ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചു; ഹൃദയാഘാതം മൂലമാണ് ഉമർ മരിച്ചതെന്ന് ഇസ്രായേൽ

ഹമാസിനെതിരെയുള്ള തിരിച്ചടി ഇസ്രയേല്‍ തുടർന്ന് കൊണ്ടിരിക്കുകയാണ്. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങാം എന്ന സാഹചര്യത്തിൽ ആണ് കാര്യങ്ങൾ ആയിരിക്കുന്നത്. അതിനിടയിൽ ഇപ്പോൾ ഇതാ നിർണായകമായ ഒരു വിവരം കൂടെ പുറത്ത് വരികയാണ്. അതായത്, ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായുള്ള വിവരമാണ് പുറത്ത് വരുന്നത്.
ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവാണ് ഉമർ. ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം ഉമറിനെയും മകനെയും അറസ്റ്റ് ചെയ്തത്. ഇസ്രയേല്‍ പറയുന്നത്, ഹൃദയാഘാതം മൂലമാണ് ഉമർ മരിച്ചതെന്നാണ്. എന്നാൽ ഹമാസ് ഇസ്രായേലിനെതിരെ ഈ മരണത്തിൽ ഗുരുതര ആരോപണമുന്നയിക്കുന്നുണ്ട് . ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസ് ഉന്നയിക്കുന്ന ആരോപണം .
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ആരോപിക്കുന്നത്, 800ഓളം പലസ്തീനികളെ തടവിലാക്കിയെന്നാണ്. ഇതില്‍ 500ഓളം പേര്‍ ഹമാസ് അംഗങ്ങളാണ്.അതേസമയം, ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 200ലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























