചമിന്‍ നെതന്യാഹുവിന് നിര്‍ണായകം. അല്ലെങ്കില്‍ ചാരസംഘടന മൊസാദ് നെതന്യാഹുവിനെ തീര്‍ക്കും. ഭരണകൂടത്തില്‍ ആര് വരുന്നോ അവരോടല്ല രാജ്യത്തോടാണ് മൊസാദിന് കൂറ്. ഇസ്രേയേലിന് നേരെ ഉയരുന്ന ഒരു കൈയ്യും പിന്നെ ഉണ്ടാകില്ല. ഉയരുന്ന കൈയ്യല്ല തലയെടുക്കും മൊസാദ്. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടന്ന ആഭ്യന്തര യുദ്ധം മുതലെടുത്താണ് ഹമാസ് ആക്രണം പദ്ധിതിയിട്ടതും നടപ്പാക്കിയതും. യുദ്ധം മുറുകുന്നതില്‍ നെതന്യാഹുവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇസ്രയേല്‍ ജനത തന്നെ നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ത്തുന്നുണ്ട്.നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മൊസാദ് തനിക്കെതിരെ നീക്കം നടത്തുമോ എന്നതാണ് നെതന്യാഹു ഭയപ്പെടുന്നത്. അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി കസേര ഇളകിത്തുടങ്ങും. ഹമാസ് ആക്രമണം മൊസാദിനും തീരാകളങ്കമായ് മാറിയിട്ടുണ്ട്. ഹമാസ് ഇനി ഭൂമുഖത്ത് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് നെതന്യാഹു യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ആ വാക്ക് പാലിക്കപ്പെട്ടില്ലെങ്കില്‍ മൂപ്പരുടെ ഭാവി തുലാസിലാകും. മൊസാദ് നെതന്യാഹുവിനെതിരെ തിരിയും. ഇത് ആദ്യമായല്ല മൊസാദ് നെതന്യാഹുവിനെതിരെ നീക്കം നടത്തുന്നത്. ഏപ്രിലില്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്നു. അന്ന് ജനങ്ങളുടെ പ്രതിഷേധത്തിന് മൊസാദിന്റെ പന്തുണ ഉണ്ടായിരുന്നു. പെന്റഗണാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പെന്റഗണില്‍ നിന്ന് ചോര്‍ന്നതായി പ്രചരിക്കപ്പെട്ട രഹസ്യരേഖകഖളിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

യുക്രൈന്‍ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട യു.എസ് ഇടപെടലുകള്‍ വിവരിക്കുന്ന രഹസ്യരേഖകള്‍ ട്വിറ്റര്‍, ടെലഗ്രാം അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പെന്റഗണില്‍ നിന്നുള്ള രഹസ്യരേഖകളായിരുന്നു ഇത്. ആധികാരികമെന്ന് തോന്നിക്കുന്ന രേഖകളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നെതന്യാഹു ഭരണകൂടത്തിന്റെ ജുഡിഷ്യല്‍ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മൊസാദ് പിന്തുണയ്ക്കുന്നുണ്ടെന്ന് രഹസ്യരേഖയില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന പൗരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നിരവധി ഉദ്യോഗസ്ഥര്‍ മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൊസാദ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഇത്. അഞ്ച് മുന്‍ തലവന്മാര്‍ അടക്കം നൂറുകണക്കിന് മുന്‍ മൊസാദ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നിറയെ കള്ളങ്ങളാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നുമാണ് നെതന്യാഹുവിന്റെ ഓഫിസ് അന്ന് പ്രതികരിച്ചത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രകടനങ്ങളിലും മറ്റ് ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ മൊസാദ് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ മൊസാദും നെതന്യാഹും മുന്‍പ് പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട്. നെതന്യാഹു ഭരണകൂടത്തിനെതിരെ മൊസാദിന്റെ നിരവധി ഉദ്യോഗസ്ഥര്‍ വിമര്‍ശനവുമായ് രംഗത്ത് വന്നിട്ടുണ്ട്.

ഇസ്രയേല്‍ഹമാസ് യുദ്ധം നെതന്യാഹുവിന് നിര്‍ണായകമാണ് അതോടൊപ്പം അഗ്‌നിപരീക്ഷണവും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ശക്തനായ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു പൊതുവേ കരുതപ്പെടുന്നത്. തോല്‍വിയുടെ പടിക്കല്‍നിന്ന് വിജയം പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവാണ് 'ദി മജീഷ്യന്‍' എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചത്. ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തിയത് 'മിസ്റ്റര്‍ സെക്യൂരിറ്റി എന്ന പേരും. പക്ഷേ, ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേറ്റു. നിലവില്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നാണ് മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യേര്‍ ലാപ്പിഡ് പറഞ്ഞത്. അതിനര്‍ഥം ആസമയം വരും എന്ന് തന്നെയാണ്. യുദ്ധാനന്തരം നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ തുടര്‍ന്നാല്‍ അതിശയം എന്ന് തന്നെയാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടിവരും എന്ന് തന്നെയാണ് അവര്‍ പറയുന്നത്.

നെതന്യാഹുവിനെ സംബന്ധിച്ച് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. വിവാദമായ ജ്യുഡീഷ്യല്‍ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഹമാസിന്റെ അക്രമണം. പ്രതിസന്ധിയിലായെങ്കിലും താല്കാലികമായെങ്കിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്താന്‍ അതിന് കഴിഞ്ഞു. അത് അദ്ദേഹത്തിന് ആശ്വാസം ചെറുതല്ല. എങ്കിലും യുദ്ധാനന്തരം അദ്ദേഹം ഇതിന് കണക്ക് പറയേണ്ടിവരും. എതിരാളികള്‍ എണ്ണമറ്റ തവണ എഴുതിത്തള്ളിയിട്ടും ഓരോ വട്ടവും ശക്തമായി തിരിച്ചുവന്നു. ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണവുമാണ്. യുദ്ധത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതോടെ ഒരു 'അടിയന്തര' ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് താല്കാലികമായി അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, യുന്താനന്തരം പ്രതിപക്ഷവും ജനങ്ങളും അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി കൂടുതല്‍ ശബ്ദത്തില്‍ മുറവിളി കൂട്ടുമെന്നുറപ്പാണ്. അത്തരം ഒരു സഹചര്യത്തെ അതിജീവിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends