Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസ് ഭീകരരുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിലെത്തി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ....ബെഞ്ചമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും... ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ അറിയിക്കും....ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും നടത്തും...

24 OCTOBER 2023 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസ് ഭീകരരുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ടെൽ അവീവിൽ എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കും.ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മാക്രോണിന്റെ സന്ദർശനത്തിന് പിന്നിലുണ്ട്.നെതന്യാഹുവിനു പുറമെ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രായേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മാക്രോ ചർച്ച നടത്തും.ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 30 ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.

 

ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ബന്ദികളാക്കുകയും ചെയ്തവരുടെ കുടുംബങ്ങളുമായും മാക്രോ കൂടികാഴ്ച നടത്തും. ഏഴ് ഫ്രഞ്ച് പൗരന്മാരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജൂതരാണെന്ന കാരണത്താലാണ് 30 പേരെയുെം ഹമാസ് മനഃപൂർവ്വം കൊന്നൊടുക്കിയെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് താൻ ജറുസലേമിലെത്തിയതെന്നും മാക്രോൺ പറഞ്ഞു.ഇസ്രായേൽ കരയുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കവേ, ഗാസയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുമെന്നും മാക്രോയുമായി ബന്ധപ്പെട്ട ഫ്രഞ്ച് പ്രതിനിധികൾ അറിയിച്ചു.


ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസ മുനമ്പിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു. 'രാജ്യത്തിന്റെ കരസേന ഗാസയ്ക്കുള്ളിൽ ചില റെയ്ഡുകൾ നടത്തിയിരുന്നു. കവചിത, കാലാൾപ്പട ബറ്റാലിയനുകളാണ് റെയ്ഡുകൾ നടത്തിയത്' ഒരു ടെലിവിഷൻ ബ്രീഫിംഗിൽ ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു."രാത്രിയിൽ ടാങ്കുകളും കാലാൾപ്പടയും ഉപയോഗിച്ചുള്ള റെയ്ഡുകൾ ഉണ്ടായിരുന്നു. ഈ റെയ്ഡുകൾ യുദ്ധത്തിൽ നമ്മുടെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പും തീവ്രവാദികളുടെ സ്ക്വാഡുകളെ ഇല്ലായ്മ ചെയ്യാനുമുള്ള റെയ്ഡുകളാണ്." ഹഗാരി കൂട്ടിച്ചേർത്തു. കാണാതായ ബന്ദികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇസ്രായേൽ സൈന്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലെ നഗരങ്ങളിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയപ്പോൾ 200-ലധികം പേരെ ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 320 സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് പ്രവർത്തകർ പതിയിരിക്കുന്ന തുരങ്കങ്ങൾ, ഡസൻ കണക്കിന് ഓപ്പറേഷൻ കമാൻഡ് സെന്ററുകൾ, നിരീക്ഷണ പോസ്റ്റുകൾ എന്നിവയെല്ലാം ആക്രമണ ലക്ഷ്യങ്ങളാണെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ആക്രമണത്തെക്കുറിച്ച് ഹമാസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്രായേൽ സേനയുടെ ഉപകരണങ്ങൾ നശിപ്പിക്കുകയും അവരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. "നുഴഞ്ഞുകയറ്റ സേനയുമായി സംഘർഷത്തില്‍ ഏർപ്പെട്ടിരുന്ന പോരാളികൾ രണ്ട് ബുൾഡോസറുകളും ഒരു ടാങ്കും നശിപ്പിച്ച് സേനയെ പിൻവലിക്കാൻ നിർബന്ധിച്ചു, " ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

 

വടക്കൻ ഗാസയിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് അവരുടെ സുരക്ഷയ്ക്കായി തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ പ്രദേശത്തെ 2.4 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികം പേരും ഇതിനോടകം പാലായാനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയും പറയുന്നു. അതേസമയം, ലക്ഷക്കണക്കിന് സിവിലിയൻമാർ വടക്കന്‍ ഗാസ സിറ്റിയിലും പരിസരത്തും തുടരുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends